Connect with us

Hi, what are you looking for?

Cinema

നടി ശ്രീവിദ്യയുടെ സ്വത്ത് മുഴുവൻ ഗണേഷിന്റെ പേരിൽ, സഹോദരന്റെ ഭാര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് ശ്രീവിദ്യ. തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട നടിയായിരുന്ന ശ്രീവിദ്യക്ക് കരിയറിലെ നേട്ടങ്ങൾക്കപ്പുറം ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. അർഹിച്ചത് പോലെയായിരുന്നില്ല ശ്രീവിദ്യയുടെ ജീവിതം മുന്നോട്ട് പോയത്. പ്രസിദ്ധമായ കലാകുടുംബത്തിലായിരുന്നു ശ്രീവിദ്യയുടെ ജനനം. കർണാടിക് സംഗീതജ്ഞ എം.എൽ വസന്തകുമാരിയുടെയും തമിഴ് ഹാസ്യനടൻ കൃഷ്ണമൂർത്തിയുടേയും മകളായിരുന്നു ശ്രീവിദ്യ.

ശ്രീവിദ്യയുടെ അവസാനകാലം കേരളത്തിലായിരുന്നു. ഇപ്പോഴിതാ ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാകുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളും നടനും രാഷ്ട്രീയപ്രവർത്തകനുമായ ഗണേഷ്കുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചെല്ലാമായിരുന്നു വിജയലക്ഷ്മിയുടെ വെളിപ്പെടുത്തൽ.

‘ചെന്നൈയിൽ നിന്നും ശ്രീവിദ്യ കേരളത്തിലേക്ക് താമസം മാറിയതുപോലും വാച്ച്മാൻ പറഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. വിദ്യ കേരളത്തിലേക്ക് പോകും മുമ്പ് 1998ൽ ഞങ്ങളോട് കുറച്ച് പണം ആവശ്യപ്പെട്ടിരുന്നു. എന്തിനാണ് പണമെന്ന് പറഞ്ഞിരുന്നില്ല. അവളെ ആരോ കബിളിപ്പിച്ചിരുന്നു. അതിനുവേണ്ടിയാണ് പണം ഞങ്ങളോട് ആവശ്യപ്പെട്ടത്. പിന്നീട് 2003ൽ ആ പണം പലിശയടക്കം അവൾ തിരികെ തന്നു.’

‘ശ്രീവിദ്യയുടെ അച്ഛൻ മരിച്ചശേഷം ഞങ്ങളും ശ്രീവിദ്യയും തമ്മിലുള്ള ബന്ധത്തിന് ചെറിയ അകലം വന്നിരുന്നു. പക്ഷെ ഇടയ്ക്ക് ഫോൺ വിളിക്കാറുണ്ടായിരുന്നു. 2000 മുതൽ ശ്രീവിദ്യയും ​ഗണേഷ് കുമാറും തമ്മിൽ സൗഹൃദമുണ്ട്. ആ സൗഹൃദത്തിന്റെ പേരിലാണ് കേരളത്തിലേക്ക് വിദ്യ പോയത്. 2003ൽ അവൾക്ക് കാൻസറുണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് സർജറിയും നടന്നിരുന്നു. പക്ഷെ ഞങ്ങൾ അറിഞ്ഞതുമില്ല ആരും പറഞ്ഞതുമില്ല.’

‘2006ൽ നടി പദ്മിനി പറഞ്ഞാണ് വിദ്യയ്ക്ക് കാൻസറാണെന്ന് അറിയുന്നത്. ഇത് അറിഞ്ഞതും മകനെ ഞങ്ങൾ തിരുവനന്തപുരത്തെ വിദ്യയുടെ വീട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. അന്ന് വിദ്യയ്ക്ക് ശരീരഭാരം വർധിച്ചിരുന്നു. അപ്പോഴേക്കും സ്പൈനിലേക്ക് കാൻസർ പടർന്ന് അതിന്റെയും ഓപ്പറേഷൻ കഴിഞ്ഞിരുന്നു. കുടുംബത്തിൽ ഫങ്ഷനുണ്ടെങ്കിൽ വിദ്യ ഫ്ലൈറ്റിൽ വന്ന് പോകും.’

