Connect with us

Hi, what are you looking for?

India

ഉളുപ്പില്ലാതെ മോദിയുടെ ഭിക്ഷ വാങ്ങി പിണറായി, വാചക കസർത്ത് അടങ്ങി

ഒന്നുമില്ലേ .. ഒന്നുമില്ലേ എന്ന് കരഞ്ഞു കരഞ്ഞു ഒടുവിൽ കള്ളന്മാരുടെ രായാവിനോട് യഥാർത്ഥ രാജാവ് ക്ഷമിച്ചു. അതുകൊണ്ട് പിണറായി വിജയൻ ഇക്കുറി രക്ഷപ്പെട്ടു. ഒരല്പം ഇളവ് കൂടി മോദി കൊടുത്തിരിക്കുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട അവസ്ഥയിലായിരുന്നു കേരളം. ഇതിനിടെയാണ് സർക്കാർ ധൂർത്തുകളുമായി മുന്നോട്ടു പോയത്. ഇതിനിടെ പിണറായി സർക്കാറിന് പിടിച്ചു നില്ക്കാൻ ഒരു അവസരം കൂടി ലഭിച്ചു. കടമെടുക്കാനുള്ള പരിധി വെട്ടിക്കുറച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരു മായുള്ള ഏറ്റുമുട്ടലിൽ കേരളത്തിന് താത്കാലിക ആശ്വാസമായി ഇളവും ലഭിച്ചിരിക്കയാണ്.

കിഫ്ബിയും സാമൂഹിക സുരക്ഷാ കമ്പനിയും ചേർന്നെടുത്ത 3140 കോടി രൂപയുടെ വായ്പ ഇത്തവണ കേരളത്തിന്റെ വായ്പാ പരിധിയിൽനിന്ന് ഒഴിവാക്കാൻ കേന്ദ്രം സമ്മതിച്ചു. ഇതോടെ സംസ്ഥാനത്തിന് കൂടുതൽ തുക കടമെടുക്കാൻ സാധിക്കും. കേന്ദ്ര തീരുമാനത്തിന് പിന്നാലെ 2000 കോടി രൂപ കടമെടുക്കാൻ ധനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥമുള്ള കടപ്പത്രം പുറപ്പെടുവിക്കുമെന്നും ഇതിനുള്ള ലേലം 19-നു നടക്കുമെന്നും ധനവകുപ്പ് അറിയിച്ചു. ഈവർഷം കിഫ്ബിയും സാമൂഹികസുരക്ഷാകമ്പനിയും എടുത്തിട്ടുള്ള 3140 കോടി രൂപയുടെ വായ്പ കേരളത്തിന്റെ പൊതുകടത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ നേരത്തേ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതു പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ കേന്ദ്രത്തെ സമീപിച്ചിരുന്നു.

അതേസമയം കേരളം ഗുരുതരമായ സാമ്പത്തികവിഷമത്തിലെന്ന് തുറന്നു സമ്മതിച്ചു മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തിന്മേൽ കേന്ദ്രം കൈകടത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. ഇത് അവസാനിപ്പിക്കുകയോ സുപ്രീംകോടതിയുടെ ഇടപെടൽ ഉണ്ടാവുകയോ ചെയ്തില്ലെങ്കിൽ സാമ്പത്തികദുരന്തം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി.

ധവളപത്രത്തിന് സമാനമായ വിവരങ്ങളാണ് അദ്ദേഹം പുറത്തുവിട്ടത്. കുറവിലങ്ങാട്ട് നവകേരളസദസ്സിന്റെ പ്രഭാതയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം വായ്പനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ 2016-17 മുതൽ ഇതുവരെ സംസ്ഥാനത്തിന് വായ്പസമാഹരണത്തിൽ 1.07 ലക്ഷം കോടി നഷ്ടപ്പെട്ടു. കടമെടുപ്പ് പരിധി നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് തനതായ അധികാരമുണ്ട്. കടമെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ നിയമനിർമ്മാണം നടത്താനും അധികാരമുണ്ട്.

സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് സാമ്പത്തികസഹായം നൽകാനും കഴിയും. ധനകാര്യ കമ്മിഷനുകളുടെ നിർദ്ദേശം പരിഗണിച്ച്, ധനക്കമ്മി നികത്താൻ സംസ്ഥാനം നിശ്ചയിക്കുന്ന കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണഘടനാവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടുന്നതിനും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുമായാണു കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിയന്തരമായി കേരളത്തിനു 26,226 കോടി രൂപ ആവശ്യമുണ്ട്. കേന്ദ്ര നടപടികൾ മൂലം 2020-21 സാമ്പത്തിക വർഷം 9614.30 കോടിയും 2021-22ൽ 6281.04 കോടിയും കേരളത്തിനു നഷ്ടമായി. അടുത്ത അഞ്ചു വർഷംകൊണ്ടു ഇതു 2 മുതൽ 3 ലക്ഷം കോടി രൂപ വരെയാകും. 2003ലെ കേരള ഫിസ്‌കൽ റെസ്‌പോൺസിബിലിറ്റി ആക്ട് വഴിയായി ജിഡിപിയുടെ 3.5% ആണു സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി. സംസ്ഥാനം നിശ്ചയിക്കുന്ന കടമെടുപ്പ് പരിധി വെട്ടിച്ചുരുക്കാൻ കേന്ദ്രത്തിന് അധികാരമില്ല. നികുതി, നികുതിയിതര വരുമാനം വർധിപ്പിച്ചും ചെലവിൽ മുൻഗണനാക്രമം നിശ്ചയിച്ചുമൊക്കെ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചെങ്കിലും സാമ്പത്തികാഘാതം താങ്ങാവുന്നതിലേറെയാണ് മുഖ്യമന്ത്രി പറഞ്ഞു.

സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കു ശുപാർശ ചെയ്യുന്നതു സംബന്ധിച്ചു ഗവർണർക്കു വിശദീകരണം നൽകും. സംസ്ഥാന സർക്കാരിനു ബജറ്റ് നിശ്ചയിക്കാനും പൊതുകടം കൈകാര്യം ചെയ്യാനും അധികാരമുണ്ട്. സർക്കാർ ഉടമസ്ഥതയിൽ സംരംഭങ്ങൾ രൂപീകരിക്കാനും നടത്താനും പൂർണ അധികാരമുണ്ട്. എന്നാൽ ഇവയിലുള്ള കടന്നുകയറ്റമാണു കേന്ദ്രം നടത്തുന്നത്. കിഫ്ബി വഴി സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന 82,000 കോടി രൂപയുടെ ആയിരത്തിലേറെ പദ്ധതികൾ പെരുവഴിയിലാകാനും കേന്ദ്ര ഇടപെടൽ ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ അവഗണനയാണെന്ന പിണറായിയുടേയും ബാലഗോപാലിന്റേയും വാദം തെറ്റെന്ന് നിയമസഭ രേഖ.കേന്ദ്രം കേരളത്തിന് നൽകുന്ന കോടികളുടെ കണക്ക് ബാലഗോപാലിന്റെ നിയമസഭ മറുപടിയിൽ നിന്ന് തന്നെ വ്യക്തമാണ്. 2021-22 , 2022-23 സാമ്പത്തിക വർഷങ്ങളിൽ 93,442.75 കോടി രൂപ കേന്ദ്രവിഹിതമായി ലഭിച്ചുവെന്നാണ് ധനമന്ത്രി ബാലഗോപാലിന്റെ നിയമസഭയിലെ രേഖാമൂലമുള്ള മറുപടി.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള കോൺഗ്രസ് എം.എൽ.എ എ.പി. അനിൽകുമാറിന്റെ ചോദ്യത്തിന് 2023 ആഗസ്റ്റ് ഒമ്പതിന് ബാലഗോപാൽ നൽകിയ മറുപടി പ്രകാരം 2021 – 22 ൽ കേന്ദ്ര നികുതി വിഹിതമായി 17820.09 കോടിയും കേന്ദ്ര ധനസഹായം ആയി 30017.12 കോടിയും അടക്കം 47837.21 കോടി കേന്ദ്ര വിഹിതമായി ലഭിച്ചു.

2022 – 23 ൽ കേന്ദ്ര നികുതി വിഹിതമായി 18260. 68 കോടിയും കേന്ദ്ര ധനസഹായം ആയി 27344.86 കോടിയും അടക്കം 45605. 54 കോടി കേന്ദ്ര വിഹിതമായി ലഭിച്ചു. പിണറായിയുടെ നേതൃത്വത്തിൽ നടക്കുന്ന ധൂർത്തും ബാലഗോപാലിന്റെ കുത്തഴിഞ്ഞ ധനകാര്യ മാനേജ്‌മെന്റുമാണ് കേരളത്തെ സാമ്പത്തിക തകർച്ചയിലേക്ക് നയിച്ചത് എന്ന് വ്യക്തം.

കേന്ദ്രസർക്കാർ അവഗണിക്കുന്നു എന്ന് നവകേരള സദസ്സിൽ പിണറായിയും സംഘവും ആവർത്തിച്ച് പ്രസംഗിക്കുന്നത് ആടിനെ പട്ടിയാക്കുന്നത് പോലെയാണ്. വസ്തുതയുടെ അടിസ്ഥാനത്തിലാണ് ധനകാര്യത്തെ വിശദികരിക്കേണ്ടത്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ രണ്ട് സാമ്പത്തിക വർഷം കേന്ദ്ര വിഹിതമായി 93442.75 കോടി ലഭിച്ചുവെന്നത് വസ്തുതയാണ്.ഇത്രയും കോടി ലഭിച്ചുവെന്ന് പറഞ്ഞത് ധനമന്ത്രി ബാലഗോപാലും. നിയമസഭ മറുപടി പുറത്ത് വന്നതോടെ ജനങ്ങളെ പറഞ്ഞ് പറ്റിക്കാനുള്ള വാചക കസർത്ത് മാത്രമായി കേന്ദ്ര അവഗണന എന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...