Connect with us

Hi, what are you looking for?

Crime,

കരുവന്നൂരിലെ സി പി എം കൊള്ളയിൽ ED യെ ഞെട്ടിച്ച് വൻ ഗൂഢാലോചന

കരുവന്നൂർ അന്വേഷണത്തിൽ ഇഡി ശ്രമങ്ങൾ ദുർബ്ബലമാകുമോ? കരുവന്നൂർ ബാങ്കിലെ 344 കോടി രൂപയുടെ തട്ടിപ്പിൽ ജയിലിനുള്ളിൽ കേസിൽ നിർണ്ണായക മൊഴി നൽകിയ പ്രതി പി.പി. കിരണും 14-ാം പ്രതിയായ സതീശൻ വെളപ്പായയും തമ്മിൽ ഗൂഢാലോചന നടത്തിയതായി റിപ്പോർട്ട്. ഇഡിയാണ് ഗൂഢാലോചന നടന്നതായി ആരോപിച്ചിരിക്കുന്നത്.

എറണാകുളും ജില്ലാജയിലിൽ ഇരുവരും തമ്മിൽ ഗൂഢാലോചന നടന്നുവെന്നും ഇഡി ആരോപിക്കുന്നു. അതിനിടെ കിരണി നെതിരെ വീണ്ടും കേസെടുത്തു. ഈ കേസിൽ കിരണിനെ വീണ്ടും അറസ്റ്റു ചെയ്തു. അയ്യന്തോൾ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ഏഴരക്കോടി രൂപയുടെ വായ്പ എടുത്ത് അടച്ചില്ലെന്നാണ് കിരണിനെതിരെയുള്ള ആരോപണം.

എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രജിസ്റ്റർചെയ്ത കരുവന്നൂർ കള്ളപ്പണക്കേസിൽ ബാങ്ക് മുൻസെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുന്മാനേജർ ബിജു കരീം എന്നിവരെ കോടതി മാപ്പുസാക്ഷികളാ ക്കിയതോടെ ഇ.ഡി.ക്ക് കാര്യങ്ങൾ എളുപ്പമായി എന്നാണ് വിലയിരുത്തൽ. എന്നാൽ ഇ.ഡി.യുടെ ഈ നീക്കം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒരുകാലത്ത് പാർട്ടിയുടെ വിശ്വസ്തരും മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഇരുവരും.

ബിജു കരീം മാനേജരും സുനിൽകുമാർ സെക്രട്ടറിയും ആയിരുന്ന കാലത്താണ് 343 കോടിയുടെ തട്ടിപ്പ് നടന്നത്. ഇത് സംബന്ധിച്ച എല്ലാ രേഖകളും തെളിവുകളും ഇരുവരുടെയും പക്കലുണ്ട്. ഈ സാധ്യത മുന്നിൽക്കണ്ടാണ് ഇ.ഡി. അവസരത്തിനൊത്ത് നീങ്ങിയത്. ഇതിനിടെയാണ് കിരണിന്റെ പുതിയ നീക്കം. മാപ്പുസാക്ഷികളെ സംശയ നിഴലിൽ നിർത്തനാണ് നീക്കം. എന്നാൽ കിരൺ മാപ്പുസാക്ഷിയാകാത്തതു കൊണ്ട് തന്നെ ഇത് നടക്കില്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

ഈ കേസിൽ വെളപ്പായ സതീശനെതിരെ ഏറ്റവും ശക്തമായ മൊഴി നൽകിയ വ്യക്തിയാണ് കിരൺ. 48.57 കോടിയുടെ തട്ടിപ്പ് നടത്തിയ കിരൺ അതിൽ നിന്ന് 14 കോടി സതീശന് നൽകിയെന്ന് മൊഴി നൽകിയിരുന്നു. ഈ രേഖ ഇഡി കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഒരാഴ്ച മുൻപ് കിരൺ മൊഴി മാറ്റി. തട്ടിപ്പിൽ വെളപ്പായ സതീശന് പങ്കില്ലെന്നും പങ്കുണ്ടെന്ന രീതിയിൽ മൊഴി നൽകാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്നുമാണ് ഇപ്പോൾ കിരൺ മൊഴിമാറ്റിപ്പറയുന്നത്. മാത്രമല്ല, ഇക്കാര്യം ചൂണ്ടിക്കാട്ടി കിരൺ ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ആറുപേജുള്ള കത്തെഴുതിയിരിക്കുകയാണ്. ഇതാണ് ഇഡിയുടെ സംശയങ്ങൾക്ക് കാരണം. മാപ്പുസാക്ഷികളിലൂടെ കേസ് തെളിയിക്കാനായിരുന്നു ഇഡി ശ്രമം. ഇതിലാണ് ട്വിസ്റ്റുണ്ടാകുന്നത്. കിരണിനെ മാപ്പു സാക്ഷിയാക്കുന്നതും ഇഡിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇനി അത് ഉണ്ടാവില്ല.

