Connect with us

Hi, what are you looking for?

Kerala

പേടിച്ചോടാൻ എന്റെ പേര് വിജയനെന്നല്ല, പിണറായിയെ കൊന്നുകൊലവിളിച്ച് ഗവർണറുടെ തഗ്ഗ് ഡയലോഗ്

പേടിച്ചോടാന്‍ ഞാന്‍ പിണറായി വിജയനല്ലെന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ് എഫ് ഐ ഗുണ്ടകള്‍ വന്നാല്‍ ഞാന്‍ കാര്‍ നിര്‍ത്തും. അല്ലാതെ പേടിച്ചു മാളത്തിലൊളിക്കില്ല . ഗവർണറുടെ ഈ തഗ്ഗ് ഡയലോഗ് മുഖ്യന്റെ മുഖത്തേറ്റ പ്രഹരമാവുകയാണ്. ഇതോടെ ഇത് ഇരട്ടച്ചങ്കനെന്ന പിണറായിയുടെ ഓമനപ്പേരു മാറ്റി ഓട്ടച്ചങ്കനന്നാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഗവര്‍ണര്‍ എത്തുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് സമരം നടത്തി അറസ്റ്റ് വരിച്ച ആര്‍ഷോയ്ക്കും എസ് എഫ് ഐ കൂട്ടത്തിനും നേരെയും പരിഹാസം ശക്തമാണ്. മൊത്തത്തില്‍ തേഞ്ഞൊട്ടി നില്‍ക്കുകയാണ് മുഖ്യനും കൂട്ടരും. കരിങ്കൊടി കാണിക്കാന്‍ കുട്ടിസഖാക്കളെ കുത്തിയിളക്കി വിടുന്ന പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനും എയറില്‍.

ഗവര്‍ണ്ണറെ കരിങ്കൊടി കാണിക്കുന്നത് തുടരുമെന്ന് സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ ഭീഷണി. കരിങ്കൊടി കാണിക്കാന്‍ വന്നാല്‍ പിണറായി പോലീസിനെ വെച്ച് നേരിടും. പോലീസിനെ വരച്ച വരയില്‍ നിര്‍ത്തിയിരിക്കുകയാണ് ഗവര്‍ണര്‍. ഇപ്പോള്‍ പിണറായി വിജയനേക്കാള്‍ സുരക്ഷ ആരിഫ് ഖാനാണ്. അല്ലെങ്കില്‍ കേരള പോലീസിന് പണി പാലുവെള്ളത്തില്‍ കിട്ടും. ഒരു പിഴവ് കിട്ടാന്‍ നോക്കി ഇരിക്കുന്ന കേന്ദ്രത്തിന്റെ വായിലേക്ക് ഏമാന്മാര്‍ ചെന്നുകേറും. പോലീസ് മേധാവി ആരിഫ് ഖാന് സുരക്ഷ ഒരുക്കുന്ന തിരക്കിലാണ്. ഗവര്‍ണ്ണറുടെ പൊതുപരിപാടികള്‍ പൊലിസിന് തലവേദന ആയിരിക്കുകയാണ്. എസ് എഫ് ഐയെ തെരുവ് ഗുണ്ടകളെന്ന് ആരിഫ് ഖാന്‍ വിളിച്ചതോടെ കലിയിളകി നില്‍ക്കുകയാണ് ഗോവിന്ദന്‍. പക്ഷെ ഒരക്ഷരം മിണ്ടാന്‍ പറ്റില്ല. ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കേണ്ട ഗതികേടിലാണ് സര്‍ക്കാര്‍.

