Connect with us

Hi, what are you looking for?

Kerala

ഗവർണർ മർമ്മത്തടിച്ചതോടെ പിണറായിക്ക് നെഞ്ചു വേദന, കണക്കെഴുത്തിൽ ബാലഗോപാലും റിയാസും തമ്മിലടി

കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു എന്ന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. അതിനു തക്കതായ കാരണവുമുണ്ട്. മുഖ്യമന്ത്രിയാണെങ്കിൽ മന്ത്രിസഭയെ ഒന്നടങ്കം എഴുന്നള്ളിച്ച് നവകേരള സദസ് നടത്തിക്കൊണ്ടിരി ക്കുകയാണ്. ഇതിനിടയിലാണ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടുള്ള നിവേദനം ചെല്ലുന്നതും. ഗവർണർ അത് കാര്യമായി എടുക്കാൻ തീരുമാനിച്ചതും. തന്റെ നിലപാടുകൾ പിണറായിക്ക് മുൻപിൽ അടിയറവ് വച്ചിട്ടുള്ള ആളല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൃത്യമായ കണക്ക് ബോധിപ്പിക്കണം എന്നാണ് ഗവർണർ പിണറായിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ അതൊന്നും നടപ്പാകില്ല എന്നാണ് പിണറായി മറുപടി പറഞ്ഞത്. മുടന്തൻ ന്യായങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം കാര്യങ്ങൾ നടക്കില്ലല്ലോ. നവകേരള സദസിനിടയിൽ എങ്ങനെയാണ് കണക്കുണ്ടാക്കുക എന്നതും പിണറായിയെ കുഴപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാനു കള്ളക്കണക്കു സമർപ്പിക്കാ നാകാതെ വട്ടംചുറ്റിയിരിക്കുകയാണ് പിണറായി. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണ മെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനും സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാനുമായ ആർ.എസ്. ശശികുമാർ നല്കിയ നിവേദനത്തിൽ കേരളം നേരിടുന്ന പ്രതിസന്ധികൾ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

അവയ്‌ക്കെല്ലാം രേഖകളുമുള്ളതാണ്. ഈ സാഹചര്യത്തിൽ രേഖകൾ ഗവർണർക്കു സമർപ്പിക്കേണ്ടി വരും. ഓരോ പദ്ധതിക്കും കേന്ദ്രം കൊടുത്തതിന്റെ കൃത്യമായ കണക്കുണ്ട്. അതിനാൽ കേന്ദ്രത്തിന്റെ തലയിൽ കെട്ടിവയ്‌ക്കാനുള്ള നീക്കവും ഗവർണറുടെ മുമ്പിൽ പൊളിയും. മാത്രമല്ല, കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട കേസുകളിൽ സർക്കാർ ഭയാനകമായ പ്രതിസന്ധിയിലാണെന്ന് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

ശ്രീരാമകൃഷ്ണ മിഷൻ അടക്കം കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (കെടിഡിഎഫ്‌സി) നിക്ഷേപിച്ചവർക്ക് കാലാവധി പൂർത്തിയായിട്ടും കോടികളുടെ നിക്ഷേപം മടക്കിക്കൊടുക്കാൻ സാധിച്ചിട്ടില്ല. കെഎസ്ആർടിസിയുടെ സ്വത്തു വിറ്റ് പണം നൽകട്ടെ എന്ന നിലപാടാണ് സർക്കാർ ഹൈക്കോടതി യിൽ സ്വീകരിച്ചത്. കേരളം പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പലകുറി പൊതുവേദികളിലും വാർത്താ സമ്മേളനങ്ങളിലും വെളിപ്പെടുത്തിയിട്ടുമുണ്ട്. നിവേദനത്തിലെ പ്രധാന വിവരങ്ങളും പ്രതിസന്ധിയിലേക്കു വിരൽ ചൂണ്ടുന്നവയാണ്.