തന്നെ മാപ്പുസാക്ഷിയാക്കാമെന്ന് ഉറപ്പുനൽകിയാണ് തന്നെക്കൊണ്ട് വെളപ്പായ സതീശനെതിരെ മൊഴി നൽകാൻ ഇഡി പ്രേരിപ്പിച്ചതെന്നാണ് കിരണിന്റെ ആരോപണം. ഹൈക്കോടതിയിൽ വെളപ്പായ സതീശന് ജാമ്യം കിട്ടാനാണ് കിരൺ ഇത്തരമൊരു നീക്കം നടത്തിയതെന്നും ഇതിന് പിന്നിൽ ഇരുവരും എറണാകുളം ജില്ലാ ജയിലിൽ നടത്തിയ ഗൂഢാലോചനയാണെന്നും ഇഡി ആരോപിക്കുന്നു. ഒരുമിച്ച് നിർത്തിയാൽ പ്രതികൾ തമ്മിൽ ഗൂഢാലോചന നടത്തും എന്നതിനാൽ ഇഡിയുടെ പ്രത്യേക നിർദേശപ്രകാരം പി.ആർ. അരവിന്ദാക്ഷൻ, സി.കെ. ജിൽസ് എന്നിവരെ ഈ ജയിലിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ ഇവിടെ ഉള്ള സതീശനും പി.പി. കിരണും തമ്മിൽ ജയിലിൽ എങ്ങിനെയൊ കൂടിക്കാണുകയും ഗൂഢാലോചന നടത്തുകയുമായിരുന്നുവെന്നാണ് ഇഡിയുടെ നിഗമനം. ഇതിന് ജയിലധികൃതർ കൂട്ടുനിന്നെന്ന സംശയത്തിൽ ഇ.ഡി. അന്വേഷണം തുടങ്ങി.

കേസിൽ സതീശനെതിരേ ഏറ്റവും ശക്തമായ മൊഴിനൽകിയിരുന്നത് കിരണാണ്. 48.57 കോടിയുടെ തട്ടിപ്പ് നടത്തിയ കിരൺ ഇതിന്റെ പങ്കായ 14 കോടി വെളപ്പായ സതീശന് നൽകിയെന്നായിരുന്നു മൊഴി. ഈ രേഖ ഇ.ഡി. കോടതിയിൽ മുമ്പ് സമർപ്പിച്ചിരുന്നു. ജാമ്യത്തിനായി സതീശൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരിക്കുന്നത്, കിരണും മുപ്പത്തിനാലാം പ്രതിയായ മുൻ മാനേജർ ബിജു കരീമും ചേർന്ന് തന്നെ തട്ടിപ്പുകേസിൽ കുടുക്കിയെന്നാണ്. കിരൺ പറഞ്ഞതുപ്രകാരം ഒന്നരക്കോടി കരുവന്നൂർ ബാങ്കിലിട്ടു. തിരിച്ചുകിട്ടാതായപ്പോൾ പൊലീസിൽ പരാതിപ്പെട്ടെങ്കിലും കിരണിന്റെ സ്വാധീനം കാരണം കേസെടുത്തില്ല. പിന്നീട് കുറച്ച് തുക തിരികെക്കിട്ടി.

കിരണിൽനിന്ന് തട്ടിപ്പിന്റെ വിഹിതം പങ്കുപറ്റി എന്ന മൊഴി ശരിയല്ലെന്നും സതീശൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നുണ്ട്. ഇതേകാര്യമാണ് ഇപ്പോൾ കിരൺ ഇ.ഡി.ക്ക് അയച്ച കത്തിലും പറയുന്നത്. ശരിക്കും ചെങ്കൊടിത്തണലിൽ പാവങ്ങളുടെ ചോര ഊറ്റിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ്. ഒന്നും രണ്ടുമല്ല, 300 കോടിയുടെ തട്ടിപ്പാണ് ഇവിടെ നടന്നത്. ശരദാ ചിട്ടിയുടെ കാര്യത്തിലും നടന്നത് വൻ തട്ടിപ്പുകളായിരുന്നു. മമതയും തൃണമൂലുമായിരുന്നു,

ശാരദാ ചിട്ടിയുടെ ഉറപ്പെങ്കിൽ, സിപിഎം ആയിരുന്നു കരുവന്നൂരിന്റെ ബലം. രണ്ടിലും നടത്തിപ്പുകാർ വ്യാജവായ്്പ്പയെടുത്തും, തുക വകമാറ്റി ധൂർത്തിടിച്ചുമാണ് ബാങ്കിനെ തകർത്തത്. രണ്ടിലും കമ്യൂണിസ്റ്റ് സാധിധ്യം ഉണ്ട്. നക്‌സൽബാരി പ്രസ്ഥാനത്തിൽ ഒരു കാലത്ത് പ്രവർത്തിച്ച ‘ശങ്കരാദിത്യ സെൻ’ ആയിരുന്നു ശാരദാ ചിട്ട് ഫണ്ടിന്റെ ഉടമ. 1990 കളിലെപ്പഴോ, നക്‌സൽ മുഖം മാറ്റി, സുമുഖനായി. ഒപ്പം, സുദീപ്‌തോ സെൻ എന്ന പേരും ഇയാൾ സ്വീകരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...