Connect with us

Hi, what are you looking for?

Kerala

മാത്യു കുഴൽനാടനും ഷോൺ ജോർജിനും പണി, CM ഓഫീസിൽ ആർക്കൊക്കെ പണി കൊടുക്കാമെന്നു റിസർച്ച്, മാത്യു കുഴൽനാടനെ വിജിലൻസ് വിളിപ്പിച്ചു

തൊടുപുഴ . രാഷ്ട്രീയ ശത്രുക്കൾക്ക് എങ്ങനെ പണി കൊടുക്കാമെന്ന റിസർച്ചിലാണ് ചില സി പി എം നേതാക്കളും പ്രത്യേകിച്ച് മുഖ്യ മന്ത്രിയുടെ ഓഫീസും. മുഖ്യന്റെ ഓഫീസിൽ ഇക്കാര്യത്തിൽ കുബുദ്ധി കൂടുതലുള്ള ശശിയുടെ മേൽനോട്ടത്തിലാണ് ഈ റിസർച്ച് അരങ്ങേറുന്നത്. പിണറായി രണ്ടാം തവണ മുഖ്യമന്ത്രി ആയതിൽ പിന്നെ കൂടുതൽ ബുദ്ധിക്കായി പ്രതിഷ്ഠിച്ച ശശി എത്തിയതിൽ പിന്നെയാണ് മുഖ്യന് ശനികാലം തുടങ്ങിയതെന്ന് വേണം പറയാൻ.

ഹൈക്കോടതിയും സുപ്രീം കോടതിയുമൊക്കെ വടിയെടുത്ത് ഓടിച്ച നിരവധി സംഭവങ്ങളാണ് തുടർന്ന് അരങ്ങേറിയത്. മുഖ്യന്റെ ഓഫീസ് ഉപദേശിക്കുന്ന സംഭവങ്ങളൊക്കെ കുട്ടിച്ചോറാവുന്ന അവസ്ഥയായിരുന്നു കേരളം പിന്നീട് കണ്ടത്. തനിക്കു സത്യത്തിൽ പണി തരുന്നത് അല്ലെങ്കിൽ പണി കിട്ടാൻ വഴിയൊരുക്കുന്നത് തന്റെ ഓഫീസിൽ നിന്ന് തന്നെയാണെന്ന വസ്തുത ഇത്രയൊക്കെ ആയിട്ടും പിണറായിക്ക് തിരിച്ചറിയാനുള്ള ബുദ്ധി ഉണ്ടായിട്ടില്ല.

മരുമോൻ കൂടി ഓഫീസ് ഭരണത്തിൽ കൈകടത്താൻ തുടങ്ങിയതോടെ സംഭവം ആകെ മാറി മറിഞ്ഞു. മുഖ്യന് രക്ഷപെടാൻ കഴിയാത്ത സ്ഥിതിയിലേക്ക് പടുകുഴിയിൽ തള്ളിയിട്ടിരിക്കുകയാണ് മരുമോൻ നേതൃത്വം നൽകുന്ന മുഖ്യന്റെ ഓഫീസ് ലോബി. എങ്ങനെയും ഒന്ന് കസേരയിൽ നിന്ന് ഇറക്കി കിട്ടിയാൽ താൻ രക്ഷപെട്ടെന്ന കണക്ക് കൂട്ടലിലാണ് മരുമോൻ കുട്ടി. പിണറായിയെ നാറ്റിച്ച് അരികിലാക്കിയ നവകേരള സദസ് വിവാദത്തിലും ഈ പിന്നാമ്പുറ കളി തന്നെയാണ് പിണറായിക്ക് വിനയായത്.

ഏറ്റവും ഒടുവിലിതാ,വീണയുടെ മാസപ്പടി കത്തുമ്പോൾ അക്കാര്യത്തിൽ മുഖ്യ ശത്രുക്കളായി കാണുന്ന മാത്യു കുഴൽനാടനും, പി സി യുടെ മകൻ ഷോൺ ജോർജിനും എന്തൊക്കെ പണി കൊടുക്കാമെന്ന റീസർച്ചിലാണ് മുഖ്യന്റെ ഓഫീസ്. അതിനായുള്ള തുറുപ്പു ചീട്ടുകൾ തേടി അലയുകയാണ് പോലീസ്. മാത്യു കുഴൽനാടന്‍ എംഎൽഎയുടെ റിസോർട്ടിന്റെ പേരിൽ ഒരു പണി കൊടുക്കാൻ പറ്റുമോ എന്നാണ് ആദ്യ പടിയായി നോക്കുന്നത്.
പി സി യുടെ മകൻ ഷോൺ ജോർജിനുള്ള പണി പിറകെ വരുന്നുണ്ടെന്നാണ് വിവരം.

ചിന്നക്കനാലിലെ റിസോർട്ടിന്‍റെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിൽ മാത്യു കുഴൽനാടന്‍ എംഎൽഎയുടെ മൊഴി വിജിലൻസ് ശനിയാഴ്ച എടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്ക് തൊടുപുഴ വിജിലൻസ് ഓഫീസിൽ എത്താൻ മാത്യു കുഴൽനാടന് വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ട്. ചിന്നക്കനാലിലെ റിസോർട്ട് രജിസ്ട്രേഷനിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മാത്യു കുഴൽനാടന്‍ എംഎൽഎയുടെ മൊഴിയെടുക്കുന്നത്. നോട്ടീസിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഓഫീസിൽ ഹാജരാകുമെന്നാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞിട്ടുള്ളത്.

മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി തട്ടിപ്പ് ശക്തമായ ഉന്നയിച്ചതിന് പിന്നാലെയായിരുന്നു മാത്യു കുഴൽനാടനെതിരെ സിപിഎം ഭൂമിയിലെ ക്രമക്കേട് വിഷയം ഉയർത്തി കൊണ്ട് വരുന്നത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയാണ് നികുതി വെട്ടിച്ചാണ് ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും സ്വന്തമാക്കിയതെന്ന ആരോപണം ഉന്നയിക്കുന്നത്. ആധാരത്തിൽ 1.92 കോടി വില കാണിച്ച മാത്യു കുഴൽനാടൻ അടുത്ത ദിവസം നൽകിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വില കൂടുതൽ കാണിച്ചെ ന്നായിരുന്നു പരാതി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...