Connect with us

Hi, what are you looking for?

Kerala

ഗവർണർ പറഞ്ഞത് ഡി ജി പി കേൾക്കില്ല, അടിപൊട്ടി ? സുരക്ഷ തുടരും

തനിക്ക് പൊലീസ് സുരക്ഷവേണ്ടെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ഷേക്ക് ദർവേശ് സാഹേബ് ചൂണ്ടിക്കുന്നത് പൊലീസിന്റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ്. ഗവർണർക്ക് പഴുതടച്ച സുരക്ഷ തുടരും. യാത്രാ കാര്യങ്ങൾ രാജ് ഭവനിൽ നിന്നും പൊലീസ് ചോദിച്ച് മനസ്സിലാക്കും. സുരക്ഷാ പിഴവ് ഉണ്ടാകാതിരിക്കാനുള്ള കരുതൽ എടുക്കും. സുരക്ഷാ വാഹന വ്യൂഹത്തിൽ സഞ്ചരിക്കുമ്പോൾ ഗവർണർക്കു (വിവിഐപിക്ക്) പ്രത്യേക പ്രോട്ടോക്കോൾ ഇല്ലെന്നു പൊലീസ് ഉന്നതർ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രോട്ടോക്കോൾ വാദം പൊലീസ് തള്ളുന്നുവെന്ന് സാരം.

സുരക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഗവർണറുടെ കത്തിനുള്ള മറുപടിയിലാണ് അതിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയത്. ഇതുൾപ്പെടുന്ന റിപ്പോർട്ട് ചീഫ് സെക്രട്ടറിക്കും കൈമാറി. ഇസഡ് പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ഗവർണർക്ക് ഒരുക്കുന്നതെന്നും നിലവിലെ പശ്ചാത്തലത്തിൽ അത് കർശനമാക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗവർണർക്കു നേരെയുണ്ടായ അതിക്രമങ്ങൾക്കെതിരേ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും ഏഴുപേർ റിമാൻഡിലാണെന്നും പൊലീസ് പറയുന്നു. തിരുവനന്തപുരത്ത് പ്രതിഷേധിച്ചവരാണ് അറസ്റ്റിലുള്ളത്.

ഗവർണറുടെ വാഹനത്തിന് നേരെയുണ്ടായ അതിക്രമം സംബന്ധിച്ച റിപ്പോർട്ടും പൊലീസ് മേധാവി കൈമാറി. പൊലീസിന്റെ ഭാഗത്തുനിന്ന് ബോധപൂർവമായ വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിശദീകരിക്കുന്നത്. ചീഫ് സെക്രട്ടറി ഇത് രാജ്ഭവന് കൈമാറിയിട്ടില്ല. ഗവർണറുടെ യാത്രാ വിവരം പൊലീസിനുള്ളിൽ നിന്ന് ചോർന്നുവെന്ന ആരോപണം ഡിജിപി തള്ളിക്കളയുകയാണ്. ഇതിനൊപ്പമാണ് ഗവർണറുടെ പ്രോട്ടോകോളിൽ ചർച്ച എത്തിയത്.

ഗവർണർക്ക് സെഡ് പ്ലസ് സുരക്ഷ ഒരുക്കുന്ന പൊലീസുകാരും ഒപ്പം സഞ്ചരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരും എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നാണ് അവർക്കുള്ള നിർദേശങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളത്. കാറിൽ നിന്ന് ഇറങ്ങണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം വിവിഐപിക്കാണ്. വാഹനം ഏതു വഴിക്കു പോകണമെന്നു പോലും അദ്ദേഹത്തിനു നിർദേശിക്കാം. അതിനാൽ ഗവർണറുടെ ഭാഗത്തു പ്രോട്ടോക്കോൾ ലംഘനമില്ലെന്നാണ് പൊലീസിന്റെ ഒരു വിഭാഗം ആരോപിക്കുന്നത്.

പൊലീസിനെ അറിയിക്കാതെയും സ്വന്തം ഇഷ്ടപ്രകാരവും വാഹനത്തിൽ നിന്നു ചാടിയിറങ്ങി പ്രതിഷേധക്കാരെ ഗവർണർ വെല്ലുവിളിക്കുന്നത് പൊലീസിനു വലിയ തലവേദനയാണു ണ്ടാക്കുന്നത്. മിഠായി തെരുവിലേക്ക് അപ്രതീക്ഷിതമായി പോയതും തലവേദനായായി. ഇതിനെയാണ് പ്രോട്ടോകോൾ ലംഘനമെന്ന് മുഖ്യമന്ത്രി പറഞ്ഞു വച്ചത്. ഇതാണ് പൊലീസിലെ ഒരു വിഭാഗം തള്ളിക്കളയുന്നത്.

ഗവർണർക്ക് നേർക്കോ വാഹനത്തിനു നേർക്കോ ആക്രമണ ശ്രമമെങ്കിലുമുണ്ടായാൽ ക്രമസമാധാനത്തകർച്ചയെന്ന വ്യാഖ്യാനം വരും. അതിനാലാണ് കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് ഗവർണർ പറയുമ്പോഴും കനത്ത സുരക്ഷ പൊലീസ് ഒരുക്കുന്നത്. കഴിഞ്ഞ ദിവസവും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിനു നേരെ ചാടി വീണ് എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി. തിരുവനന്തപുരം ഗവ.ഡെന്റൽ കോളജിൽ ചികിത്സ തേടി അദ്ദേഹം മടങ്ങും വഴി ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ പട്ടത്തായിരുന്നു അപ്രതീക്ഷിത നീക്കം. ജില്ലാ സെക്രട്ടറി എസ്.കെ.ആദർശിന്റെ നേതൃത്വത്തിൽ എട്ടു പ്രവർത്തകരാണ് തിരക്കേറെയുള്ള റോഡിൽ പ്രതിഷേധിച്ചത്.

സാന്നിധ്യം തിരിച്ചറിഞ്ഞ് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവരെ ബലമായി പിടികൂടി വശത്തേക്കു മാറ്റി. വേഗം കുറയ്ക്കാതെ തന്നെ ഗവർണറുടെ വാഹനവും എസ്‌കോർട്ട് വാഹനങ്ങളും കടന്നു പോവുകയും ചെയ്തു. പിടികൂടിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നാലെ ജാമ്യത്തിൽ വിട്ടു. രാജ്ഭവനിൽ നിന്നു ഡെന്റൽ കോളജിലേക്കു പോകുമ്പോൾ പ്രതിഷേധമുണ്ടായില്ല. എന്നാൽ കോളജിൽ എസ്എഫ്‌ഐ ബാനറും പ്ലക്കാർഡുകളും ഉയർത്തിയിരുന്നു. ‘ഞങ്ങൾക്ക് ചാൻസലറെയാണ് വേണ്ടത്, സവർക്കറെയല്ല’ എന്നെഴുതിയ കറുത്ത ബാനറുകളുമായി പ്രവർത്തകർ അണിനിരന്നെങ്കിലും ഗവർണറുടെ അടുത്തേക്കു വരികയോ മറ്റു രീതിയിൽ പ്രതിഷേധിക്കുകയോ ചെയ്തില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...