Connect with us

Hi, what are you looking for?

India

നമുക്ക് ഇനി നമ്മുടെ ലക്ഷദ്വീപും ആൻഡമാനും ഇന്ത്യൻ ദ്വീപുകൾ കണ്ട് തീർത്ത് വിദേശ രാജ്യങ്ങൾ കാണാം – നടി ശ്വേതാ മേനോൻ

ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകൾ കണ്ട് തീർത്ത ശേഷം നമുക്കിനി വിദേശ രാജ്യങ്ങൾ കാണാമെന്ന് നടി ശ്വേതാ മേനോൻ. ഇന്ത്യൻ ടൂറിസത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് നടി ശ്വേതാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ത്യ- മാലദ്വീപ് പ്രശ്‌നങ്ങൾക്കിടെയാണ് നടിയുടെ പ്രതികരണം. ലോകത്തെ ഒന്നായി കാണാനാണ് ഇന്ത്യ പഠിപ്പിക്കുന്നതെന്ന് പറഞ്ഞിരിക്കുന്ന ശ്വേത മേനോന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ .

‘വസുധൈവ കുടുംബകം. ലോകം ഒരു കുടുംബമായി ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ എന്റെ രാജ്യത്തെക്കുറിച്ച് പറയുമ്പോൾ, അത് എന്റെ വൈകാരിക വശമാണ്. ഒരു പട്ടാളക്കാരന്റെ മകൾ എന്ന നിലയിൽ രാജ്യത്തെയോർത്ത് അഭിമാനം കൊള്ളുന്നു. നിങ്ങൾക്ക് ഞങ്ങളെ അപമാനിക്കാനാകില്ല. ഞങ്ങളുടെ ടൂറിസം വരുമാനം ഇനിയും ഉയരും. അതിനാൽ, നമുക്ക് നമ്മുടെ ലക്ഷദ്വീപും ആൻഡമാനും ഇന്ത്യൻ ദ്വീപുകൾ കണ്ട് തീർത്തതിന് ശേഷം വിദേശ രാജ്യങ്ങൾ കാണാം. എന്റെ എല്ലാ ആരാധകരോടും ഇന്ത്യക്കാരോടും #ExploreIndianIslandsലേക്ക് പോകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ പ്രാദേശിക ടൂറിസത്തെ പിന്തുണയ്ക്കണം. ഒരു ഇന്ത്യക്കാരിയയതിൽ ഞാൻ അഭിമാനിക്കുന്നു.’- ശ്വേത മേനോൻ കുറിച്ചു.

ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വിനോദ സഞ്ചാരികളെ ഇവിടേയ്ക്ക് ക്ഷണിച്ചിരുന്നു. പിന്നാലെയാണ് രാജ്യത്തേയും പ്രധാനമന്ത്രിയേയും ആക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ ആക്ഷേപവുമായി രംഗത്ത് എത്തുന്നത്. സോഷ്യൽ മീഡിയയിൽ മാലദ്വീപ് സർക്കാരിന്റെ നിലപാടിനെതിരായ പ്രതിഷേധം കനത്തിരിക്കുകയാണ്. ബോയ്കോട്ട് മാലദ്വീപ്, എക്സ്പ്ലോർ ഇന്ത്യൻ ഐലന്റ്സ് എന്നീ ഹാഷ്ടാഗുകൾ എക്‌സിൽ തരംഗമാണ്. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിന് പേർ മാലദ്വീപിലേക്കുളള യാത്രകൾ റദ്ദാക്കി.

ലക്ഷദ്വീപിന്റെ മനോഹാരിത ആസ്വദിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവച്ച് നടി രചന നാരായണൻ കുട്ടിയും പിന്തുണയുമായി എത്തിയിട്ടുണ്ട്. അടുത്ത യാത്ര എന്തുകൊണ്ട് ലക്ഷദ്വീപിലേക്ക് ആയിക്കൂടാ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. തന്റെ സുഹൃത്തുക്കളെ അടക്കം പങ്കുവച്ചാണ് രചന പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...