ഗവര്‍ണ്ണര്‍ രണ്ട് ദിവസം താമസിക്കുന്നത് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വഴിയിലും വേദികളിലും തന്നെ കനത്ത പോലിസ് കാവലുണ്ട്. 150 ലേറെ പോലിസുകാരെ ഗവര്‍ണ്ണറുടെ സുരക്ഷയ്ക്കായി വിനിയോഗിക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം ശ്രീനാരായണ ഗുരു അനുസ്മരണമാണ് അദ്ദേഹത്തിന്റെ പ്രധാന പൊതുപരിപാടി. ഞായറാഴ്ച പാണക്കാട് സാദിഖലി തങ്ങളുടെ മകന്റെ വിവാഹച്ചടങ്ങിലും പങ്കെടുക്കുന്നുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാലയിലും ഗസ്റ്റ് ഹൗസിലും പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രതിഷേധം എങ്ങിനെയായിരിക്കുമെന്ന് എസ്എഫ്‌ഐ മലപ്പുറം ജില്ലാ ഘടകം വ്യക്തമാക്കിയിട്ടില്ലെങ്കിലും പാര്‍ട്ടി സെക്രട്ടറി മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഗവര്‍ണ്ണറെ സര്‍വ്വകലാശാലകളില്‍ കയറ്റില്ലെന്ന എസ്എഫ്‌ഐയുടെ മുന്നറിയിപ്പിന് മറുപടി കൊടുക്കാനാണ് അദ്ദേഹം സര്‍വ്വകലാശാലാ ഗസ്റ്റ് ഹൗസ് തന്നെ താമസത്തിന് തെരഞ്ഞെടുത്തത്. കനത്ത സുരക്ഷ ഒരുക്കാന്‍ ഡിജിപിക്ക് ഗവര്‍ണ്ണര്‍ കത്ത് നല്‍കിയതോടെ SFI പ്രതിഷേധം തടയാന്‍ പൊലിസിന് ബലം പ്രയോഗിക്കേണ്ടി വരും. ചെകുത്താനും കടലിനും നടുക്കാണ് തങ്ങളെന്ന് പോലിസുകാര്‍ അടക്കം പറയുന്നുണ്ട്. ഡിജിപി നെട്ടോട്ടം തുടങ്ങിയിട്ടുണ്ട്. ഒരു ചെറിയ പിഴവ് സംഭവിച്ചാല്‍ പോലും എല്ലാം പോലീസിന്റെ തലയില്‍ ഇരിക്കും. തിരുവനന്തപുരത്ത് ഗവര്‍ണര്‍ക്ക് നേരെ നടന്ന ആക്രമണം പോലീസ് ഒത്താശയോടെയാണെന്ന ആരോപണം ഉണ്ട്. കോഴിക്കോടും സുരക്ഷ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാം പോലീസിന്റെ തലയില്‍.

ഗവര്‍ണറെ മുട്ട് കുത്തിക്കും എന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് സിപിഎം പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍. ‘കുറച്ചു നാളത്തെ കാലാവധിയേ ഗവര്‍ണര്‍ക്ക് ആ പദവിയിലുള്ളൂ. ഈ കുറച്ചു ദിവസത്തിനകം എങ്ങനെയാണു സംഘപരിവാറിന്റെ പ്രധാന പട്ടികയിലേക്കു കടന്നുവരേണ്ടത് എന്ന കാര്യം ആലോചിച്ചതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടികള്‍. ആര്‍എസ്എസ് സര്‍സംഘചാലകിനെ നേരിട്ടു കാണാന്‍ ശ്രമിച്ചതു നമുക്കറിയാം. ഗവര്‍ണറുടെ മാനസികനിലയെപ്പറ്റി ജനം മനസ്സിലാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനും കേരളത്തിനും എതിരായി നടത്തുന്ന പ്രചാരവേലകള്‍ ഒരു ഗവര്‍ണര്‍ക്കു യോജിച്ചതാണോയെന്ന് അദ്ദേഹംതന്നെ പരിശോധിക്കേണ്ടതാണ്’. ഗോവിന്ദൻ പറയുന്നു.

‘സംഘപരിവാര്‍ വേദികളിലാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. കേരള സര്‍ക്കാര്‍ രാഷ്ട്രീയമായി സര്‍വകലാ ശാലകളില്‍ ഇടപെടുന്നുവെന്നു പറയുന്നതു ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് എന്നതു ഗൗരവമുള്ളതാണ്. ആര്‍എസ്എസ്‌ സംഘപരിവാര്‍ അജന്‍ഡ ഔപചാരികമായി നടപ്പാക്കുന്ന നിലപാടാണു ഗവര്‍ണര്‍ സ്വീകരിക്കുന്നത്. കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം കൃത്യമായ രാഷ്ട്രീയ ഇടപെടലാണ്. അദ്ദേഹത്തിന് എവിടെനിന്നാണ് ആ പേരുകള്‍ കിട്ടിയത് എന്നതിനെപ്പറ്റി മറുപടി പറയാന്‍ കഴിഞ്ഞിട്ടില്ല. ജനാധിപത്യപരമായ രീതിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളോടു ഗവര്‍ണര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സാധാരണ പൗരനു പോലും യോജിച്ചതാണോ എന്ന സ്വയം പരിശോധനയ്ക്കു തയാറാകണം’ ഗോവിന്ദൻ പറയുന്നു.

‘സംഘപരിവാര്‍ വിഭാഗങ്ങളെ സര്‍വകലാശാലയിലേക്കു തിരുകി രാഷ്ട്രീയം കളിക്കുന്ന നിലപാട് ഗവര്‍ണര്‍ എടുക്കുന്നു. ഫയലുകള്‍ പിടിച്ചുവയ്ക്കുന്ന അദ്ദേഹത്തിന്റെ സമീപനത്തെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരത്തില്‍ പെരുമാറുന്ന ഗവര്‍ണര്‍ക്കെ തിരെ പ്രതിഷേധം സ്വാഭാവികമാണ്. ആ പ്രതിഷേധമാണ് വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും നടത്തുന്നത്. ഗവര്‍ണര്‍ അടിമുടി പ്രകോപനമുണ്ടാക്കുകയാണ്’ ഗോവിന്ദന്‍ പറഞ്ഞത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...