Connect with us

Hi, what are you looking for?

Crime,

പിണറായിയെ എസ് എഫ് ഐ തള്ളി താഴെയിടും, നിലക്കലേത് ഗൗരവമേറിയത്, പിണറായിക്ക് SFI പണികൊടുക്കുമെന്നുറപ്പായി

സർക്കാർ – ഗവർണർ പോര് പുതിയ തലത്തിലേക്ക് എത്തി. നയപ്രഖ്യാനം ഒന്നര മിനിറ്റിൽ അവസാനിപ്പിച്ച് ഗവർണർ പ്രതിഷേധം ശക്തമാക്കിയപ്പോൾ ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതെ മന്ത്രിസഭയും പ്രതിഷേധം ശക്തമാക്കി. ഈ പോരിനിടയിലേക്ക് വീണ്ടും എസ് എഫ് ഐക്കാരെ ഇറക്കി വിഷയം വഷളാക്കിയി രിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. ഇതിനു മുൻപും ഡി വൈ എഫ് ഐ – എസ് എഫ് ഐ ക്കാരെ ഇറക്കി പ്രക്ഷോഭം ഉണ്ടാക്കാനാണ് സർക്കാർ ശ്രമിച്ചത്.

ഇതിനെതിരെ ഗവർണർ കാറിൽ നിന്നിറങ്ങിയതും ഒക്കെ വലിയ വാർത്ത ആയിരുന്നു. ഇതിലൂടെ ഗവർണർ വ്യക്തമാക്കാൻ ശ്രമിച്ചത് ഉമ്മാക്കി കാണിച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിക്കേണ്ട എന്നത് തന്നെയാണ്. ഇപ്പോഴിതാ വീണ്ടും ഗവർണർക്ക് എതിരെ പ്രതിഷേധവുമായി എത്തി കരിങ്കൊടി കാണിച്ചിരിക്കുകയാണ് എസ് എഫ് ഐക്കാർ. ഇതൊന്നും സർക്കാർ അറിയാതെ ആണ് എന്ന് പറഞ്ഞാൽ കഞ്ഞിവെള്ളം കുടിക്കുന്നവർ എന്തിനു പച്ചവെള്ളം കുടിക്കുന്നവർ പോലും വിശ്വസിക്കില്ല എന്നതാണ് വാസ്തവം.

കൊല്ലത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ കരിങ്കൊടി കാണിച്ചതാണ് ശനിയാഴ്ച നാടകീയ സംഭവങ്ങൾക്ക് ഇടയാക്കിയത്. കാറിന് അടുത്ത് എസ് എഫ് ഐക്കാർ എത്തി. കാറിൽ ഇടിക്കുകയും ചെയ്തു. ഇതോടെ കാറിൽ നിന്നും ഗവർണർ പുറത്തിറങ്ങി. തൊട്ടുത്ത കടയിലെ കസേരയിൽ ഇരിക്കുകയും ചെയ്തു. തനിക്ക് സുരക്ഷയൊരുക്കുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് ഗവർണർ ആരോപിച്ചു. വലിയ സംഘർഷമാണ് എസ് എഫ് ഐ ആ സ്ഥലത്തുണ്ടാക്കിയത്. കൊല്ലം നിലമേലാണ് സംഭവം. തിരുവനന്തപുരം-കൊല്ലം അതിർത്തിയാണ് ഇത്. പൊലീസിനെ ഗവർണർ ശകാരിക്കുകയും ചെയ്തു. ഗവർണർക്കെതിരെ ബാനറുമായാണ് എസ് എഫ് ഐ കരിങ്കൊടി കാട്ടാനെത്തിയത്.

പ്രതിഷേധിച്ചവർക്കെതിരെ നടപടി എടുക്കണമെന്നാണ് ഗവർണറുടെ ആവശ്യം. മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് കരിങ്കൊടി പ്രതിഷേധമെങ്കിൽ ഇങ്ങനെയാകുമോ പൊലീസ് ഇടപെടൽ എന്ന ചോദ്യവും ഗവർണർ ഉയർത്തി. പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കാര്യങ്ങൾ അറിയിക്കാനും കൂടെയുള്ള ഉദ്യോഗസ്ഥരോട് പറഞ്ഞു. അതിനിടെ 12 പേരെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് ഗവർണറെ അറിയിച്ചു. എന്നാൽ പ്രതിഷേധിച്ച മുഴുവൻ പേരെയും അറസ്റ്റു ചെയ്യണമെന്നായിരുന്നു ആവശ്യം. സദാനന്ദപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഗവർണർക്കെതിരെ എസ് എഫ് ഐയുടെ പ്രതിഷേധം അരങ്ങേറുന്നത്.

