Connect with us

Hi, what are you looking for?

Crime,

പിണറായി ഭരണത്തിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് കവിത വരെ 9 മാവോയിസ്റ്റുകൾ

കൽപ്പറ്റ . പിണറായി സർക്കാറിന്‍റെ കാലത്ത് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം മൊത്തം ഒന്‍പതായി. പൊലീസോ സർക്കാറോ ഔദ്യോഗികമായി മാവോയിസ്റ്റ് കമാൻഡർ കവിത കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കവിത കൂടി കൊല്ലപ്പെട്ടതോടെയാണിത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾ തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിൽ അയ്യൻകുന്ന് ഏറ്റുമുട്ടലിൽ കവിത കൊല്ലപ്പെട്ടതായി വെളിപ്പെടുത്തിയിരുന്നു.

വനാതിർത്തി ഗ്രാമങ്ങളിൽ കോളനീകളിലെത്തുന്ന മാവോയി സ്റ്റുകളെ തുരത്താനുള്ള പൊലീസിന്‍റെ നീക്കങ്ങളിലാണ് 2016 മുതൽ ഇതുവരെ ഒമ്പത് മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. 2016 നവംബർ 23ന് നിലമ്പൂരിലെ കരുളായിയില്‍ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പുദേവരാജും പശ്ചിമഘട്ട സോണല്‍ കമ്മിറ്റിയംഗം അജിത പരമേശനും വെടിയേറ്റു മരണപ്പെട്ടിരുന്നു. വ്യാജ ഏറ്റുമുട്ടലെന്ന് ഇടതുമുന്നണിയിലെ ഘടക കക്ഷികൾ വരെ ആരോപിchcha സംഭവമാണിത്.

വൈത്തിരി ഉപവൻ റിസോർട്ടിൽ 2019 മാർച്ച് 6ന് ആണ് ഏറ്റുമുട്ടലുണ്ടാവുന്നത്. സി പി ജലീൽ ആണ് അന്ന് കൊല്ലപ്പെട്ടത്. 2019 ഒക്ടോബർ 28ന് അട്ടപ്പാടി മഞ്ചക്കണ്ടയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും നേർക്കുനേർ ഉണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് നാലു മാവോയിസ്റ്റുകളായിരുന്നു. തമിഴ്നാട് സ്വദേശികളായ രമ, അരവിന്ദ്, മണിവാസകം, കാര്‍ത്തി എന്നിവര്‍ ആണ് അന്ന് കൊല്ലപ്പെട്ടത്. തൊട്ടടുത്ത 2020 നവംബർ 3ന് പടിഞ്ഞാറത്തറ ബപ്പനം മലയിൽ വീണ്ടും ഉണ്ടായ ഏറ്റുമുട്ടലിൽ വേൽമുരുകൻ കൊല്ലപ്പെട്ടു. വേൽമുരുകൻ ബാണാസരു ദളത്തിലെ അംഗമായിരുന്നു.

ഏറ്റവും ഒടുവിൽ വെടിയുണ്ട ജീവനെടുക്കുന്നത് കവിതയുടേ തായിരുന്നു. 2023 നവംബർ 13നാണ് വെടികൊണ്ടതെന്നാണ് മാവോയിസ്റ്റുകൾ പറയുന്നത്. അന്ന് രണ്ടു പേർക്ക് ആണ് വെടിയേൽക്കുന്നത് എന്നാണ് തണ്ടർ ബോൾട്ടിന്റെ വിശദീകരണം. അതിലൊരാൾ സ്ത്രീയാണെന്ന റിപ്പോർട്ട് അന്നേ പുറത്തുവന്നിരുന്നു. തെരച്ചിലിനിടെ അസ്ഥി കിട്ടിയെന്ന് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് അറിയിക്കുകയും ഉണ്ടായി. കവിതയെ ഉൾവനത്തിൽ മറവ് ചെയ്തെന്നാണ് മാവോയിസ്റ്റുകളുടെ പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...