Connect with us

Hi, what are you looking for?

Kerala

രാഹുലിനെ അറസ്റ്റ് ചെയ്തത് ബെഡ് റൂമിൽ കയറി, മാധ്യങ്ങളോട് പോലും സംസാരിക്കാൻ അനുവദിക്കാതെ അവകാശ ധ്വംസനം നടത്തി പോലീസ്

തി​രു​വ​ന​ന്ത​പു​രം . സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് അ​ക്ര​മ​ക്കേ​സെന്ന പേരിൽ അറസ്റ്റ് ചെയ്ത യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സംസ്ഥാന അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിനോട് അവകാശ ധ്വംസനം നടത്തി പിണറായി പോലീസ്. സ്റ്റേ​ഷ​നി​ലെ റി​ക്കാ​ർ​ഡി​ൽ ഒ​പ്പു​വ​ച്ച​ശേ​ഷം രാ​ഹു​ലി​നെ ബ​ലം പ്ര​യോ​ഗി​ച്ച് ജീ​പ്പി​ൽ ക​യറ്റുകയായിരുന്നു. മാധ്യമങ്ങളോട് പോലും ആ രാഷ്ട്രീയ നേതാവിന് സംസാരിക്കാൻ അവസരം നൽകിയില്ല. പോ​ലീ​സ് മറ്റൊരിടത്തേക്ക് കൊ​ണ്ടു​പോ​വുകയായിരുന്നു.

മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കുന്നതിനിടെയാണ് എ​സ്എ​ച്ച്ഒ ബ​ലം പ്ര​യോ​ഗി​ച്ച് രാ​ഹു​ലി​നെ ജീ​പ്പി​ൽ ക​യ​റ്റി​യ​ത്. ഇ​തി​നി​ടെ താ​ൻ പോ​ലീ​സി​നോ​ട് ഇതുവരെ സ​ഹ​ക​രി​ച്ചി​ല്ലേ എ​ന്നും ബ​ലം പ്ര​യോ​ഗി​ക്ക​രു​തെ​ന്നും രാ​ഹു​ൽ പറയുന്നുണ്ടായിരുന്നു.

ത​ന്‍റെ ബ​ഡ്റൂ​മി​ൽ എ​ത്തി അ​റ​സ്റ്റു ചെ​യ്ത​പ്പോ​ൾ താ​ൻ പോ​ലീ​സ് ന​ട​പ​ടി​യോ​ട് സ​ഹ​ക​രി​ച്ചി​ല്ലേ എ​ന്നും രാ​ഹു​ൽ ചോ​ദി​ച്ചു. ഇ​തി​നി​ടെ രാ​ഹു​ലി​നെ ബ​ലം പ്ര​യോ​ഗി​ച്ച് പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​വുകയായിരുന്നു. അ​തേ​സ​മ​യം രാ​ഹു​ലി​നെ എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​പോ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​ന്ന് 11ന് ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ചൊവ്വാഴ്ച പു​ല​ർ​ച്ചെ​യാ​ണ് അടൂരിലെ വീ​ട്ടി​ൽ​നി​ന്നും രാഹുലിനെ അ​റ​സ്റ്റു ചെയുന്നത്.

അതേസമയം, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​തി​രെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ രംഗത്ത് വന്നു. വീ​ട് വ​ള​ഞ്ഞ് രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത​ത് പോ​ലീ​സ് രാ​ജി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ഭീ​ക​ര​വാ​ദി​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് പോ​ലെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. മ​ര്യാ​ദ​ക​ളു​ടെ സീ​മ​ക​ള്‍ ലം​ഘി​ച്ചെ​ന്നും പോ​ലീ​സി​ന്‍റേ​ത് ഫാ​സി​സ്റ്റ് ന​ട​പ​ടി​യാ​ണെ​ന്നും കെ​സി വി​മ​ര്‍​ശി​ച്ചിട്ടുണ്ട്.

പത്തനംതിട്ടയിലെ വീട്ടിൽനിന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്യുന്നത്. യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പൊലീസ് അനുമതിയില്ലാതെ ജാഥ നടത്തിയെന്നും പൊതുമുതൽ നശിപ്പിച്ചെന്നതു മടക്കം ഉള്ള കേസിലാണ് അറസ്റ്റെന്നാണ് പോലീസ് വിശദീകരണം. സംഘംചേർന്ന് അക്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾക്കുപുറമേ പോലീസ് ആക്ടിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് രാഹുലിനെതിരെ കേസെടുത്തത്.

നവകേരളസദസ്സിനു നേരെനടന്ന പ്രതിഷേധങ്ങളെ പൊലീസും സി.പി.എമ്മും കായികമായി നേരിട്ടതിനെതിരേ ഡിസംബർ 20ന് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇത് സംഘർഷത്തിൽ ആണ് കലാശിക്കുന്നത്. ഇതേത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാം പ്രതി. കേസിൽ എം.എൽ.എമാരായ ഷാഫി പറമ്പിൽ, എം. വിൻസെന്റ് എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. രാഹുൽ മാങ്കൂട്ടത്തിൽ നാലാം പ്രതിയാണ്. രാഹുലിന്റെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് വന്നിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...