Connect with us

Hi, what are you looking for?

Cinema

‘ഞാൻ മരിച്ചിട്ടില്ല..’ മരിച്ചുവെന്ന റിപ്പോർട്ടുകൾ വ്യാജമായിരുന്നെന്ന് നടി പൂനം പാണ്ഡെ

മുംബൈ . ‘ഞാൻ മരിച്ചിട്ടില്ല..’ പ്രശസ്ത മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചുവെന്ന റിപ്പോർട്ടുകൾ വ്യാജമായിരുന്നെന്നു വെളിപ്പെടുത്തി നടി തന്നെ രംഗത്ത് വന്നു. വെള്ളിയാഴ്ച രാവിലെയാണ് പൂനം പാണ്ഡെ (32) മരിച്ചതായുള്ള അഭ്യൂഹം പരക്കുന്നത്.. സെർവിക്കൽ കാൻസർ മൂലം വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ മാനേജർ ഔദ്യോഗികമായി സമൂഹമാധ്യമ പേജിൽ പങ്കുവെക്കുകയായിരുന്നു.

‘എല്ലാവർക്കും നമസ്കാരം, ഞാനുണ്ടാക്കിയ ബഹളത്തിന് ഞാൻ മാപ്പ് പറയുന്നു. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ലക്‌ഷ്യം. എന്റെ മരണത്തെക്കുറിച്ച് ഞാൻ വ്യാജവാർത്ത ഉണ്ടാക്കുകയായിരുന്നു. അതിനാൽ ഈ രോഗത്തെക്കുറച്ച് ചർച്ച നടന്നു’ – പൂനം വിഡിയോയിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം നടിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് മരണ വാർത്ത ആദ്യമെത്തുന്നത്. ‘ഞങ്ങള്‍ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’ എന്ന കുറിപ്പോടെയായിരുന്നു പൂനത്തിന്റെ മരണ വാർത്ത പരസ്യമാക്കുന്നത്. പൂനത്തിന്റെ സഹോദരി മരണവാർത്ത സ്ഥിരീകരിച്ചതിനാലാണ് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തു ന്നതെന്നും മാനേജർ വ്യക്തമാക്കിയിരുന്നു. ഇതിനു പിറകെ ഒരു ദേശീയ മാധ്യമം പൂനത്തിന്റെ സഹോദരിയെയും ബന്ധുക്കളെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് ഇവരുടെ ബന്ധുക്കളെ കാണാനില്ലെന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നു.

മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ ആശുപത്രിയുടെ പ്രതികരണമോ പുറത്തുവരാതിരുന്നതിനാൽ വാർത്തയെക്കുറിച്ച് സംശയം ഉയർന്നിരുന്നു.. സഹോദരിയാണ് മരണവിവരം അറിയിച്ചതെന്നും പിന്നീട് ബന്ധപ്പെടാനായി ട്ടില്ലെന്നുമാണ് വെള്ളിയാഴ്ച രാത്രി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ പൂനത്തിന്റെ നടപടിയിൽ സമൂഹമാധ്യ മങ്ങളിൽ വിമർശനം ശക്തമാകുകയാണ്. നടിക്കെതിരെ നടപടി എടുക്കണമെന്ന് നിരവധിപ്പേർ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...