Connect with us

Hi, what are you looking for?

Kerala

തട്ടിൽ പിതാവിനെ മോദി കാണും നിർണായക തീരുമാനം 16 ന്

കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ സഭാ നേതൃത്വവുമായി ചർച്ച നടത്തിയേക്കും. സീറോ മലബാർ സഭയുടെ പുതിയ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനെ പ്രധാനമന്ത്രി കാണുമെന്നാണ് സൂചന. ലളിതവും പ്രൗഢവുമായ ചടങ്ങിൽ മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പായി അഭിഷിക്തനായിരുന്നു.

തൃശൂരിൽ സുരേഷ് ഗോപിയുടെ ജയം ഉറപ്പിക്കാനാണ് ആർച്ച് ബിഷപ്പിനെ മോദി കാണുന്നത്. തട്ടിലുമായി സൗഹൃദ സംഭാഷണം മാത്രമാകും നടത്തുക. അതിലൂടെ ഭാവിയിൽ ബിജെപിയുമായി സഭയെ അടുപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

16നു കൊച്ചിയിൽ റോഡ് ഷോ നടത്തുക എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ നിന്ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസ് വരെയാണ്. വൈകിട്ട് 6നു ഹോസ്പിറ്റൽ റോഡ്, പാർക്ക് അവന്യു വഴി ഒരു കിലോമീറ്ററോളമാണു റോഡ് ഷോ. ഗവ. ഗെസ്റ്റ് ഹൗസിലാണു പ്രധാനമന്ത്രി താമസിക്കുക. കൊച്ചി നാവികസേനാ വിമാനത്താ വളത്തിൽ 16നു വൈകിട്ട് 5നു പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം റോഡ് ഷോയിൽ പങ്കെടുക്കാനെത്തും. കേരളത്തിൽ മോദി ഗാരന്റി ചർച്ചയാക്കാനാണ് ബിജെപി തീരുമാനം. അതിന്റെ ഭാഗമാണ് ഈ മാസം രണ്ടാം തവണ മോദി കേരളത്തിലെത്തുന്നത്.

അദ്ദേഹത്തിന് അഭിവാദ്യമർപ്പിക്കാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അരലക്ഷം പ്രവർത്തകരെ അണിനിരത്തുമെന്നു ബിജെപി ജില്ലാ കമ്മിറ്റി അറിയിച്ചു. തുറന്ന വാഹനത്തിലാകും റോഡ് ഷോ എന്നാണു സൂചന. കഴിഞ്ഞ വർഷം കൊച്ചിയിൽ യുവജന സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി തേവരയിൽ റോഡിലൂടെ നടന്നാണു റോഡ്‌ഷോ നടത്തിയത്. റോഡ് ഷോയുടെ സുരക്ഷാ ക്രമീകരണം വിലയിരുത്തിയാകും എല്ലാം തീരുമാനിക്കുക. മോദി കേരളത്തിൽ രണ്ടു ദിവസം ഉണ്ടാകും. അടുത്ത മാസം മോദി തിരുവനന്തപുരത്ത് എത്തുമെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തും മോദിയുടെ റോഡ് ഷോ ഉണ്ടാകുമെന്നാണ് സൂചന.

പ്രധാനമന്ത്രി 17നു രാവിലെ 7നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകും. അവിടെനിന്നു തിരിച്ചെത്തി രാവിലെ 10നു വില്ലിങ്ഡൻ ഐലൻഡിൽ കൊച്ചിൻ ഷിപ്യാഡിൽ ഇന്റർനാഷനൽ ഷിപ് റിപ്പയർ ഫെസിലിറ്റിയുടെയും ഡ്രൈ ഡോക്കിന്റെയും ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 11ന് എറണാകുളം മറൈൻഡ്രൈവിൽ സംസ്ഥാനത്തെ ബിജെപിയുടെ ബൂത്തുതല സംഘടനാ ശാക്തീകരണ സമിതിയായ ‘ശക്തികേന്ദ്ര’ ചുമതലക്കാരുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. 7000 പേർ ഈ സമ്മേളനത്തിൽ പങ്കെടുക്കുമെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ അറിയിച്ചു.

ഇതിനിടെ സഭാ നേതൃത്വവുമായുള്ള ചർച്ചയ്ക്കുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. പ്രധാനമന്ത്രിയെ മുൻനിർത്തി കേരളം പിടിക്കാനുള്ള തന്ത്രങ്ങളുമായി ബിജെപി കളം നിറയുകയാണ്. രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുടെ കൊച്ചി റോഡ് ഷോ വലിയ പരിപാടിയാക്കിമാറ്റാനാണ് പാർട്ടിയുടെ നീക്കം. അടുത്ത മാസം തിരുവനന്തപുരത്തും മോദിയെ കൊണ്ടുവരാനാണ് ശ്രമം. ദേശീയതലത്തിലെന്ന പോലെ കേരളത്തിലും ബിജെപിയുടെ എല്ലാ പ്രതീക്ഷകളും മോദിയിലാണ്.

2019 ലെ വിജയത്തിന് ശേഷം മോദി ആദ്യം വന്നത് ഗുരുവായൂർ ക്ഷേത്രത്തിലാണ്. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി മോദിയെത്തു ന്നതും വോട്ടുറപ്പിക്കാനാണ്. ടാഗ് ലൈൻ ആക്കിമാറ്റിയ മോദിയുടെ ഗ്യാരന്റിയിലൂടെ വികസനം ഉയർത്തിയാണ് ബിജെപി തെരഞ്ഞെടുപ്പിലേക്കിറങ്ങുന്നത്. മോദിമയത്തിൽ എതിരാളികളുടെ പ്രചാരണങ്ങളെ മറികടക്കാമെന്നാണ് കണക്ക് കൂട്ടൽ.

സഭാനേൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കലും മോദിവഴി തന്നെയാണ്. സന്ദർശനങ്ങളിലെല്ലാം സഭാ നേതൃത്വവുമായുള്ള ചർച്ചകളും പ്രധാന അജണ്ടയായി തുടരുകയാണ്. ദക്ഷിണേന്ത്യ പിടിക്കൽ പർട്ടിയുടെ പ്രധാന അജണ്ടയാണ്. കർണ്ണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ബിജെപി ദക്ഷിണേന്ത്യയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...