Connect with us

Hi, what are you looking for?

Crime,

നേര് മോഷ്ടിച്ചു, മോഹൻ ലാലിന് പൂട്ടിട്ട് അഡ്വ ആളൂർ എത്തി !!

നേര് സിനിമ മോഹൽലാലിന്റെ തലവര മാറ്റി എഴുതുമെന്നാണ് തോന്നുന്നത്. കാരണം ഈ സിനിമയുമായി ബന്ധപ്പെട്ട് മോഹലാലിനെതിരെ രംഗത്തെത്തുന്നത് അഡ്വ ബി എ ആളൂർ ആണ്. മോഹൻലാൽ ജിത്തു ജോസഫ് എന്നിവരുടെ നേര്‌ സിനിമ തന്റെ കഥ മോഷ്ടിച്ചതാണ്‌ എന്നും ട്രയിലർ കണ്ട് അത് ഉറപ്പ് വരുത്തി എന്നും ചൂണ്ടിക്കാട്ടി റിട്ട് ഹരജി.

21ന്‌ റിലീസ് ചെയ്യാൻ ഇരിക്കുന്ന സിനിമയുടെ റിലീസ് അടിയന്തിരമായി തടയണം എന്നും പകർപ്പകവാശ നിയമങ്ങൾ ഉൾപ്പെടെ ചുമത്തിയും മോഷണം ചുമത്തിയും നേര്‌ സിനിമയുടെ മുഴുവൻ കോപ്പികളും പിടിച്ചെടുക്കണം എന്നും ആവശ്യപ്പെട്ടാണ്‌ ഹർജി. അഡ്വ ബി എ ആളൂർ മുഖേന സിനിമാ പ്രവർത്തകനും തിരകഥാ കൃത്തുമായ ദീപു കെ ഉണ്ണിയാണ്‌ ഹരജി ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. ഹരജിയിൽ മോഹൻലാൽ, ജിത്തു ജോസഫ്,അഡ്വ ശാന്തിപ്രിയ, ആന്റണി പെരുമ്പാവൂർ, എന്നിവർ എതിർ കക്ഷികളാണ്‌.

ദൃശ്യം സിനിമ തന്റെ കഥയായിരുന്നു എന്നും താൻ എഴുതിയ തിരകഥ ജിത്തു ജോസഫുമായി ചർച്ച ചെയ്തു എന്നും ഹരജിക്കാരൻ പറയുന്നു. ജിത്തു ജോസഫിന്റെ വീട്ടിലും തുടർന്ന് മാരിയോട്ട് ഹോട്ടലിലും നിരവധി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചർച്ചക്ക് ശേഷം ജിത്തു ജോസഫ് തന്നെ ഒഴിവാക്കി കഥ കൈവശപ്പെടുത്തുകയും സിനിമ ആക്കുകയും ചെയ്തു.

അന്ന് ചർച്ച ചെയ്ത ഒരു ഫാമിലി ഡ്രാമാ സ്റ്റോറി ഉണ്ടായിരുന്നു. ഈ കഥയാണിപ്പോൾ നേര്‌ എന്ന സിനിമയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. ജിത്തു ജോസഫ് സ്ഥിരമായി കഥ മോഷ്ടിക്കുന്ന ആളാണ്‌. ഇതിന്റെ തെളിവായി ദൃശ്യം സിനിമയുടെ ആദ്യത്തേ കഥയുടെ ചർച്ച ചെയ്ത കോപ്പികളുടെ സമാഹാരം പരാതിക്കാരൻ കോടതിയിൽ രേഖകളാക്കി ഹാജരാക്കി നേര്‌ സിനിമ ഹരജിക്കാരന്റെ കഥ മോഷ്ടിച്ചാണ് നിർമ്മിച്ചത്, അതിന്റെ യഥാർത്ഥ പകർപ്പ് കോടതിയിൽ ഹരജിക്ക് ഒപ്പം സമർപ്പിച്ചിട്ടുണ്ട്.

