Connect with us

Hi, what are you looking for?

Kerala

ഗവർണറോടും വ്യാപാരികളോടും കലിതുള്ളി, ഇടുക്കിയിൽ ചൊവാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്

ഇടുക്കിയിൽ ചൊവാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിച്ച ഒൻപതാം തീയതി ഗവർണറെ തൊടുപുഴയിലേക്ക് ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷണത്തിനെതിരെയാണ് ഹർത്താൽ എന്ന് പറയുന്നുണ്ടെങ്കിലും, ഗവർണർ പങ്കെടുക്കേണ്ട പരിപാടിയെ തടസപ്പെടുത്താനും ഗവർണറുടെ സ്വൈര്യ സഞ്ചാരം തടസപ്പെടുത്താ നുമുള്ള എൽ ഡി എഫ് നീക്കമായിട്ടു വേണം ഇതിനെ കാണേണ്ടത്.

ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പ് വെക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇക്കാര്യം രാജ്ഭവനിൽ ആദ്യം അറിയിച്ചിരുന്നില്ല. ഇടുക്കി ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ക്ഷേമ പദ്ധതിയായ കാരുണ്യയുടെ ഉദ്ഘാടനത്തിനായി ഗവർണറെ വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴയിലേക്ക് ക്ഷണിച്ചിരുന്നു. അതിനു എത്താമെന്ന് അറിയിച്ച പിറകെയാണ് അന്നേ ദിവസം എൽഡിഎഫ് രാജ്‌ഭവൻ മാർച്ച് സംഘടിപ്പിച്ചിരിക്കുന്ന കാര്യം അറിയിക്കുന്നത്.

വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കിയിലെ ക്ഷേമ പദ്ധതിയായ കാരുണ്യത്തിന്റെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയിൽ എത്താമെന്ന് സമ്മതിച്ചിരുന്നത്. എന്നാൽ രാജ്ഭവൻ മാർച്ചിനിടെ പരിപാടിയിൽ പങ്കെടുക്കുന്ന ഗവർണറുടെയും ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടേയും നടപടി പ്രതിഷേധാർഹമാണെനാണിപ്പോൾ എൽഡിഎഫ് നേതാക്കൾ ഉന്നയിക്കുന്ന ആരോപണം.

ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പ് വെയ്ക്കാത്തതിൽ ഗവര്ണര്ക്കെതിരെ അധിക്ഷേപ പരാമർശവുമായി എം എം മണി രംഗത്ത് വന്നിരുന്നു. ഗവർണറെ ക്ഷണിച്ച വ്യാപാരി വ്യവസായി ഏകോപന സമിതിക്കെതിരെയും എംഎം മണി വിമശനം ഉന്നയിച്ചിരുന്നു. ഗവർണർക്ക് പരിപാടിയിൽ ക്ഷണം നല്കിയതിനാണ് വിമർശനം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...