Connect with us

Hi, what are you looking for?

Kerala

മര്യാദക്കെങ്കിൽ ഗണേശനും മര്യാദക്ക്, ജെട്ടിരാജുവല്ല ഇത് ഗണേശൻ, യൂണിയൻ കളി വീട്ടിൽ വെച്ചാൽ മതി

ആളില്ലാതെ ബസ് സ്റ്റാര്‍ട്ട് ചെയ്തിട്ട് ഡീസല്‍ വെറുതെ കത്തിച്ച് കളഞ്ഞു. ഇതേക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ഗുണ്ടായിസം കാണിച്ച കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിട്ട് മാനേജ്‌മെന്റ്. പാര്‍ട്ടിയുമായ് പിടിപാടുള്ള ആളെയാണ് തൂക്കി പുറത്തിട്ടിരിക്കുന്നത്. മുഖംനോക്കാതെ നടപടി എടുത്ത ഗണേഷ് കുമാറിന് നിറഞ്ഞ കൈയ്യടി. തോന്നുംപോലെ എന്തുംകാണി ക്കാമെന്ന് ഇനി ആരും കരുതണ്ട. യൂണിയനുകളെ പേടിച്ച് മിണ്ടാതിരിക്കുന്ന ആന്റണി രജുവല്ല ഗണേഷ് കുമാറാണ് ഗതാഗതമന്ത്രി. പുതിയ മന്ത്രി വന്നതിന്റെ വലിയ മാറ്റം വകുപ്പില്‍ കാണാനുണ്ട്. സിഎംഡിയുടെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തി വരികയാണ്. യൂണിയന്‍ നേതാക്കളുടേയും രാഷ്ട്രീയ പരിചയങ്ങളുടേയും പിന്‍ബലത്തില്‍ ഇനി കാര്യങ്ങള്‍ നടക്കില്ലെന്ന് വ്യക്തമാക്കുകയാണ് മന്ത്രി.

രണ്ടു സ്ഥിരം ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. പാറശാല ഡിപ്പോയിലെ താല്‍ക്കാലിക ഡ്രൈവര്‍ പി.ബൈജുവിനെയാണ് പിരിച്ചുവിട്ടത്. ഇതേ ഡിപ്പോയിലെ കണ്ടക്ടര്‍ ശ്രീജിത്ത് രവി, പാറശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയറുടെ ചുമതല വഹിക്കുന്ന ചാര്‍ജ്മാന്‍ കെ.സന്തോഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡീസല്‍ പാഴാക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഈ നടപടികളിലും ചര്‍ച്ചയാക്കുകായണ് സിഎംഡി. ഇനി എല്ലാ യൂണിറ്റുകളിലും സിഎംഡി അപ്രതീക്ഷിത സന്ദര്‍ശനം നടത്തും.

മന്ത്രി ഗണേശും ഇത് ആലോചിക്കുന്നുണ്ട്. ഇതിലൂടെ ജീവനക്കാരുടെ പ്രവര്‍ത്തന വീഴ്ചകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കാനാണ് നീക്കം. യൂണിയനുകളുടെ അതിപ്രസരത്തെ വകവയ്ക്കാതെയുള്ള ‘വിപ്ലവമാണ്’ ഈ നടപടികള്‍. ഇതിനെ യൂണിയനുകള്‍ എങ്ങനെ നേരിടുമെന്ന ചോദ്യമാണ് ഉയരുന്നതും. യൂണിയനുകളെ എതിര്‍ത്ത് സുഗമമായ് മുന്നോട്ട് പോകാനാകില്ല. പ്രത്യേകിച്ച് കെഎസ്ആര്‍ടിസി ഭരിക്കുന്നത് യൂണിയനുകളാണ്. എന്നാല്‍ ആ കീഴ്‌വഴക്കമൊക്കെ മാറുകയാണ്. എന്റെ വകുപ്പ് ഞാന്‍ ഭരിച്ചോളാമെന്ന് തുടക്കത്തിലേ ഗണേഷ് വ്യക്തമാക്കിയിട്ടുണ്ട്. മര്യാദയ്ക്കാണേല്‍ ഞാനും മര്യാദയ്‌ക്കെന്ന് മൂപ്പര് മുന്നറിയിപ്പ് കൊടുത്തത്.

