തിരുവനന്തപുരം . പത്മശ്രീക്ക് അർഹയായ അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ നേരിട്ടെത്തി അഭിനന്ദിച്ച് ശശി തരൂര്‍ എംപി. ഇന്ത്യന്‍ സംസ്കാരത്തിന് അശ്വതി തിരുനാള്‍ നല്കിയ സംഭാവനയ്ക്ക് അര്‍ഹിക്കുന്ന അംഗീകാരമാണ് അംഗീകാരമാണ് പത്മശ്രീയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ശശി തരൂര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. അശ്വതി തിരുനാളിനൊപ്പമുള്ള ചിത്രങ്ങളും ശശി തരൂര്‍ പങ്കുവച്ചിട്ടുണ്ട്.
‘പത്മശ്രീ ലഭിച്ച അശ്വതി തിരുനാള്‍ പാര്‍വതി ബായിയെ അഭിനന്ദിച്ചു. ഇന്ത്യന്‍ സംസ്കാരത്തെയും നാഗരികതയെയും ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് അവർ നൽകിയ സംഭാവനകള്‍ക്ക് ഈ അംഗീകാരം അര്‍ഹിക്കുന്നു.’ സമൂഹമാധ്യമങ്ങളില്‍ ശശി തരൂര്‍ കുറിക്കുകയുണ്ടായി.
പത്മശ്രീ അംഗീകാരം ലഭിച്ചതിൽ അതിരറ്റ സന്തോഷമുണ്ടെന്നും, അത് പത്മനാഭസ്വാമിയുടെ അനുഗ്രഹത്താലാണെന്നും പുരസ്കാര പ്രഖ്യാപനത്തിനു പിറകെ അശ്വതി തിരുനാള്‍ പറഞ്ഞിരുന്നു. പുരസ്കാരം പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു കയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിക്കുന്നു – അശ്വതി തിരുനാള്‍ പാര്‍വതി ബായി പറഞ്ഞു.