Connect with us

Hi, what are you looking for?

Crime,

‘മുടി പൊലീസ് ബൂട്ടിട്ട് ചവിട്ടിപ്പിടിച്ചു, ഉടുവസ്ത്രം വലിച്ചു കീറി’ റിയ നിയമ നടപടിക്ക്

കണ്ണൂരിലെ കളക്ടറേറ്റ് മാര്‍ച്ചിനിടെ യൂത്ത് കോൺഗ്രസ് വനിതാ നേതാക്കൾക്ക് നേരെയുണ്ടായ പൊലീസിന്റെ കൊടിയ മര്‍ദ്ദനത്തില്‍ നിയമ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണന്‍ സംസ്ഥാന, ദേശീയ വനിതാ കമ്മീഷനുകളില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കി. നീതി ലഭിച്ചില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്നും റിയ നാരായണന്‍ അറിയിച്ചിട്ടുണ്ട്.

ബൂട്ടിട്ട് ചവിട്ടുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്ത പൊലീസ് നടപടിക്കെതിരെയാണ് റിയയുടെ പരാതി. കളക്ടറേറ്റ് മാര്‍ച്ചിനിടെ പൊലീസ് മുടി ചവിട്ടിപ്പിടിച്ച് മര്‍ദ്ദിച്ചെന്നും, വസ്ത്രം കീറിയെന്നും റിയയുടെ പരാതിയില്‍ പറയുന്നുണ്ട്. നീതി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ക്രൂരമായ അതിക്രമം നേരിട്ടുവെന്നും മര്‍ദനമേറ്റ റിയ നാരായണന്‍ പറഞ്ഞു.

മര്‍ദ്ദനത്തില്‍ പരുക്കേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുകയാണ്. പൊലീസ് സ്വമേധയാ കേസെടുക്കണം. ഇല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിയ പറഞ്ഞിട്ടുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വെളളിയാഴ്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു വനിതാ നേതാക്കളെ പോലീസ് മൃഗീയമായി മർദ്ദിക്കുന്നത്.

ബലപ്രയോഗത്തിനിടെ നിലത്ത് വീണ അഴീക്കോട് മണ്ഡലം ഭാരവാഹി റിയ നാരായണന്റെ മുടി പൊലീസ് ചവിട്ടിപ്പിടിച്ചു. വസ്ത്രം വലിച്ചു കീറി. ജീന, മഹിത മോഹന്‍ എന്നിവരടക്കമുള്ള മറ്റ് വനിതാ നേതാക്കള്‍ക്കും പോലീസ് മർദ്ദനത്തിൽ പരുക്കേറ്റു. പുരുഷ പോലീസുകാരുടേതായിരുന്നു ഈ വിധ അക്രമം. നീതി ലഭിക്കും വരെ നിയമ പോരാട്ടമെന്നാണ് റിയ വ്യക്തമാക്കിയിട്ടുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...