Connect with us

Hi, what are you looking for?

Kerala

യൂട്യൂബ് ചാനലുമായി സ്വപ്ന എത്തുന്നു, കലിപ്പിൽ പിണറായിയും മോളും, പറയാത്ത വെളിപ്പെടുത്തലുകൾ ഉണ്ടാവും?

രാഷ്ട്രീയ കേരളത്തിന്റെ , പ്രത്യേകിച്ച് ഇടതുസർക്കാരിന്റെ , സർവോപരി പിണറായി വിജയന്റെയും കുടുംബത്തിന്റെയും ഉറക്കം കെടുത്തിക്കൊണ്ട് പുതിയൊരു പ്രഖ്യാപനവുമായി സ്വപ്നാ സുരേഷ്. സ്വപ്നാ സുരേഷ് ഒഫീഷ്യൽ യൂട്യൂബ് ഇൻട്രോ വിഡിയോയുമായാണ് സ്വപ്ന ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 25 ക്രിസ്ത്മസ് ദിനത്തിലാണ് സ്വപ്ന ഇത്തരത്തിലൊരു ചുവടുവെപ്പ് നടത്തിയിരിക്കുന്നത്. ഈ വിവരം അറിയിച്ചുകൊണ്ട് സ്വപ്ന ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:

thinking of getting connected to all of you ,so I am starting a YouTube channel with updates , day to day affairs etc… My channel is SWAPNA SURESH OFFICIAL .please support, share like and subscribe everyone !!!! നിങ്ങളെല്ലാവരുമായും ബന്ധം സ്ഥാപിക്കാൻ ആലോചിക്കുന്നു, അതിനാൽ അപ്‌ഡേറ്റുകൾ, ദൈനംദിന കാര്യങ്ങൾ തുടങ്ങിയവയുമായി ഞാൻ ഒരു YouTube ചാനൽ ആരംഭിക്കുകയാണ്… സ്വപ്‌ന സുരേഷ് ഒഫീഷ്യൽ എന്നതാണ് എന്റെ ചാനൽ. ദയവായി എല്ലാവരും പിന്തുണയ്ക്കുക, ലൈക്ക് ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക

ഇങ്ങനെയായിരുന്നു സ്വപ്നയുട പോസ്റ്റ് .

കേരളാ മുഖ്യമന്ത്രിയുടെ കസേരയുടെ ചലനം പോലും നിയന്ത്രിക്കാൻ കെൽപ്പുള്ള സ്വപ്നാ സുരേഷിന്റെ നാവുകൾ ഇത്തരത്തിലൊരു യൂട്യൂബ് ചാനലിന്റെ സഹായത്തോടെ ശബ്ദിച്ചു തുടങ്ങുമ്പോൾ ക്ലിഫ് ഹൌസ് നടുങ്ങിയിട്ടുണ്ടെന്നുറപ്പാണ്. സ്വപ്നയുടെ പല വെളിപ്പെടു ത്തലുകളും രാഷ്ട്രീയ കേരളം ഞെട്ടലോടെയാണ് കേട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇനിയുള്ള സ്വപ്നയുടെ പോരാട്ടത്തിൽ ഈ യൂട്യൂബ് ചാനെൽ പ്രധാന പങ്ക് വഹിക്കുമെന്നുറപ്പ്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾ ഇനി ഈ ചാനലിലൂടെയായിരിക്കുമെന്നിരിക്കെ സർക്കാരിന് ഇതൊരു തലവേദനയാകും.

പാർട്ടി അണികൾ പോലും മുഖ്യമന്ത്രിക്കെതിരെയുള്ള വിയോജിപ്പ് പരസ്യമാക്കി രംഗത്തു വന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഭരണം നിലനിർത്താൻ പെടാപ്പാട് പെടുകയാണ് പിണറായി. മകൾ വീണ വിജയനെതിരെ കേന്ദ്ര ഏജൻസി അന്വേഷണം കൂടി ആരംഭിച്ചതോടെ പടിയിറക്കത്തിന്റെയും ജയിൽ പ്രവേശനത്തി ന്റെയും ഇടയിലുള്ള നൂൽപ്പാലത്തിലാണ് മുഖ്യമന്ത്രി കുടുംബം. ഈ സാഹചര്യത്തിൽ ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന് പറഞ്ഞത് പോലെ പിണറായിക്ക് മേൽ ഇടിത്തീയായി സ്വപ്ന യൂട്യൂബ് ചാനലുമായി എത്തുകയാണ്. സ്വര്ണക്കള്ളക്കടത്ത് കേസ് മുതലിങ്ങോട്ട് പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷ് നടത്തിയിട്ടുള്ള വെളിപ്പെടുത്തലുകളോരോന്നും അതീവ ഗുരുതരമാണ്.

