Connect with us

Hi, what are you looking for?

Cinema

സഹോദരിയുടെ വിവാഹ ദിവസം വിദ്വേഷവുമായി ചൊറിഞ്ഞെത്തിയ ശീതളിന് ചുട്ട മറുപടി നൽകി ഗോകുൽ സുരേഷ്, ‘സൂപ്പർ’ എന്ന് സോഷ്യൽ മീഡിയ

മോഹൻലാൽ അക്ഷതം സ്വീകരിക്കുന്നതിനു തൊട്ടടുത്ത് മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കു വെച്ച് സോഷ്യൽ ആക്ടിവിസ്റ്റ് ശീതൾ സുരേഷ് ഗോപിയുടെ കുടുംബത്തെയും മമ്മൂട്ടിയെയും കുടുംബത്തെയും അടക്കം വല്ലാത്തങ്ങു ചൊറിഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് മോഹൻലാൽ അക്ഷതം സ്വീകരിക്കു ന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കു വെച്ച് കൊണ്ടായിരുന്നു ശീതളിന്റെ ചൊറിച്ചിൽ.

സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷിന്റെ വിവാ​ഹവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെയും വിരുന്നിന്റെയും വീഡിയോയും ചിത്രങ്ങളും ആണ് കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിലാകെ നിറയുകയായിരുന്നു. അസൂയക്കും കുശുമ്പിനും മരുന്നില്ലെന്നാണല്ലോ പഴ മൊഴി. ​ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ചായിരുന്നു ഭാ​ഗ്യ സുരേഷ് – ശ്രേയസ് മോഹൻ വിവാഹം നടന്നതിന് പിറകെയായിരുന്നു ഇത്.

അതേസമയം, സഹോദരിയുടെ വിവാഹ ദിനത്തിൽ വിമർശനവുമായി എത്തിയവർക്ക് ചുട്ട മറുപടി നൽകിയ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷിൻറെ പോസ്റ്റാണ് ഇതിൽ എന്ത് കൊണ്ടും പെട്ടെന്ന് വൈറലായത്. സമൂഹമാധ്യമത്തില്‍ വന്ന നെഗറ്റീവ് കമന്റുകൾക്കാണ് ഗോകുൽ സുരേഷിന്റെ മറുപടി. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന്റെ പോസ്റ്റിനാണ് ഗോകുൽ മറുപടി പറഞ്ഞത്.

വിവാഹത്തിനെത്തിയ നരേന്ദ്ര മോദിയെ മോഹൻലാൽ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ടായിരുന്നു ശീതൾ ശ്യാമിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ശീതൾ ശ്യാമിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘വേറെ ആളെ നോക്ക്’’ എന്നാണ് ശീതൾ ചിത്രത്തിനൊപ്പം കുറിച്ചത്. ‘ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി’’ എന്നാണ് ഗോകുൽ ഇതിനു മറുപടിയായി കുറിച്ചത്.

‘ഒരു മംഗളകർമം നടക്കുന്ന ദിവസവും വിദ്വേഷപ്രചാരണവുമായി എത്തിയ ശീതളിനു ചുട്ട മറുപടി നൽകിയ ഗോകുലിന് അഭിനന്ദനങ്ങൾ’ നേരുന്നു’ എന്നാണ് പലരും കമന്റ് ചെയ്തത്. സുരേഷ് ഗോപിയുടെ മകളുടെ കല്ല്യാണത്തിനെത്തിയ മോദി വധൂവരന്മാരെ ആശീര്‍വദിച്ചശേഷം പ്രമുഖരുടെ അടുത്തെത്തി പരിചയപ്പെടു കയുണ്ടായി. എല്ലാവര്‍ക്കും അക്ഷതം സമ്മാനിക്കുകയും ചെയ്തിരുന്നു.

മോഹൻലാൽ അക്ഷതം സ്വീകരിക്കുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം ഉൾപ്പടെ ശീതൾ പങ്കുവച്ചത്, ‘അതിന് വേറെ ആളെ നോക്ക് എന്നായിരുന്നു. എന്നാൽ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും പ്രധാന മന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് അക്ഷതം സ്വീകരിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...