സത്യത്തിൽ കാറിൽ നിന്നിറങ്ങി പുറത്ത് കസേരയിട്ട് ഇരുന്ന ഗവർണർ ചെയ്തത് മുഖ്യമന്ത്രിക്കെതിരെ അടുത്ത സമരം പ്രഖ്യാപിക്കുക എന്നതാണ്. ഇത് പിണറായിക്കുള്ള അവസാനത്തെ ആണിക്കല്ലാണെന്ന് ആലിബാബയും കള്ളന്മാരും മനസിലാക്കിയാൽ നന്നത്. ഗവർണർ ചോദിച്ച ചോദ്യവും പ്രസക്തമായവയാണ്. പിണറായിക്കെതിരെ പ്രതിഷേധിച്ചാൽ ഇങ്ങനെയാകുമോ. ഇല്ല ഒരിക്കലുമില്ല. വധശ്രമത്തിന് കേസെടുത്ത് അകത്തിട്ട് നരകയാതന അനുഭവിപ്പിക്കും. പിണറായി പോലീസിന്റെ കാടൻ നയങ്ങൾ കാരണം ഇന്നും ഒരു വനിതാ നേതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്. മറ്റുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഇനി ഗവർണർക്കെതിരെയുള്ള ഈ പരാക്രമങ്ങളിൽ കേന്ദ്രം ഇടപെടുമെന്നും സൂചന നൽകുന്നുണ്ട്.

പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാര്യങ്ങൾ വിളിച്ച്അറിയിച്ചിട്ടുണ്ട്. കൊല്ലത്തുണ്ടായത് നാടകീയ രംഗങ്ങളാണ്. തന്റെ പേഴ്‌സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട് തനിക്ക് സംസാരിക്കണമെന്നും കുത്തിയിരുന്നു കൊണ്ട് ഗവർണർ ആവശ്യപ്പെട്ടു. പൊലീസിനെതി രേയും ഗവർണർ ഗുരുതര ആരോപണം ഉന്നയിച്ചു. പ്രതിഷേധക്കാർക്ക് പൊലീസാണ് സംരക്ഷണമൊരുക്കുന്നതെന്നും പൊലീസ് സംക്ഷണത്തിലാണ് അവരെ അയക്കുന്നതെന്നുമാണ് ഗവർണർ ആരോപിച്ചത്.

‘മോഹൻ, അമിത് ഷായോട് സംസാരിക്കു. പ്രധാനമന്ത്രിയോട് എനിക്ക് സംസാരിക്കണം. ഞാൻ ഇവിടെ നിന്ന് പോകില്ല. പൊലീസ് സംരക്ഷണത്തിലാണ് ഇവരെ ഇവിടെ എത്തിച്ചത്. പൊലീസാണ് സംരക്ഷണം ഒരുക്കുന്നത്. പൊലീസ് തന്നെ നിയമം ലംഘിച്ചാൽ ആരാണ് നിയമം സംരക്ഷിക്കുന്നത്’- ഗവർണർ പൊലീസിനു നേരെ ആക്രോശിച്ചു.

പിണറായിയുടെ ധാർഷ്ട്യത്തിന്റെ ഫലം അനുഭവിക്കേണ്ടി വരും എന്നുറപ്പ്. പിണറായിയുടെ എസ് എഫ് ഐ ഇരുകാലി മൃഗങ്ങളു ടെയും കാര്യം കട്ടപ്പൊക എന്നെ പറയാൻ പറ്റൂ. സ്വർണക്കടത്ത് മുതൽ മാസപ്പടി വരെ എല്ലാം കേന്ദ്ര ഏജൻസിയുടെ കയ്യിൽ ഇരിക്കുന്നത് ഒരു കാരണം മാത്രമാണ്. വീണയുടെ പേരിലുള്ള അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിച്ചു കൊണ്ടിരിക്കുക യാണ്. ഈ കേസിൽ ഇ ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ഇടപെടാൻ തയ്യാറെടുക്കുകയാണ്. സ്വന്തം കാര്യം നോക്കിയില്ലെങ്കി ലും പിണറായി മകളുടെ കാര്യം നോക്കണ്ടായിരുന്നോ എന്നേ ചോദിക്കാൻ പറ്റൂ. മാത്രമല്ല ഗവർണർക്കെതിരെയുള്ള ഈ കൈവിട്ട പ്രതിഷേധം അംഗീകരിക്കാവുന്നതല്ല. ആ രീതിയിലും ഗവർണർ അറിയിച്ചു കഴിഞ്ഞാൽ കേന്ദ്രം ഇടപെടുമെന്ന് ഉറപ്പാണ്.

അപ്പോൾ കാര്യങ്ങൾ ഇതുവരെയുള്ള പിണറായിയുടെ ഞഞ്ഞപിഞ്ഞ കളിയൊക്കെ മാറി ഇനി പണി പാലുംവെള്ളത്തിൽ കിട്ടുന്ന അവസ്ഥയിലേക്ക് മാറുകയാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെ തിരെ രൂക്ഷ അഭിപ്രായങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഗവർണർക്കെതിരെ എസ് എഫ് ഐ പ്രതിഷേധം. ഗവർണറുടെ കാറിന് അടുത്ത് വരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. ഇതിനിടെ പ്രവർത്തകർ കാറിന് അടുത്തേക്ക് എത്തിയില്ലേ എന്ന ചോദ്യമാണ് ഗവർണർ ഉയർത്തുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...