‘പിന്നീട് അവളുടെ അവസ്ഥ മോശമായി മരണത്തിലേക്ക് അടുത്തു. എന്റെ ഭർത്താവ് അവളെ കാണുമ്പോൾ മുടിയൊക്കെ കൊഴിഞ്ഞ് മുഖത്തെല്ലാം മഞ്ഞനിറം വന്ന് മോശം അവസ്ഥയിലായിരുന്നു. അവളുടെ അവസ്ഥ കണ്ട് ഭർത്താവും അലമുറയിട്ട് കരഞ്ഞു. ഭർത്താവ് കാണാൻ പോയദിവസമാണ് കമൽഹാസനും വിദ്യയെ വന്ന് കണ്ടത്. ആരൊക്കയോ വന്ന് വിദ്യയുടെ ഒപ്പൊക്കെ വാങ്ങിപോ കുന്നുണ്ടെന്ന കാര്യം പോലും ഞങ്ങൾ അറിഞ്ഞത് ആശുപത്രിയിലെ ഡോക്ടർ വഴിയാണ്.’

​’ഗ​ണേഷ്കുമാർ പോലും വിദ്യയുടെ അവസ്ഥ മോശമായ കാര്യം ഞങ്ങളെ അറിയിച്ചിരുന്നില്ല. ആ സമയത്ത് ​ഗണേഷ് കുമാർ എങ്ങനെയാണ് ഇരിക്കുന്നതെന്ന് പോലും ഞങ്ങൾക്കറിയില്ലായിരുന്നു. വിദ്യ തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ വിവാ​ഹം ചെയ്തുവെന്ന് അക്കാലത്ത് റൂമർ വന്നിരുന്നു.’ ‘മരിക്കാറായപ്പോഴേക്കും വിദ്യയുടെ കണ്ണുകളൊക്കെ പുറത്തേക്ക് വന്ന് തൊലിയൊക്കെ ഉണങ്ങി കാണാൻ പറ്റാത്ത തരത്തിലേക്ക് രൂപം മാറിയിരുന്നു. അവളുടെ പ്രാണൻ പോകുന്നത് വരെ ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. വിദ്യയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ മമ്മൂട്ടി അടക്കമുള്ളവർ വന്നിരുന്നു.

വിദ്യയുടെ മരണശേഷം എന്റെ ഭർത്താവ് മൂന്ന് മാസം ഡിപ്രഷനിലായിരുന്നു.’ ‘വിദ്യയുടെ റൂമിൽ ഞങ്ങൾ താമസിച്ചപ്പോൾ ​ഗണേഷ് കുമാറും ഓഡിറ്ററും വന്നു പറഞ്ഞു മരിച്ചവരുടെ ആത്മാവ് റൂമിൽ തന്നെയുണ്ടാകുമെന്ന വിശ്വാസം കേരളത്തിലുണ്ട്. അതിനാൽ‌ പുറത്തുപോകാൻ ഞങ്ങളോട് പറഞ്ഞു. അങ്ങനെ ഞങ്ങളെ ​ഗണേഷ്കുമാർ വിദ്യയുടെ മുറിയിൽ നിന്ന് ഒഴിവാക്കി. ആ മുറിയിൽ എന്ത് സീക്രട്ടാണുള്ളതെന്ന് ഞങ്ങൾക്കറിയില്ല.’ ‘ആ സമയത്ത് ഞങ്ങൾക്ക് ​​ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു. കാരണം ഞങ്ങൾക്ക് പരിചയമില്ലാത്ത നാടാണ് കേരളം. അതുപോലെ അയാൾ രാഷ്ട്രീയപ്രവർത്തകനാണ്. പിന്നെ ​ഗണേഷിന് താൽപര്യമില്ലാത്തവരെ അയാൾ ലോറി കേറ്റി കൊല്ലുമെന്നും പലരും വഴി ഞങ്ങൾ അറിഞ്ഞിരുന്നു‌. അതുപോലെ വിദ്യ അവളുടെ സ്വത്ത് മുഴുവൻ ഒരു വിൽപത്രമാക്കി അതിന്റെ പവർ ഓഫ് അറ്റോർണി ​ഗണേഷ് കുമാറിന്റെ പേരിലാക്കി എന്നും ഞങ്ങൾ അറിഞ്ഞുവെ ന്നാണ്’, വിജയലക്ഷ്മി വെളിപ്പെടുത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...