Connect with us

Hi, what are you looking for?

Kerala

‘ജയ് ശ്രീറാം എന്ന് വിളിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകില്ല’ ഉസ്താദ് പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവിയുടെ പ്രസംഗം വീണ്ടും വൈറലായി

കോഴിക്കോട് . ജയ് ശ്രീറാം എന്ന് വിളിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകില്ലെന്ന ഉസ്താദ് പൊന്നുരുന്നി കുഞ്ഞ് മുഹമ്മദ് മൗലവിയുടെ പ്രസംഗം വീണ്ടും വൈറലായി. അയോദ്ധ്യ പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ടാണ് വീണ്ടും ഈ പ്രസംഗം പ്രചരിച്ചു വരുന്നത്. ശ്രീരാമൻ ആരാണെന്ന് അറിയണമെന്നും കുഞ്ഞ് മുഹമ്മദ് മൗലവി പറയുന്നുണ്ട്.

ലോകം ശുഭമാകണമെങ്കിൽ ഗോക്കളെയും, ബ്രാഹ്മണരെയും, പ്രജകളെയും സംരക്ഷിക്കണമെന്നാണ് ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബ്രാഹ്മണർ എന്ന് പറഞ്ഞാൽ വാക്ക് കൊണ്ടും, മനസ് കൊണ്ടും തെറ്റ് ചെയ്യാത്ത വരെയാണ് പറയുന്നത് . എ കെ ജി, ഇ എം എസ്, സുന്ദരയ്യ സിന്ദാബാദ് എന്ന് ഞാൻ ചെറുപ്പത്തിൽ വിളിച്ചയാളാണ്. എന്നിട്ട് ഞാൻ ഇസ്ലാമിൽ നിന്ന് പുറത്ത് പോയോ ?. കുഞ്ഞ് മുഹമ്മദ് മൗലവി ചോദിക്കുന്നു. പിന്നെ എങ്ങനെയാണ് ജയ് ശ്രീറാം വിളിച്ചാൽ ഇസ്ലാമിൽ നിന്ന് പുറത്ത് പോകുന്നത്.

ആരാണ് ശ്രീരാമൻ എന്ന് മനസിലാക്കിയോ ?. മുഹമ്മദ് നബിയ്‌ക്കും എത്രയോ മുൻപ് ജീവിച്ചിരുന്ന ഭാരതീയൻ. മൗലവിയായാലും, മൊല്ലാക്കയായാലും എല്ലാ മതങ്ങളെയും കുറിച്ച് പഠിച്ചിരിക്കണം. എങ്കിൽ മാത്രമേ നമ്മുടെ മതത്തിന്റെ തെറ്റ് മനസിലാക്കി, സംശുദ്ധമാക്കാൻ പറ്റൂകയുള്ളൂ എന്നും കുഞ്ഞ് മുഹമ്മദ് മൗലവി വീഡിയോയിൽ പറഞ്ഞിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...