1 സംസ്ഥാനത്തിന്റെ വായ്പ പരിധി കവിഞ്ഞു, 2 സിവിൽ സപ്ലൈസ് കോർപ്പറേഷന് 5000 കോടിയുടെ ബാധ്യത, 3 സർക്കാർ കോൺട്രാക്ടർമാർക്ക് 16,000 കോടി രൂപ കുടിശ്ശിക, 4 കോളജ് അധ്യാപകരുടെ 2018 മുതലുള്ള യുജിസി ശമ്പള കുടിശ്ശികയും ഡിഎയുമായി 1500 കോടി രൂപ, 5 ക്ഷേമ പെൻഷനുകൾ മാസങ്ങളായി കുടിശ്ശിക, 6 സർക്കാർ ജീവനക്കാർക്ക് 2019ലെ ശമ്പള പരിഷ്‌കരണ കുടിശ്ശികയും ഡിഎയുമടക്കം 24,000 കോടി, 7 കെഎസ്ആർടിസി ജീവനക്കാർക്കു കൃത്യമായി ശമ്പളമില്ല, പെൻഷനില്ല, 8 കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ സമാഹരിച്ച കോടികളുടെ സ്ഥിര നിക്ഷേപങ്ങൾ കാലാവധി പൂർത്തിയായിട്ടും മടക്കിക്കൊടുത്തില്ല, 9 കെഎസ്ഇബി, വാട്ടർ അതോറിറ്റി ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു, 10 സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം താറുമാറായി.

2020-21ൽ പ്രതീക്ഷിച്ച ബജറ്റ് വരുമാനം 32,628 കോടിയാണെങ്കിലും ലഭിച്ചത് 42,628 കോടി. കേന്ദ്ര വിഹിതം ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന വാദം വസ്തുതാ വിരുദ്ധമെന്ന് ഇതിൽ നിന്നു വ്യക്തം. ഇതൊക്കെയാണെങ്കിലും പിണറായിയുടെ മാനസിക സമ്മർദ്ദം മരുമകൻ കൂടിയായ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് മനസ്സിലാകുന്നുണ്ട്. റൂമിൽ എത്തുന്ന മുറയ്ക്ക് കണക്ക് ടാലി ആക്കണമെന്ന് പിണറായിയുടെ നിസാഹായാവസ്ഥ കണ്ട റിയാസ് ധനമന്ത്രി ബാലഗോപാലിനോട് പറഞ്ഞു എങ്കിലും നടക്കുന്ന ലക്ഷണമില്ല.

തന്റെ വകുപ്പിലെ കാര്യങ്ങൾക്ക് റിയാസ് ഇടപെടുന്നതു സംബന്ധിച്ച നീരസം ബാലഗോപാലിനുണ്ട്. ഇത് ബാലഗോപാൽ നേരിട്ട് വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. ഭാവി മുഖ്യമന്ത്രി എന്ന നിലയിലുള്ള റിയാസിന്റെ പെരുമാറ്റം മന്ത്രിസഭയിൽ പലർക്കും ഇഷ്ടപ്പെടുന്നില്ല. പലരുമായി വാക്കുതർക്കങ്ങൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. ബാലഗോപാൽ ഉൾപ്പെടെ പലർക്കും നവകേരളസദസ് നടത്തുന്നതി നോട് താല്പര്യമില്ല. കാരണം പല ബില്ലുകളിലും അടിയന്തര തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്.

സെക്രട്ടറിയേറ്റിൽ പല ഫയലുകളും സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ചത് തന്നെ തീരുമാനമാകാതെ കിടക്കുകയാണ്. പൊതുജന ത്തിന് അമർഷം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രമാർക്ക് മനസ്സിലാകുന്നുണ്ട്. എന്നാൽ പിണറായി ഇതൊന്നും വകവയ്ക്കാതെ മുന്നോട്ടു പോകുന്നത് ഓരോ മന്ത്രിമാർക്കും പൊതുമണ്ഡലത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ സാധിക്കാത്ത വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കിയിട്ടുണ്ട്.

https://youtu.be/eCrccfQVMmE?si=8wD4rREGpMyRsZ_2

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...