Connect with us

Hi, what are you looking for?

Kerala

കൊടുത്താൽ കൊല്ലത്ത് കിട്ടും !! സംരക്ഷകരായെത്തിയ DYFI യെ അടിച്ച് പറത്തി യൂത്ത് കോൺഗ്രസും യുവമോർച്ചയും

കൊല്ലത്ത് യുവമോർച്ച – ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിനിടെയാണ് ഏറ്റുമുട്ടലു ണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടപ്പാക്കടയിൽ എത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. ഇത് തടയാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ കൊടി കെട്ടിയ വടി കൊണ്ട് അടിച്ചാണ് യുവമോർച്ച പ്രവർത്തകർ നേരിട്ടത്. ഇരു വിഭാഗവും തമ്മിൽ റോഡില്‍ പരസ്പരം ഏറ്റുമുട്ടി.നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്നവരെ മർദ്ദിക്കുന്ന ഡിവൈഎഫ്ഐയ്ക്ക് കൊല്ലത്ത് തിരിച്ചടി നൽകിയിരിക്കുകയാണ് യൂത്ത് കോൺഗ്രസും യുവമോർച്ചയും. ചിന്നക്കടയിൽ യൂത്ത് കോൺഗ്രസും കടപ്പാക്കടയിൽ യുവമോർച്ചയും കരിങ്കൊടി പ്രതിഷേധം തടയാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദ്ദിച്ചു.

ചൊവ്വാഴ്ച രാവിലെ ചിന്നക്കട ജെറോം നഗറിൽ നവകേരള സദസ് ബസ്സിന് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചപ്പോഴാണ് ഡിവൈഎഫ്ഐ പ്രവർത്തകർ നേരിടാനെത്തിയത്. വടിയും തടിക്കഷ്ണവും കൊണ്ട് നേരിട്ടപ്പോൾ അതേ രീതിയിൽ യൂത്ത് കോൺഗ്രസ്-യുവമോർച്ച പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു. കുരുമുളക് സ്പ്രേ അടിച്ചാണ് യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐയെ നേരിട്ടത്. ഇരു വിഭാഗത്തിൽ നിന്നും പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റത് പൊലീസിന്റെ അടി കൊണ്ടാണെന്ന നിലപാടിലാണ് ഡി വൈ എഫ് ഐ. എന്നാൽ പൊലീസ് ഇക്കാര്യം നിഷേധിച്ചു.

തിരിച്ചടിയെ സമൂഹ മാധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് യൂത്ത് കോൺഗ്രസ്. കൊടുത്താൽ കൊല്ലത്ത് കിട്ടുമെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. ഒപ്പം ജീവൻ രക്ഷാ സേനയെന്ന ഹാഷ് ടാഗും. ചിന്നക്കടയിൽ നവകേരള സദസ് വരും വഴി കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ ഹെൽമെറ്റ് ധരിച്ചെത്തിയാണ് ഡിവൈഎഫ്ഐ മർദ്ദിച്ച് തടയാനെത്തിയത്. കൊടി കെട്ടിയ വടി കൊണ്ട് പ്രവർത്തകർ കൂട്ടത്തോടെ തിരിച്ചടിച്ചതോടെ പിന്തിരിഞ്ഞു. പൊലീസ് സാന്നിധ്യത്തിലായിരുന്നു രണ്ട് സ്ഥലങ്ങളിലും സംഘടനകളുടെ തെരുവിലെ തമ്മിൽത്തല്ല്.

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നവകേരള സദസ് ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കൊല്ലം ജില്ലയിലെ പരിപാടി ഇന്ന് അവസാനിക്കും. നവകേരള സദസിന് മുൻപ് ഇന്ന് മന്ത്രിസഭാ യോഗം ചേരും. അതിന് ശേഷം ഇരവിപുരം മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ പരിപാടി. പിന്നീട് ചടയമംഗലം മണ്ഡലത്തിൽപ്പെട്ട കടയ്ക്കലും നാലരയ്ക്ക് ചത്തന്നൂരും നവകേരള സദസ് എത്തും. വൈകിട്ട് സംഘം തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ആറരയ്ക്ക് വർക്കലയിലാണ് ആദ്യ പരിപാടി.

ഗവർണറുടെ നിർദ്ദേശ പ്രകാരം എസ്. എഫ്. ഐ പ്രവർത്തകർക്കെതിരെ സെക്ഷൻ 124 പ്രയോഗിച്ചതിൽ മുഖ്യമന്ത്രി അത്യപ്തനാണ്. തിരുവനന്തപുരത്ത് മടങ്ങിയെത്തിയാൽ ഇക്കാര്യം പുന: പരിശോധിക്കാൻ നിർദ്ദേശം നൽകും. ഈ വിഷയത്തിൽ കേന്ദ്ര ഇന്റലിജൻസ് സംസ്ഥാന പോലീസിന്റെ വീഴ്ചകൾ എടുത്തുപറഞ്ഞിട്ടുണ്ട്. സംഭവം നടക്കുമ്പോൾ. സിറ്റി പോലീസ് കമ്മീഷണർ സ്ഥലത്തില്ലായിരുന്നു. ഇന്റലിജൻസ് വീഴ്ച ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇൻറലിജൻസ് വീഴ്ച ഉണ്ടായാൽ സിറ്റി പോലീസ് കമ്മീഷണർ നേരിട്ട് തന്നെ സുരക്ഷ ഒരുക്കണമെന്നാണ് നിയമം. ആ നിയമത്തിന്റെ ലംഘനമാണ് തിരുവനന്തപുരത്ത് നടന്നത്. ഗവർണറുടെ സർക്കീട്ട് റൂട്ട് ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ പോലും നടപടി വേണ്ടെന്നാണ് സർക്കാർ നിർദ്ദേശം. സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പോലീസ് പ്രവർത്തിച്ചാൽ സംസ്ഥാന സർക്കാരിൽ നിന്നും പണി കിട്ടും എന്നതാണ് അവസ്ഥ.

അഴിച്ചാൽ വീണ്ടും കെട്ടും എന്ന് എസ്എഫ്ഐ. മുഖ്യമന്ത്രിയും സർക്കാരും ഇക്കാര്യത്തിൽ എസ്എഫ്ഐക്കൊപ്പമാണ്. പോലീസാണ് നടുകടലിലായത്. അവർക്ക് ഗവർണറെ അനുസരിക്കണമോ സർക്കാരിനെ അനുസരിക്കണമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ദിവസം ഗവർണർക്ക് നൽകേണ്ട സുരക്ഷയിൽ വീഴ്ച സംഭവിച്ചെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ നടപടി തുടങ്ങിയെന്നും സംസ്ഥാന ഡി ജി പി ചീഫ് സെക്രട്ടറിയെ അറിയിച്ചു . എന്നാൽ പ്രതിഷേധങ്ങളോട് നിഷേധ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സർക്കാരിൻറെ തീരുമാനം. പാളയത്ത് ഗവർണറുടെ കാർ തടഞ്ഞുനിർത്തി. ഈ വിഷയത്തിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഗവർണർ പറയുന്നത് കേൾക്കേണ്ടെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...