ഇപ്പോള്‍ നടപടിക്ക് കാരണമായ സംഭവം ജനുവരി 9ന് ആയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍ സിഎംഡി എത്തിയപ്പോഴാണ് നെയ്യാറ്റിന്‍കര കളിയിക്കാവിള ബസ് ബേയില്‍ യാത്രക്കാരെ കയറ്റുന്നതിനായി പാര്‍ക്ക് ചെയ്തിരുന്ന സിഎസ് 88 (ജെഎന്‍ 548) നമ്പര്‍ ബസ്, ഡ്രൈവറോ കണ്ടക്ടറോ ഇല്ലാതെ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ബസ് സ്റ്റാര്‍ട്ടിങ്ങില്‍ നിര്‍ത്തിയിരിക്കുന്നതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സെല്‍ഫ് എടുക്കാത്തതു കൊണ്ടാണെന്ന് ഡ്രൈവര്‍ പരുഷമായി മറുപടി നല്‍കി. ഒരു തുള്ളി ഡീസല്‍ പോലും പാഴാക്കരുതെന്ന നിര്‍ദ്ദേശം നിലനില്‍ക്കെ അനാവശ്യമായി ബസ് സ്റ്റാര്‍ട്ടിങ്ങില്‍ നിര്‍ത്തിയിടുകയും ഇതേക്കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത താല്‍ക്കാലിക ഡ്രൈവറുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ 20 മിനിറ്റോളം എന്‍ജിന്‍ ഓഫാക്കാതെ ബസ് സ്റ്റാര്‍ട്ട് ചെയ്ത നിലയിലായിരുന്നുവെന്നും കണ്ടെത്തി.

വരുമാനത്തിന്റെ 50 ശതമാനത്തോളം തുക ഡീസലിനായി ചെലവാകുന്ന നിലവിലെ സാഹചര്യത്തില്‍, 20 മിനിറ്റോളം ബസ് സ്റ്റാര്‍ട്ട് ചെയ്ത് ഡീസല്‍ ദുരുപയോഗം ചെയ്തത് നിരുത്തരവാദപരമായ പ്രവൃത്തിയായതു കൊണ്ടാണ് താല്‍ക്കാലിക ഡ്രൈവറെ പിരിച്ചുവിട്ടത്. കോര്‍പറേഷന്റെ സ്ഥിരം ജീവനക്കാരനായ കണ്ടക്ടര്‍ ശ്രീജിത്ത് രവി, തന്റെയൊപ്പം ജോലി ചെയ്ത താല്‍ക്കാലിക ഡ്രൈവര്‍ ഡീസല്‍ പാഴാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അതു തടഞ്ഞില്ല. ഇതിനാണു കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തത്. ബസിന്റെ തകരാര്‍ സംബന്ധിച്ച് ഡ്രൈവറുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും യഥാസമയം പരിഹരിക്കാതിരുന്നതിനാണ് കെ.സന്തോഷ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് പേരും ഒരേ തെറ്റാണ് ചെയ്തതെന്നാണ് വിലയിരുത്തല്‍. തെറ്റ് ചെയ്താല്‍ ഉടന്‍ നടപടിയെടുക്കുമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. യൂണിയനുകളേയും വിഷമത്തിലാക്കുന്നതാണ് നടപടി.

കോര്‍പറേഷന്‍ പ്രതിമാസം 12 കോടിയോളം രൂപ സ്‌പെയര്‍ പാര്‍ട്‌സിനായി ചെലവാക്കുന്നുണ്ട്. ഈ ബസിന് ആവശ്യമായ സ്‌പെയറുകള്‍ സമയബന്ധിതമായി വരുത്തി തകരാര്‍ പരിഹരിച്ചില്ല, വാഹനങ്ങളുടെ സൂപ്പര്‍ ചെക്ക് നടത്തിയില്ല, കോര്‍പറേഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന തരത്തില്‍ യഥാസമയം വാഹന പരിപാലനം നടത്തുന്നതില്‍ വീഴ്ച വരുത്തി നഷ്ടമുണ്ടാക്കി എന്നിവ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് പാറശാല യൂണിറ്റില്‍ അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയറുടെ ചുമതല വഹിക്കുന്ന ചാര്‍ജ്മാന്‍ കെ.സന്തോഷ് കുമാറിനെതിരായ നടപടി.

മുമ്പ് ഇത്തരത്തില്‍ വിശദമായ നടപടികള്‍ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഒരു പിഴവുണ്ടായാല്‍ കാര്യകാരണം കണ്ടെത്തി നടപടികള്‍ വരുമെന്ന സന്ദേശമാണ് ഗതാഗത മന്ത്രിയും സിഎംഡിയും നല്‍കുന്നത്. ഇത്തരം തെറ്റുകള്‍ ചെയ്യുന്നത് അനുവദിക്കില്ല. ബസുകളുടെ അറ്റകുറ്റപണി കള്‍ യഥാസമയം നിറവേറ്റണമെന്നാണ് ഗതാഗത മന്ത്രി എടുത്തിരിക്കുന്ന തീരുമാനം. ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്ന ശേഷമാണ് മൂന്ന് പേര്‍ക്കെതിരെ നടപടി എടുക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...