Connect with us

Hi, what are you looking for?

India

ഐഎസ്ആർഒയുടെ 60 മത് ദൗത്യം ‘എക്സ്‍പോസാറ്റ്’ വിജയകരം, ലോകം ഞെട്ടി

ശ്രീഹരിക്കോട്ട . പുതുവർഷത്തിൽ രാജ്യത്തിന് അഭിമാനമായി ഐഎസ്ആർഒയുടെ പുതിയ ദൗത്യം എക്സ്‍പോസാറ്റ്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും പി എസ് എൽ വി 58 ആണ് എക്സ്‍പോസാറ്റ് ഉപഗ്രഹവുമായി കുതിച്ചുയരുന്നത് . തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ചു പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ എക്സ്റെ പൊളാരിമീറ്റർ ഉപഗ്രഹമാണിത് . അഞ്ചുവർഷം നീളുന്ന എക്സ്‍പോസാറ്റ് ദൗത്യത്തിൽ പോളിക്സ്, എക്സ്പെക്ട് എന്നീ രണ്ട് പ്രധാന പ്രോലോഡുകളാണ് ഉള്ളത്. ഇതിനു മുൻപ് 2021 ൽ യു എസ് മാത്രമേ ഈ ദൗത്യം നടത്തിയിട്ടുണ്ടായിരുന്നത്. ചന്ദ്രയാൻ 3 , ആദിത്യ എൽ 1 എന്നീ ചരിത്ര ദൗത്യങ്ങൾക് ശേഷമാണ് ഐ എസ് ആർ ഒ യുടെ പുതിയ ദൗത്യം.

പുതുവത്സര ദിനത്തിൽ 2024 ലെ ആദ്യ വിക്ഷേപണം ഐഎസ്ആർഒ ലോകത്തെയാകെ ഞെട്ടിച്ചു. വിക്ഷേപണത്തിന് മുൻപ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ശാസ്ത്രജ്ഞർ ദർശനം നടത്തിയിരുന്നു. സൗരയൂഥത്തിലെ എക്‌സറേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ എക്‌സ്‌പോസാറ്റാണ് 2024 ലെ ആദ്യ ദിവസം വിക്ഷേപിച്ചത്. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണ് ഇതോടെ വിജയം കണ്ടത്.

25 മണിക്കൂർ നീളുന്ന കൗൺഡൗൺ ഞായറാഴ്ച രാവിലെ തുടങ്ങിയിരുന്നു. ബഹിരാകാശ എക്‌സ്‌റേ സ്രോതസ്സുകൾ പഠിക്കുക എന്നതാണ് എക്സ്‌പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്.ആർ.ഒ.യും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഇതിന്റെ രൂപകൽപ്പന. ബഹിരാകാശത്തെ നാൽപതോളം എക്‌സ്‌റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഇതിനു കാലാവധി.

അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്‌സ്‌പോസാറ്റ്) വിക്ഷേപണമെന്ന പ്രത്യേകതകൂടി ഇന്ത്യ ഇതോടെ സ്വന്തമാക്കുകയാണ്‌. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിൽ സ്ഥാപിച്ചിരിക്കുന്ന ടെലിസ്‌കോപ്പ് നിർമ്മിച്ചിരിക്കുന്നത്. 650 കിലോമീറ്റർ ഉയരത്തിലാണ് ഉപഗ്രഹം വിന്യസിക്കുന്നത്.

രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. ആദ്യത്തേത് – POLIX, രണ്ടാമത്തേത് – XSPECT. എന്നാണ് പേരുകൾ ഇട്ടിരിക്കുന്നത്. പോളിക്‌സ് ആണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന പേലോഡ്. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും യു ആർ റാവു സാറ്റലൈറ്റ് സെന്ററും സംയുക്തമായാണ് ഇത് സൃഷ്ടിച്ചത്. 126 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണം ബഹിരാകാശത്തെ സ്രോതസ്സുകളുടെ കാന്തികത, വികിരണം, ഇലക്ട്രോണുകൾ തുടങ്ങിയവയെ കുറിച്ച് പഠിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...