Connect with us

Hi, what are you looking for?

Crime,

‘കൃത്യമായി ക്ലാസിൽ കയറണം, ഹാജർ പട്ടിക കോടതിയിൽ ഹാജരാക്കണം’ ഗവർണറുടെ വാഹനം ആക്രമിച്ച SFI ക്കാരോട് ഹൈക്കോടതി

കൊച്ചി . ​ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ തീക്ഷ്ണമായ രാഷ്‌ട്രീയ ആശയങ്ങളും പെട്ടെന്നുണ്ടാകുന്ന ആവേശവും പലരെയും ഗുണ്ടായിസത്തിലേക്ക് നയിക്കുന്നെന്ന് ഹൈക്കോടതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജാമ്യഹർജി പരി​ഗണിക്കവേ എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി കർശന നിർദ്ദേശങ്ങൾ ആണ് നൽകിയത്.

വിദ്യാർത്ഥികൾ കൃത്യമായി ക്ലാസിൽ കയറണം, മാതാപിതാക്കളെ അനുസരിക്കണം, മാതാപിതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന കൗൺസിലിം​ഗിന് വിധേയരാകണം, പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികൃതർ നൽകുന്ന ഹാജർ പട്ടിക കൃത്യമായി മൂന്ന് മാസം കഴിയുമ്പോൾ കോടതിയിൽ ഹാജരാക്കണം എന്ന കർശന നിർദ്ദേശത്തോടെയാണ് എസ്എഫ്ഐ പ്രവർത്തകർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജഡ്ജി സി എസ് ഡയസിന്റെതാണ് ഉത്തരവ്.

മാതാപിതാക്കൾ നിർദ്ദേശിച്ചിരിക്കുന്ന കൗൺസിലിം​ഗിന് കുട്ടികൾ വിധേയരാകണം. ഇവർ പഠിക്കുന്ന സ്ഥാപനങ്ങളിലെ അധികൃതർ നൽകുന്ന ഹാജർ പട്ടിക കൃത്യമായി മൂന്ന് മാസം കഴിയുമ്പോൾ കോടതിയിൽ ഹാജരാക്കണമെന്നുമാണ് ഹൈക്കോടതി ജാമ്യം അനുവദിക്കും മുൻപ് വെച്ച നിർദ്ദേശങ്ങൾ. ജാമ്യഹർജി പരി​ഗണിക്കുന്നതിന് മുമ്പ് മാതാപിതാക്കളോടും ഹർജിക്കാരോടും ഓൺലൈൻ മുഖേനയും ഹൈക്കോടതി സംസാരിക്കുകയുണ്ടായി.

കർശന നിർദ്ദേശങ്ങൾക്കും രൂക്ഷ വിമർശനങ്ങൾക്കും ശേഷമാണ് ഹൈക്കോടതി ഏഴു വിദ്യാർത്ഥികൾക്കും ജാമ്യം നൽകിയത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ തീക്ഷ്ണമായ രാഷ്‌ട്രീയ ആശയങ്ങളും പെട്ടെന്നുണ്ടാകുന്ന ആവേശവും പലരെയും ഗുണ്ടായിസത്തിലേക്ക് നയിക്കുന്നെന്നും കോടതി വിമർശിക്കുകയുണ്ടായി. പരിണിത ഫലങ്ങളെക്കുറിച്ച് ചിന്തിക്കാതെയാണ് ഇത്തരത്തിൽ ആവേശം കാട്ടുന്നത്. യാഥാർത്ഥ്യത്തിലേക്ക് അടുക്കുമ്പോൾ ജയിലിലാകും. ഇത് തടയാൻ ക്രിയാത്മകമായ ഇടങ്ങളും ആശയ വിനിമയങ്ങളും ഉണ്ടാവണം – ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആഷിഖ്, പ്രദീപ്, ആർ ജി ആഷിഷ്, യദുകൃഷ്ണൻ, ദിലീപ്, റയാൻ, അമൽ ​ഗഫൂർ, റിനോ സ്റ്റീഫൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. പ്രതിഷേധവുമായി ബന്ധപ്പെട്ട് നഷ്ടം വന്ന തുക 76,357 രൂപ കെട്ടിവയ്‌ക്കണമെന്നും പ്രതികൾക്ക് ലീഗൽ സർവീസസ് അതോറിറ്റി മുഖേന കൗൺസിലിംഗ് നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുമുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...