Connect with us

Hi, what are you looking for?

Kerala

മാസപ്പടി ചോദ്യങ്ങൾക്ക് വീണയും മാസപ്പടിയും കരിമണലും ഒന്നും അറിയില്ലെന്ന മട്ടിൽ പൊട്ടൻ കളിച്ച് പിണറായി, ഒരക്ഷരം മിണ്ടുന്നില്ല

നിയമസഭയിൽ മകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മൗനം പാലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകൾക്കെതിരെ ഉയർന്ന മാസപ്പടി വിവാദത്തിൽ പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു പിണറായി വിജയൻ. ഇതേത്തുടർന്ന് ഈ വിഷയത്തിൽ സ്പീക്കർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് യു ഡി എഫ് എം എൽ എ മാർ.

നൽകാത്ത സേവനത്തിനു കരിമണൽ കർത്തയുടെ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പുത്രിയും അവരുടെ കമ്പനിയും പണം വാങ്ങി എന്ന ആരോപണം ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ, ശ്രദ്ധയിൽ പെട്ടിട്ടുണ്ടെ ങ്കിൽ ഇത് സംബന്ധിച്ച വിജിലൻസ് പരാതിയിൽ എന്ത് നടപടി സ്വീകരിച്ചു, വീണാ വിജയൻ അനധികൃതമായി പണം കൈപ്പറ്റി എന്ന ബംഗളൂരു ആർ ഒ സി, കമ്പനിയുടെ ഇൻകം ടാസ് സെറ്റിൽമെന്റ് ബോർഡിന്റെ വിധിയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ എന്നിങ്ങനെ യായിരുന്നു ചോദ്യങ്ങൾ.

യു ഡി എഫ് എം എൽ എ മാരായ ടി സിദ്ദിഖ് , കെ കെ രമ , എൽദോസ് കുന്നപ്പിളി, ഉമാ തോമസ് , തിരുവഞ്ചൂർ രാധാകൃഷ്ണൻ , സണ്ണി ജോസഫ് , എം വിൻസെന്റ് , കെ ബാബു , ഷാഫി പറമ്പിൽ , മാത്യു കുഴല്നാടന് , അൻവർ സാദത്ത് , റോജി എം ജോൺ എന്നിവരാണ് ചോദ്യങ്ങൾ ഉയർത്തിയത്. എന്നാൽ ഈ വിഷയത്തിൽ ഏത് വീണ , എന്ത് വീണ എന്ന മട്ടായിരുന്നു പിണറായി സ്വീകരിച്ചത്. മുഖ്യന്റെ ഒഴിഞ്ഞു മാറ്റം കണ്ടാൽ അങ്ങനെയൊരു മകൾ തനിക്ക് അറിയുകയേ ഇല്ലെന്നു കരുതും.

അതേസമയം എക്‌സാലോജിക് – സി.എം.ആര്‍.എല്‍. ഇടപാടില്‍ അടിമുടി ദുരൂഹതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇടപാട് വിവരം സി.എം.ആര്‍.എല്‍. മറച്ചുവെച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആര്‍.ഒ.സിയുടെ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. വീണാ വിജയനെയും എക്‌സാലോജിക്കിനെയും അങ്ങേയറ്റം പ്രതിസന്ധിയിലാക്കുന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ആര്‍.ഒ.സി. ചില വിവരങ്ങളും വിശദാംശങ്ങളും എക്‌സാലോജി ക്കിനോടും സി.എം.ആര്‍.എല്ലിനോടും തേടിയിരുന്നു. എന്നാല്‍ അന്ന് വിശദാംശങ്ങളൊന്നും നല്‍കാന്‍ എക്‌സാലോജിക്കിനും വീണാ വിജയനും സാധിച്ചിരുന്നില്ല. ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കിയില്ലെന്നും ഒളിച്ചുകളിച്ചെന്നും ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍.ഒ.സി. ആവശ്യപ്പെട്ട രേഖകള്‍ എക്‌സാലോജിക്ക് സമര്‍പ്പിച്ചിരുന്നില്ല. കരാറിന്റെ വിശദാംശങ്ങളും ഹാജരാക്കിയില്ല. ജി.എസ്.ടി. അടച്ചുവെന്ന് മാത്രമാണ് എക്‌സാലോജിക് മറുപടി നല്‍കിയത്. ഇടപാട് വിവരം സി.എം.ആര്‍.എല്‍. മറച്ചുവെച്ചെന്നും റിലേറ്റഡ് പാര്‍ട്ടിയായ എക്‌സാലോജി ക്കുമായുള്ള ഇടപാട് അറിയിച്ചില്ലെന്നും ആര്‍.ഒ.സി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ഈ ആര്‍.ഒ.സി. റിപ്പോര്‍ട്ടാണ് വിഷയത്തില്‍ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ വിശദമായ അന്വേഷണത്തിലേക്ക് വഴിതെളിച്ചത്.

ഇത് ആര്‍.ഒ.സിയുടെ പ്രാഥമിക റിപ്പോര്‍ട്ടാണ്. ഇതിന് പിന്നാലെയാണ് വിശദമായ അന്വേഷണം വേണമെന്ന് ശുപാര്‍ശ കേന്ദ്രത്തിന് പോകുന്നത്. വീണ്ടും അവിടെ അന്വേഷണം നടന്നു. ഇതിന് ശേഷമാണ് ഇന്റരിം സെറ്റില്‍മെന്റ് ബോര്‍ഡ് ഈയൊരു പ്രശ്‌നത്തില്‍ പരിഹാരം കാണുന്നതും അതില്‍ നിര്‍ണായകമായ ചില കണ്ടെത്തലുകള്‍ ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പുറത്തുവരുന്നതും.

നേരത്തെ സഭയില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടപ്പോള്‍, ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ ആര്‍.ഒ.സിയുടെ ഈ റിപ്പോര്‍ട്ട് നിര്‍ണായകമാകുന്നത് സെക്ഷന്‍ 447, 448 പ്രകാരമുള്ള കുറ്റങ്ങളും സംഭവിച്ചിട്ടുണ്ട് എന്നതിനാലാണ്. തടവും പിഴയും ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ഇവ.

അതേസമയം സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ അന്വേഷണത്തില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി 12-ന് വീണ്ടും കേസ് പരിഗണിക്കും. എസ്.എഫ്.ഐ.ഒ. അന്വേഷണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കി. അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് സി.എം.ആര്‍.എല്‍. കമ്പനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ സീരിയസ് ഫ്രോണ്ട് ഇന്‍വസ്റ്റിഗേഷന്‍ ഓഫെസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...