Connect with us

Hi, what are you looking for?

Crime,

അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും വെട്ടിക്കൊലപ്പെടുത്തി,യുവാവിന്റെ തല വെട്ടി പൊതു സ്ഥലത്ത് പ്രദശനത്തിനു വെച്ചു

ചെന്നൈ . അന്യജാതിക്കാരനെ പ്രണയിച്ചതിന് സഹോദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. തുടർന്ന് യുവാവിന്റെ തലവെട്ടി പൊതുസ്ഥലത്ത് പ്രദർശിപ്പിച്ചു. തമിഴ്‌നാട്ടിലെ മധുരയില്‍ മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സതീഷിന്റെ തല വെട്ടിയെടുത്ത് പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ രണ്ടു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പോലീസ് അന്വേഷണം നടത്തി വരുകയാണ്.

മധുര തിരുമംഗലത്താണ് നാടിനെയാകെ നടുക്കിയ അരുംകൊല നടന്നിരിക്കുന്നത്. 20 വയസുള്ള പ്രവീണ്‍ കുമാര്‍ ആണ് സഹോദരിയെയും കാമുകനെയും കൊലപ്പെടുത്തിയിരിക്കുന്നത്. മഹാലക്ഷ്മി അന്യജാതിയില്‍പ്പെട്ട സതീഷുമായി പ്രണയത്തിലാ യിരുന്നു. ഇതിനെ എതിര്‍ത്ത കുടുംബം മഹാലക്ഷ്മിയെ മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചു. ഈ ബന്ധം പിരിഞ്ഞ ശേഷം മഹാലക്ഷ്മി അടുത്തിടെയാണ് വീട്ടില്‍ മടങ്ങിയെത്തുന്നത്. പിന്നീട് മഹാലക്ഷ്മി സതീഷുമായി അടുപ്പത്തിലാവുകയായിരുന്നു.

ഈ ബന്ധത്തെ ചൊല്ലി വീട്ടില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. ഇതിന് പിറകെയാണ് ഇപ്പോൾ കൊലപാതകം നടന്നിരിക്കുന്നത്. സതീഷിന്റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.. തുടര്‍ന്ന് വീട്ടിലെത്തിയ പ്രവീണ്‍ കുമാര്‍ സഹോദരിയെയും വെട്ടി പരിക്കേൽപ്പിച്ചു. ഇത് തടയാന്‍ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു. അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...