അഴിമതിക്ക് മുന്‍ഗണന നല്‍കുമ്പോള്‍ സത്യസന്ധത തിന്‍മയായി മാറുമെന്നാണ് മാസപ്പടി വിവാദത്തിൽ സ്വപ്ന ഫേസ് ബൂക്കിലൂടെ പ്രതികരിച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അവര്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും മകള്‍ക്കും മാത്രമല്ല കുടുംബത്തില്‍ കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് ആരോപിച്ച സ്വപ്‌ന, കളി തുടങ്ങിയിട്ടേയുള്ളു വെന്നും കാത്തിരുന്ന് കാണാമെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജിഎസ്ടി വെട്ടിച്ചും സേവന നികുതി, ആദായ നികുതി, എപ്ലോയീ പിഎഫ്, ഇഎസ്‌ഐ, സെസുകള്‍ എന്നിവ ഒഴിവാക്കി സംസ്ഥാനത്തെ വഞ്ചിച്ചും ഒരു മകള്‍ പിതാവുമായി ചേര്‍ന്ന് 1.71 കോടി കൈക്കൂലി യായി വാങ്ങുമ്പോള്‍ അവര്‍ സെലിബ്രിറ്റികളാണ്. എന്തുകൊണ്ടാണ് ബന്ധപ്പെട്ട അധികാരികള്‍ ഈ സെലിബ്രിറ്റികളെ ചോദ്യംചെയ്യാത്ത തെന്നും സ്വപ്‌ന ചോദിച്ചു. സംസ്ഥാനത്തെ കൊള്ളയടിക്കാന്‍ പരസ്യമായി അവര്‍ കൂട്ടുനില്‍ക്കുകയാണെന്നും സ്വപ്‌ന ആരോപിച്ചു.

സ്വപ്നയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു : ‘അഴിമതിക്ക് മുൻഗണന നൽകുമ്പോൾ സത്യസന്ധത തിന്മയായി മാറും. കളി തുടങ്ങിയിട്ടേ യുള്ളൂ..കാത്തിരുന്നു കാണുക..എല്ലാം..സർവീസ് ചാർജ്, മുൻകൂർ പണമിടപാടുകൾ, കിലോമീറ്ററുകളോളം നീളുന്ന ബാഗേജുകൾ. സ്വപ്ന സുരേഷ് ഒരു ക്ലാസിഫൈഡ് ക്രിമിനലായി മാറി. സംസ്ഥാനത്തെ സേവന നികുതിയും ആദായനികുതിയും ജിഎസ്ടിയും വെട്ടിച്ച്, ഉദ്യോഗസ്ഥരുടെ പിഎഫും ഇഎസ്ഐയുടെ മറ്റു സെസുകളും വെട്ടിച്ച് പിതാവുമായി ചേർന്ന് മകൾ 1.71 കോടി രൂപ കൈക്കൂലി വാങ്ങുമ്പോൾ ആ അച്ഛനും മകളും സെലിബ്രിറ്റികൾ! എന്തുകൊണ്ട് വേണ്ടപ്പെട്ട അധികാരികൾ ഈ സെലിബ്രിറ്റികളെ ചോദ്യം ചെയ്യാതെ നാടു മുഴുവൻ കൊള്ളയടിക്കാൻ പരസ്യമായി കൂട്ടുനിൽക്കുന്നത്. ഇത് ഇവരിൽ രണ്ടു പേരിൽ മാത്രം ഒതുങ്ങില്ല, കുടുംബം മുഴുവൻ ഇതിൽ പങ്കാളികളാണ്…!!!’

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...