Connect with us

Hi, what are you looking for?

Crime,

കേരളത്തിൽ നിയമവാഴ്ച തകർന്നു, ഉത്തരവാദി മുഖ്യമന്ത്രി – ഗവർണർ

കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നും അതിനുത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവ കേരള സദസ് തിരുവനന്തപുരത്ത് എത്തിയതിൽ പിന്നെ ഉണ്ടായ അക്രമ സംഭവങ്ങളിലും, പോലീസ് നടപടികളിലും പ്രതികരിക്കുകയായി രുന്നു ഗവർണർ.

ഡിജിപി ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം ഉയരുകയാണ്. നഗരങ്ങളിലും പ്രധാന ടൗണുകളിലും പോലീസ് നടപടിക്കെതിരെ പ്രതിഷേധ ജാഥകളും പന്തം കൊളുത്തി പ്രകടങ്ങളും നടക്കുന്നു.

പ്രതിപക്ഷ നേതാവിന്റെ തൊട്ടടുത്താണ് പോലീസ് ഉപയോഗിച്ച ഒരു കണ്ണീര്‍ വാതക ഷെല്ല് വന്നു വീണത്. ഇതാണ് നേതാക്കൾക്കാകെ അസ്വാസ്ഥ്യം നേരിടാൻ കാരണമായത്. നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പ്രവര്‍ത്തകര്‍ ഒന്നടങ്കം കെപിസിസി ഓഫീസ് സ്ഥിതി ചെയ്യുന്ന വെള്ളയമ്പലം ഭാഗത്തേക്ക് പോവുകയും അവിടെ റോഡ് ഉപരോധിക്കുകയും ഉണ്ടായി. ഇത് വലിയ ഗതാഗത തടസം ഉണ്ടാകാൻ കാരണമായി. കെപിസിസി നേതാക്കൾ യോഗം ചേര്‍ന്നാണ് പിന്നീട് പ്രതിഷേധം സംസ്ഥാന വ്യാപകമായി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയാണ് ഉണ്ടായത്.

പൊലീസിലെ ഗുണ്ടകൾ അക്രമം നടത്തിയെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വിമർശിച്ചിരിക്കുന്നത്. കേരളത്തിൽ നിയമവാഴ്ച ഇല്ലാതായെന്നാണ് സംഭവത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമര്‍ശിച്ചിരി ക്കുന്നത്. കേരളത്തിൽ നിയമവാഴ്ച ഇല്ലാതായതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ഗവർണർ പറഞ്ഞിട്ടുണ്ട്. പോലീസ് നടപടി അസാധാരണമെന്നും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പോലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇതിനിടെ ഓർമ്മപ്പെടു ത്തിയിട്ടുണ്ട്.

ഇതിനിടെ ഡിജിപി ഓഫീസിന് മുന്നിൽ കോൺഗ്രസ് നടത്തിയ മാര്‍ച്ചിന് പൊതുയോഗത്തിനും ഇടയിൽ തന്റെ മൈക്ക് സെറ്റടക്കമുള്ള ഉപകരണങ്ങൾ പൊലീസ് നശിപ്പിച്ചെന്നും മൈക്ക് ഓപ്പറേറ്ററെ പൊലീസ് തല്ലിച്ചതച്ചുവെന്നും ഗ്രനേഡ് എറിഞ്ഞുവെന്നും എസ് വി സൗണ്ട്സ് ഉടമ എസ് രഞ്ജിത്ത് ആരോപിച്ചിട്ടുണ്ട്. ഫേസ്ബുക്ക് കുറിപ്പിലാണ് രഞ്ജിത്തിന്റെ ഈ ആരോപണം. ഇതുകൊണ്ടൊന്നും തളരില്ലെന്നും കോൺഗ്രസ് പരിപാടികൾക്കെല്ലാം കൂടെ ഉണ്ടാകുമെന്നും രഞ്ജിത്ത് ഫേസ് ബുക്കിൽ കുറിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...