21/12/2023-ന് മുമ്പ് ‘നേരു’ എന്ന സിനിമയുടെ റിലീസ് നിർത്താനും കോപ്പികൾ പിടിച്ചെടുക്കാനുമാണ്‌ ഹരജിക്കാരന്റെ ആവശ്യം.നേര്‌ സിനിമ തന്റെ കഥയുടെ ഇതിവൃത്തം മാറ്റം വരുത്തി എടുത്തതാണ്‌ എന്നും താനും ജിത്തു ജോസഫും കൂടി ഇരുന്ന് മൂല കഥ ചർച്ച ചെയ്തിരുന്നു എന്നും അതിന്റെ തെളിവും ഹരജിക്കാരൻ ഹാജരാക്കി. നേരത്തെ നേര് സിനിമയുമായി ബന്ധപ്പെട്ട് അഡ്വ സംഗീത ലക്ഷ്മണയും രംഗത്തെത്തിയിരുന്നു.

4 പതിറ്റാണ്ടുകൾക്കും മുൻപ് നമ്മളെ ത്രസിപ്പിച്ചു തുടങ്ങിയ മോഹൻലാൽ എന്ന മഹാപ്രതിഭയുടെ സ്ലോ ഡെത്ത് ആരംഭിച്ചിട്ട് കുറച്ചു കാലമായെന്ന് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ. നേര് എന്ന മോഹൻലാൽ ജീത്തു ജോസഫ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതിനുപിന്നാലെയാണ് സം​ഗീത ലക്ഷ്മണയുടെ പ്രതികരണം. അഡ്വക്കറ്റ് ശാന്തിപ്രിയയെ നേരിലെക്ക് പരി​ഗണിച്ചതിന്റെ കാരണവും അഡ്വക്കറ്റ് അക്കമിട്ട് നിരത്തുന്നുണ്ട്. അന്ത്യകൂദാശ കാത്ത് കിടക്കുന്ന മോഹൻലാൽ എന്ന താരരാജാവിന് പുനർജീവൻ നൽകാനുള്ള പരിശ്രമത്തിൽ കോർട്ട്റൂം ഡ്രാമ എന്ന വിശേഷണത്തിൽ ഒരു സിനിമ പടച്ചിറക്കുമ്പോൾ കൂട്ട് പിടിക്കേണ്ടത് ശാന്തിപ്രിയയെ ആയിരുന്നില്ല.

അഭിഭാഷകവൃത്തിയിൽ ശാന്തിപ്രിയയെക്കാൾ പ്രവർത്തിപരി ചയമുള്ള ഇവർ മൂന്ന് പേരിൽ ഒരാൾ തന്നെയാണ് മോഹൻലാലിന് നല്ലത്, മോഹൻലാലിന് ഗുണകരം. ഇനിയിപ്പോ പറഞ്ഞിട്ടെന്തിന്? ‘പെണ്ണൊരുമ്പെട്ടാല്….’ എന്നല്ലേ? യെന്ന് സം​ഗീത ലക്ഷ്മണ ചോദിക്കുന്നു കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.

അഡ്വ.റ്റി.ബി. മിനി, അഡ്വ. വിമല ബിനു, അഡ്വ.ആശ ഉണ്ണിത്താൻ. കേരളനാടിന് ഇവർ സുപരിചിതരാണ്. കഴിഞ്ഞ കുറെയേറെ കാലമായി നമ്മുടെ മുഖ്യധാര വാർത്താചാനലുകാര് നിയമവിദഗ്ദ്ധർ എന്ന ലേബൽ നൽകി നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന നാട്ടിലെ പ്രമുഖ വനിതാ അഭിഭാഷകരാണ് ഇവർ. നിയമവിഷയങ്ങൾ ഉൾപ്പെടുന്ന ചാനൽചർച്ചകളിൽ തികച്ചും ഏകപക്ഷീയമായതും അതുമല്ലെങ്കിൽ രാഷ്രീയാഭിമുഖ്യത്തോടെയുമുള്ള പരസ്യനിലപാടുകളാണ് ഇവർ മൂന്ന് പേരും കൈക്കൊള്ളുന്നത് എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

