Connect with us

Hi, what are you looking for?

India

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവിദ് അഹമ്മദ് മട്ടൂ ഡൽഹിയിൽ അറസ്റ്റിലായി

ജമ്മു കശ്മീരിലെ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ജാവിദ് അഹമ്മദ് മട്ടൂ ഡൽഹിയിൽ പിടിയിലായി. ഡൽഹി പോലീസിന്റെ പ്രത്യേക സെല്ലാണ് ജാവിദ് അഹമ്മദ് മട്ടൂവിനെ അറസ്റ്റ് ചെയ്തത്. മാട്ടൂവിൽ നിന്ന് ഒരു പിസ്റ്റളും മാഗസിനും മോഷ്ടിച്ച കാറും പോലീസ് കണ്ടെടുത്തു. ജമ്മു കശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിലെ പ്രതിയാണ് മട്ടൂ. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ഉണ്ടായത്.

മട്ടൂ സോപോറിലെ താമസക്കാരനാണ്, ഇയാൾ നിരവധി തവണ പാകിസ്ഥാൻ സന്ദർശിച്ചിട്ടുള്ളതായും റിപ്പോർറ്റുകളുണ്ട്. കഴിഞ്ഞ വർഷം, സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി, സോപോറിലെ വീട്ടിൽ മട്ടുവിന്റെ സഹോദരൻ ത്രിവർണ്ണ പതാക ഉയർത്തുന്ന വീഡിയോ വൈറലായിരുന്നു. പൊലീസിനൊപ്പം എൻഐഎ സംഘവും ഭീകരനുവേണ്ടി തെരച്ചിൽ നടത്തുകയായിരുന്നു.

ഇതിനിടെ ജമ്മു കശ്മീലെ പൂഞ്ചിൽ ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് ശേഷം സംസ്ഥാനത്ത് സുരക്ഷാ അവലോകനം നടത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി. പ്രദേശത്ത് സുരക്ഷ ശക്തമാക്കുന്നതിന് പോലീസും സൈന്യവും സിആർപിഎഫും തമ്മിലുള്ള മികച്ച ഏകോപനത്തെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു.

പ്രാദേശിക ഇന്റലിജൻസ് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു. ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, ഇന്റലിജൻസ് ബ്യൂറോ ചീഫ് തപൻ ദേക, റോ മേധാവി, ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ‌ചീഫ് സെക്രട്ടറി അടൽ ദുല്ലൂ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആർആർ സ്വെയിൻ എന്നിവരും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...