Connect with us

Hi, what are you looking for?

Kerala

ഫോട്ടോഷൂട്ടിൽ മോഡലായി ദിവ്യ എസ് അയ്യര്‍, ‘ചിന്‍ അപ്പ്, പൊടിക്ക്,’ കലക്ടര്‍ അമ്മയും മകനും ഹിറ്റോട് ഹിറ്റ്

സോഷ്യല്‍ മീഡിയയില്‍ ഈ കലക്ടറമ്മയും മകനും എപ്പോഴും വൈറലാണ്. ദിവ്യ എസ് അയ്യര്‍ ഐഎഎസും മകന്‍ മല്‍ഹാറും ഒരുമിച്ചുള്ള വീഡിയോയ്ക്ക് നിരവധി ആരാധകരാണുള്ളത്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിൽ കിട്ടുന്ന ചെറിയ സമയം മകനൊപ്പം ചെലവഴിക്കുന്ന കലക്ടറമ്മയുടെ പുതിയ വിഡിയോയും ഹിറ്റോട് ഹിറ്റ്.

2019ലായിരുന്നു കെ എസ് ശബരിനാഥന്‍ – ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് മല്‍ഹാര്‍ ജനിച്ചത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ മല്‍ഹാറിന്റെ കുഞ്ഞു കുഞ്ഞുവിശേഷങ്ങള്‍ ദിവ്യ പങ്കുവെച്ചു വരുകയാണ്. ഐ എ എസ് ഓഫീസര്‍ ദിവ്യ എസ് അയ്യറിനൊപ്പം ക്യാമറമാന്‍ കുഞ്ഞു മല്‍ഹാര്‍ ആണ് പുതിയ വിഡിയോയിൽ ഉള്ളത്.

കുഞ്ഞു മല്‍ഹാറിനെ ഫോട്ടോഗ്രാഫറായി അവതരിപ്പിച്ചിരിക്കുകയാണ് ദിവ്യ എസ് അയ്യര്‍. മകന് മുന്നില്‍ അമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും മല്‍ഹാര്‍ പകര്‍ത്തിയ ഫോട്ടോകളും അടങ്ങുന്നതാണ് വിഡിയോ. ‘ചിന്‍ പൊടിക്ക് അപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് ദിവ്യ എസ് അയ്യര്‍ വിഡിയോ പങ്കുവെച്ചിട്ടുള്ളത്. ‘മഹേഷിന്റെ പ്രതികാരം’ സിനിമയിലെ ‘തെളിവെയില്‍ അഴകും’ എന്ന ഗാനമാണ് വീഡിയോക്ക് അകമ്പടിയായി ചേര്‍ത്തിട്ടുള്ളത്. ലിറ്റില്‍ ജോയ്‌സ് ഓഫ് ലൈഫ്, ഫോട്ടോഷൂട്ട് എന്നീ ഹാഷ് ടാഗുകളിലാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്. വ്യത്യസ്തമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്.

https://www.instagram.com/reel/C1gRe4apfO3/?utm_source=ig_web_button_share_sheet&igsh=ZDNlZDc0MzIxNw==

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...