Connect with us

Hi, what are you looking for?

India

ലോകം ഭയപ്പെട്ടുന്ന ആ സംഭവങ്ങൾക്ക് ഇനി അധികം നാളുകൾ ഇല്ല, 2024 ലെ ബാബ വംഗയുടെ പ്രവചനങ്ങൾ ഇങ്ങനെ

ലണ്ടൻ . പ്രവചനങ്ങളുടെ മുത്തശിയാണ് ബാബ വംഗ. പ്രവചങ്ങൾ കൊണ്ട് എന്നും വാർത്തകളിൽ നിറഞ്ഞു നിന്ന മുത്തശിയാണ് ബാബ വംഗ. മരണത്തിന് ശേഷവും പ്രവചനങ്ങളിലൂടെ ജീവിക്കുന്ന ബൾഗേറിയക്കാരിയായ ബാബ വംഗയെ പിന്തുടരുന്നവർ ഇന്നും ഏറെയാണ്. അവർ നടത്തിയ പ്രവചനങ്ങളിൽ 85 ശതമാനം കൃത്യതയുണ്ടെന്നതാണ് ഇവരുടെ പ്രവചനങ്ങൾക്ക് കാതോർക്കാൻ ലോകത്തെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

2022ൽ വിവിധ ഏഷ്യൻ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും ‘തീവ്രമായ വെള്ളപ്പൊക്കങ്ങൾ’ ഉണ്ടാവുമെന്ന് ബാബ വംഗ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ യൂറോപ്യൻ നഗരങ്ങൾ വരൾച്ചയുടെ പിടിയിലാവുമെന്നും അവർ പ്രവചിക്കുകയുണ്ടായി. ഇതെല്ലാം നൂറ് ശതമാനവും ശരിയായി. 2024ലും ചില സംഭവങ്ങൾ നടക്കുമെന്ന് പ്രവചിച്ചിരുന്നു. അവയെല്ലാം സത്യമായി തീരുമോ എന്ന ആശങ്കയിലാണ് ലോകം.

2024ലെ ബാബ വംഗ പ്രവചനങ്ങൾ നോക്കുമ്പോൾ അതിൽ ഏറ്റവും ഞെട്ടിച്ച ഒരു പ്രവചനമാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മരണം. 2024ൽ അദ്ദേഹം മരിച്ചേക്കാമെന്നും അത് ഒരു കൊലപാതക മായിരിക്കുമെന്നും ബാബ വംഗ പ്രവചിച്ചിക്കുകയു ണ്ടായി. റഷ്യൻ പൗരനായിരിക്കും മരണത്തിന് കാരണമെന്നും അവർ പറഞ്ഞിട്ടുണ്ട്.

ക്യാൻസർ, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്ക് 2024ൽ ചികിത്സ കണ്ടെത്തുമെന്നാണ് ബാബ വംഗയുടെ മറ്റൊരു ശ്രദ്ധേയമായ പ്രവചനം. 2024 വർഷം സെെബർ ആക്രമണം കൂടുമെന്നും ബാബ പ്രവചിച്ചിരുന്നു. ഇത് ദേശീയ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകു മെന്നാണ് അവർ പ്രവചിച്ചിരിക്കുന്നത്.തീവ്രവാദം വ്യാപിക്കും. 2024ലെ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് ബാബ വംഗ നടത്തിയ പ്രവചനങ്ങൾ ജനങ്ങളെ ഭയപ്പെടുത്തുന്നതാണ്. വംഗയുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യം 2024 ഓടെ ജെെവ ആയുധങ്ങൾ പരീക്ഷിക്കും. കൂടാതെ ലോകത്ത് ഭീകരാക്ര മണങ്ങളും വർദ്ധിക്കും. പ്രത്യേകിച്ച് യൂറോപ്പ് ഭൂഖണ്ഡത്തിൽ എന്നും അവർ പ്രവചിച്ചിട്ടുണ്ട്.

യുദ്ധം, അധികാരം മാറൽ എന്നിവ മൂലം വലിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധി നേരിടും. പടിഞ്ഞാറ് മുതൽ കിഴക്ക് വരെ ലോകം ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുമെന്നും ബാബ പറഞ്ഞിരുന്നു. ഇത് ലോകമെമ്പാടും രാഷ്ട്രീയ അസ്ഥിരതയ്ക്കും സാമൂഹിക അശാന്തിക്കും ഇടയാക്കും. വലിയ നഗരങ്ങളിൽ ഇത് ആക്രമത്തിലേക്കും കുറ്റകൃത്യത്തിലേക്കും എത്തിച്ചേരും.

2024ൽ പ്രളയം, വരൾച്ച, ഭൂകമ്പം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ പോയ വർഷത്തെക്കാൾ കൂടുതലായും ഭയനാകമാകാൻ സാദ്ധ്യതയുണ്ടെന്നും, 2024ൽ സാങ്കേതിക മേഖലയിൽ വലിയ മാറ്റം വരില്ലെന്നും. എഐയുടെ ഉപയോഗം കൂടുമെന്നും ബാബ വംഗ പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...