Connect with us

Hi, what are you looking for?

Kerala

വിഘ്നം ! അറിഞ്ഞവർ ഞെട്ടി, പിണറായി രായാവിന് ഗണപതി ഹോമം !!

രാഷ്ട്രീയകേരളം ഇതുവരെ കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത തമ്മിലടിയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഒരു മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടക്കാൻ പാടില്ലാത്ത ആശാസ്യകരമല്ലാത്തതാണ് നടന്നുകൊണ്ടിരിക്കുന്നത്.

എസ് എഫ് ഐ പ്രവർത്തകരെ അടക്കി നിർത്തുന്നതിനു പകരം അഴിച്ചു വിട്ട് പ്രശനം ഗുരുതരമാക്കുകയാണ് മുഖ്യമന്ത്രിയും ചെയ്യുന്നത്.ഇന്ന് ഗവർണ്ണറുടെ പൊതു പരിപാടി കാലിക്കറ്റ് സർവ്വകലാശാലയിലുണ്ട്. ഈ പരിപാടിയെ തടസ്സപ്പെടുത്തുമെന്നാണ് എസ് എഫ് ഐ മുന്നറിയിപ്പ്. അതുണ്ടായാൽ സ്ഥിതി ഗതികൾ പുതിയ തലത്തിലെത്തും. ഭരണഘടനാസംവിധാനം തകർക്കാൻ മുഖ്യമന്ത്രി ബോധപൂർവം ശ്രമിക്കുന്നുവെന്ന ഗുരുതരമായ ആരോപണവുമായി രാജ്ഭവൻ പത്രക്കുറിപ്പിറക്കിയത് ഈ സാഹചര്യം മുന്നിൽ കണ്ടാണ്.

സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കുറ്റപ്പെടുത്തലും ചർച്ചകളിലുണ്ട്. ഇതൊക്കെ ഇങ്ങനെ തന്നെ നിലനിൽക്കെ വകരെ രസകരമായ മറ്റൊരു സംഭവം കൂടി ഉണ്ടായിരിക്കുകയാണ്. നവകേരള സദസ്സ് ഇന്ന് കൊല്ലത്ത് നടക്കാനിരിക്കേ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ ഗണപതി ഹോമം. ചക്കുവള്ളിയിലെ കശുവണ്ടി ഫാക്ടറിയുടെ സ്ഥലത്ത് ഇന്ന് നവകേരള സദസ്സ് നടക്കാനിരിക്കേയാണ് സമീപത്തുള്ള പരബ്രഹ്‌മ ക്ഷേത്രത്തില്‍ 60 രൂപ അടച്ച് ഗണപതിഹോമം നടത്തിയിരിക്കുന്നത്. ക്ഷേത്ര മൈതാമനി നവകേരള സദസ്സിന് ഉപയോഗിക്കുന്നത് ഹൈക്കോടതി വിലക്കിയതിന് പിന്നാലെയാണ് ഫാക്ടറി മൈതാനിയിലേക്ക് വേദി മാറ്റിയത്.

തിങ്കളാഴ്ച പരബ്രഹ്‌മ ക്ഷേത്ര മൈതാനിയില്‍ വെച്ച് നവകേരള സദസ്സ് സംഘടിപ്പിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി ഭാരവാഹികളായ കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ. ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടന്‍ പിള്ള എന്നിവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി നവകേരള സദസ്സിനായി ക്ഷേത്ര മൈതാനി ഉപയോഗിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തുകയായിരുന്നു.

ദേവസ്വം ബോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ട് എന്നാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ പറയുന്നതെങ്കിലും ചക്കുവള്ളി പരബ്രഹ്‌മക്ഷേത്രത്തിന്റെ പരിസരത്താണ് മൈതാനി. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലാണ് സ്‌കൂളും മൈതാനിയും ഉള്ളത്. ക്ഷേത്രകാര്യങ്ങളോ ആചാരങ്ങളോ ആയി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് ദേവസ്വം വക മൈതാനം ഉപയോഗിക്കുന്നത് തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമതസ്ഥാപന നിയമത്തിന്റെയും കോടതി വിധികളുടെയും ലംഘനമാണ്. നവകേരള സദസ്സ് നടത്താന്‍ ഗ്രൗണ്ട് വിട്ടു നല്‍കുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

വിശ്വാസികളുടെ നെഞ്ചടിക്കുന്ന പരിപാടിയാണ് പിണറായി ചെയ്യുന്നതെങ്കിലും വിശ്വാസികൾ തങ്ങളുടെ രായാവിനു ദോഷം ഒന്നും വരാതിരിക്കാൻ ഗണപതി ഹോമം നടത്തുന്ന വിചിത്രമായ കാഴ്ചയാണ്. പിണറായിയുടെ പ്രവർത്തിക്കു ആളുകളുടെ പ്രാക്ക് കൊണ്ടും എന്തെങ്കിലും അനർത്ഥം സംഭവിചെക്കാം എന്ന ചിന്ത അന്തം കമ്മികൾക്ക് ഇടയിലുണ്ട്. ഇതിനു പരിഹാരമായിട്ടാകണം വിശ്വാസിയായ ഒരു പാർട്ടിക്കാരൻ ഗണപതി ഹോമം നടത്താൻ തന്നെ മുതിർന്നത്.

എന്തായാലും മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിന് ‘ബ്ലഡി ഹിസ്റ്ററി’ ഉണ്ടെന്നും അവിടെ പരസ്പരം കൊല്ലുകയാണെന്നുമുള്ള ഗവർണരുടെ പരാമർശത്തിനും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. അവസരവാദിയായ ആരിഫ് മുഹമ്മദ്ഖാന് കണ്ണൂരിന്റെ ചരിത്രം അറിയാമോയെന്ന് പിണറായി വിജയൻ ചോദിച്ചു. കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങളാണ് ഉണ്ടായത്. കാലിക്കറ്റ് സർവകലാശാലയിൽ തങ്ങുന്ന ഗവർണർ തനിക്കെതിരേ എസ്.എഫ്.ഐ. ഉയർത്തിയ ബാനർ അഴിച്ചുമാറ്റാൻ പൊലീസിനോട് നിർദ്ദേശിച്ചു. വി സി.യെ വിളിച്ചുവരുത്തി ദേഷ്യപ്പെട്ട് വിശദീകരണം തേടി.

ഞായറാഴ്ച വൈകുന്നേരവും ബാനർ അഴിച്ചില്ലായെന്നുകണ്ട് പുറത്തിറങ്ങി ജില്ലാപൊലീസ് മേധാവിയെ ശകാരിച്ചു. ഇതോടെ എസ്‌പി.യുടെ നേതൃത്വത്തിൽ പൊലീസുകാർ ബാനർ അഴിച്ചുമാറ്റി. പ്രകോപിതരായ എസ്.എഫ്.ഐ. പ്രവർത്തകർ മുദ്രാവാക്യവുമായി എത്തി. പൊലീസ് തടഞ്ഞതോടെ അതിരൂക്ഷമായി വിമർശിച്ച എസ്.എഫ്.ഐ. പ്രവർത്തകർ കൂടുതൽ ബാനറുകൾ ഉയർത്തി. ഈ ബാനറുകൾ കാലിക്കറ്റിൽ ഇപ്പോഴുമുണ്ട്. ഇതിനോട് ഗവർണർ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണറെ അപമാനിക്കുന്ന ബാനറുകൾ ഉയർത്തിയത് പൊലീസുകാരാണ് എന്ന് രാജ്ഭവൻ പറയുന്നു. ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. ഗൗരവത്തോടെയാണ് ഇക്കാര്യം ഗവർണർ കാണുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...