കൊച്ചി . പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് നരേന്ദ്ര മോദി എത്തുന്നത്. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും അദ്ദേഹം കേരളത്തിലുണ്ടാകും. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊച്ചിയിൽ റോഡ് ഷോയിൽ മോദി പങ്കെടുക്കുന്നണ്ട്. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂരിൽ എത്തുന്ന മോദി, സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളിൽ പങ്കെടുക്കും.
മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനു ക്ഷണിക്കാൻ സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരത്തെ സന്ദർശിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പം ഡൽഹിയിലെത്തിയാണ് ക്ഷണക്കത്ത് നൽകിയിരുന്നത്. താമര രൂപത്തിലുള്ള ഒരു ആറന്മുള ക്കണ്ണാടിയും സുരേഷ് ഗോപിയുടെ കുടുംബം പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു.
സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ. അടുത്തിടെയാണ് ഭാഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ബിരുദം നേടിയത്. ബുരുദദാന ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ആണ് ഭാഗ്യയുടെ വരൻ. ശ്രേയസ് ബിസിനസുകാരൻ ആണ്. വിവാഹം ജനുവരി 17 ഗുരുവായൂരിൽ വെച്ച് നടക്കുകയാണ്. റിസപ്ഷൻ ജനുവരി 20നും.