കണ്ണൂര്‍ . കേരളത്തിൽ വീണ്ടും കടബാധ്യതയിൽ പൊറുതി മുട്ടി കര്‍ഷക ആത്മഹത്യ. കണ്ണൂര്‍ നടുവില്‍ പാത്തന്‍പാറ സ്വദേശി ജോസ് (63) ആണ് മരിച്ചത്. സുഹൃത്തിന്റെ തോട്ടത്തിൽ രാവിലെ പത്തരയോടെ ജോസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തുവരികയായിരുന്നു.
കൃഷി നഷ്ടത്തിലായതിനാല്‍ ജോസിന് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. സാശ്രയ സംഘത്തില്‍ വായ്പ തിരിച്ചടയ്ക്കേണ്ട ദിവസമായ ഞായറാഴ്ച പണം അടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.