ഇതൊക്കെയെങ്കിലും അഭിഭാഷകവൃത്തിയിൽ സാമർത്ഥ്യമില്ലാത്തവരോ അർപ്പണബോധമില്ലാത്തവരോ ആണ് മിനിയും വിമലയും ആശയും എന്ന് ഞാൻ തീരെയും കരുതുന്നില്ല. എല്ലുമുറിയെ പണിയെടുക്കുന്നവരും ഓടിനടന്ന് കേസുകൾ നടത്തുന്ന അഭിഭാഷകർ തന്നെയാണ് ഇവർ മൂന്ന് പേരും. എനിക്ക് തർക്കമില്ല. ആശയപരമായ വിയോജിപ്പുകൾ ഉണ്ട് എങ്കിലും എനിക്ക് ഇവരോടുള്ളത് തികഞ്ഞ സ്നേഹാദരവ്.

ആക്ച്വലി, ഇവിടെ വിഷയം ഇവരല്ല. അസ്തമയസൂര്യൻ മോഹൻലാലിനെയും മലയാളസിനിമയിലെ സ്വയംപ്രഖ്യാപിത ലീഗൽ ത്രില്ലർ ഫിലിം മേക്കർ ജിത്തു ജോസഫിനെയും ഓൻ്റെ ക്രീയേറ്റീവ് മ്യൂസ് ശാന്തി മായാ ദേവി അഥവാ ശാന്തിപ്രിയ അഥവാ അഡ്വ ശാന്തിയെയും കുറിച്ചാണ് എനിക്കിവിടെ പറയാനുള്ളത്. കോർട്ട് റൂം ഡ്രാമ എന്നൊക്കെ വിശേഷണം കൊടുത്ത് ‘നേര്’ എന്നൊരു സിനിമ പടച്ചിറക്കുമ്പോൾ ശാന്തി മായദേവിയെ പോലൊരുത്തിയുടെ കൈപിടിച്ച് പൊക്കി കാണിക്കുന്ന മോഹൻലാലിൻ്റെയും ജിത്തു ജോസഫിൻ്റെയും സൂക്കേട്- എനിക്കത് നല്ലത് പോലെ മനസ്സിലായിട്ടുണ്ട്. നിങ്ങൾക്ക് മനസിലായിട്ടില്ലെങ്കിൽ അത് എൻ്റെ തകരാറല്ല. തുടർന്ന് വായിക്കുമല്ലോ…

ഞാൻ അറിഞ്ഞത് ശരിയാണെങ്കിൽ ശാന്തിപ്രിയയുടെ അച്ഛൻ ഒരു ടാക്സി ഡ്രൈവറായിരുന്നു. തിരുവനന്തപുരം നെടുമങ്ങാടുള്ള അത്ര വലിയ സാമ്പത്തിക അവസ്ഥയൊന്നുമില്ലാത്ത ഒരു കുടുംബത്തിലാണ് അവൾ ജനിച്ചു വളർന്നത്. ശാന്തിപ്രിയ വിവാഹം കഴിച്ചിരിക്കുന്നത് റെയിൽവേയിൽ ചെറിയ പോസ്റ്റിൽ ജോലി ചെയ്‌തിരുന്ന ഒരാളുടെ മകനെയാണ്. കൊച്ചി സൗത്തിലുള്ള റെയിൽവേ ക്വാർട്ടേഴ്‌സിലാണ് ആ കുടുംബം കഴിഞ്ഞിരുന്നത്. ശാന്തിപ്രിയയുടെ ഭർത്താവ് ഷിജു എറണാകുളം എം.പി. ഹൈബി ഈഡൻ നേരത്തെ എം.എൽ.എ ആയിരുന്ന കാലത്ത് ഹൈബിയുടെ പേർസണൽ സ്റ്റാഫായി ജോലി ചെയ്തിരുന്നവനാണ്. ഹൈബിയുടെ ഡ്രൈവർ-പ്യൂൺ-ക്ലാർക്ക്-സെക്യൂരിറ്റി-കെയർറ്റേക്കർ റോളുകളിൽ ജോലി ചെയ്‌തിരുന്നവൻ.

