Connect with us

Hi, what are you looking for?

Kerala

‘പിണറായിക്ക് കൊലയാളിയുടെ മനസ്, 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകൾ’ – കെ സുധാകരൻ

തിരുവനന്തപുരം . പിണറായി വിജയന് ഒരു കൊലയാളിയുടെ മനസാണെന്നും, 2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളാകുമെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. ഇത്രയൊക്കെ ചെയ്തിട്ടും പിണറായിക്കെതിരെ കേസെടുക്കാത്ത സംസ്ഥാനത്ത് ഒന്നും ചെയ്യാത്തവർക്കെതിരെ കേസെടുക്കാൻ പറയുമ്പോൾ എന്ത് നിയമവും നിയമവാഴ്ചയുമാണ് ഉള്ളത് ? – സുധാകരൻ ചോദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിനേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ സുധാകരൻ.

2024 പിണറായിക്ക് ഉറക്കമില്ലാത്ത നാളുകളായിരിക്കുമെന്നാണ് കെ പി സി സി പ്രസിഡന്റ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോൺഗ്രസ് പ്രതിഷേധ സമരം ബ്ലോക്ക് തലത്തിലേയ്ക്ക് വ്യാപിപ്പിക്കും. നവകേരള സദസിലെ പൊലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. നവകേരള സദസിലെ പൊലീസ് നടപടി സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

‘കരിങ്കൊടി കാണിക്കാൻ പോലും കേരളത്തിൽ പറ്റുന്നില്ല. ഇവിടെ നിയമവാഴ്ച ഉണ്ടോ? ഡി ജി പി കസേരയിൽ ഇരിക്കാൻ അർഹത ഇല്ലാത്ത ആളാണ്. നിലവിൽ സംസ്ഥാനത്ത് രണ്ട് ഡിജിപിയുണ്ടെന്ന സ്ഥിതിയാണ്. സിപിഎം നേതാവ് പി ശശി ആക്ടിംഗ് ഡി ജി പിയാകുകയാണ്. കേരളത്തിൽ ഉടനീളം അറിയപ്പെടുന്ന സി പി എം ഗുണ്ടകളെയാണ് നവകേരള സദസിന് അകമ്പടി കൊണ്ട് പോയത്’ – സുധാകരൻ പരിഹസിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...