പണമിടപാടുകളിൽ തിരിമറി നടത്തിയതിനും ഹൈബിയുടെ പേര് ദുരുപയോഗം ചെയ്തതായി ഹൈബിക്ക് നേരിട്ട് ബോധ്യപ്പെടുകയും തെളിവ് സഹിതം വിവരം ലഭിക്കുകയും ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ ഷിജുവിനെ ഹൈബി ഈഡൻ ജോലിയിൽ നിന്ന് പറഞ്ഞുവിടുകയോ പിരിച്ചുവിടുകയോ ചെയ്‌തതാണ്‌. പറഞ്ഞുവന്നതിൻ്റെ സാരം ഇതാണ്, അതായത്- അത്യാഡംബരപൂർവ്വമായ സുഖലോലുപ പഞ്ചനക്ഷത്ര ജീവിതം ജീവിക്കണമെങ്കിൽ ശാന്തിപ്രിയ പുറത്തുപോയി ജോലി ചെയ്തുകൊണ്ടുവരണം. അതായിരുന്നു ശാന്തിപ്രിയയുടെ കുടുംബപശ്ചാത്തലം. കെട്ടിയോനും കെട്ടിയോളും കൂടി ചേർന്ന് മോഹൻലാലിൻ്റെയും ജിത്തു ജോസഫിൻ്റെയും സൂക്കേട് നല്ലോണം മുതലാക്കി എടുക്കുന്നുണ്ട് എന്നത് വ്യക്തം.

ഈ അവസരത്തിൽ എൻ്റെ ചോദ്യം ഇതാണ്- അതായത്; അഭിഭാഷകവൃത്തിയിൽ ശാന്തി മായദേവിയെക്കാൾ പ്രവർത്തിപരിചയവും പ്രഗൽഭ്യവും ഇവർ മൂന്ന് പേർക്കും – അഡ്വ.റ്റി.ബി. മിനി, അഡ്വ. വിമല ബിനു, അഡ്വ.ആശ ഉണ്ണിത്താൻ – എന്നിവർക്ക് ഉണ്ട് എന്ന കാര്യത്തിൽ എനിക്ക് മാത്രമല്ല ശാന്തി മായദേവിക്കും തർക്കമുണ്ടാവില്ല. ഉറപ്പ്!! എന്നിട്ടും ‘നേര്’ സിനിമയുടെ പ്രൊഡ്യൂസർ കൂടിയായ മോഹൻലാൽ എന്തുകൊണ്ടാണ് തിരക്കഥ എഴുതിയുണ്ടാക്കാൻ -ഈ മൂന്ന് വനിതാ അഭിഭാഷകരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാനായി ജിത്തു ജോസഫിനോട് ശുപാർശ ചെയ്യാതിരുന്നത്,

സ്ക്രിപ്റ്റ് കൺസൾട്ടൻറ്റ് ജോലി നൽകി ഇവരിൽ ഒരാളെ വിലമതിക്കാതിരുന്നത്? എന്ത് കൊണ്ടായിരിക്കും ജിത്തു ജോസഫ് കേരളത്തിലെ പ്രഗത്ഭമതികളായ ഈ മൂന്ന് വനിതാ അഭിഭാഷകരിൽ നിന്ന് ഒരാളെ തൻ്റെ പുതിയ സിനിമയായ ‘നേര്’ൽ തിരക്കഥ എഴുതാൻ കൂട്ട് കൂടാതിരുന്നത്, അവസരം നൽകാതിരുന്നത്? ഉത്തരം വളരെ സിംപിളാണ്, എന്നാൽ ഉത്തരം പവർഫുള്ളാണ്!! മോഹൻലാലിലും ജിത്തു ജോസഫിനും ശാന്തി മായദേവി മതി എന്ന് തോന്നാനും മിനിയോ വിമലയോ ആശയോ വേണ്ടായെന്നും തോന്നാൻ കാരണങ്ങൾ ഇവയാണ് എന്ന് പറഞ്ഞു അതിന്റെ കാരണങ്ങളും കൊടിത്തിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...