Connect with us

Hi, what are you looking for?

India

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ജനു. 22- ന് പ്രാണപ്രതിഷ്ഠ

അയോദ്ധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി തുറക്കുന്നതിന്റെ മുന്നോടിയായുള്ള പ്രാണപ്രതിഷ്ഠ ചടങ്ങുകൾ ജനുവരി 22- ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സർസംഘചാലക് മോഹൻ ഭാ​ഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് എന്നിവർക്കൊപ്പം 8000-ത്തിലധികം വിശിഷ്ഠ അതിഥികൾ ചടങ്ങിൽ സംബന്ധിക്കും.

8,000 ക്ഷണിതാക്കളിൽ 6,000 പേർ രാജ്യത്തുടനീളമുള്ള മതനേതാക്കളും മറ്റ് 2,000 പേർ കായികം, സിനിമ, സംഗീതം, ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരുമായിരിക്കും. സന്യാസിമാർ, പുരോഹിതന്മാർ, ആചാര്യന്മാർ , മതനേതാക്കൾ, മുൻ സിവിൽ ഉദ്യോഗസ്ഥർ, വിരമിച്ച ആർമി ഉദ്യോഗസ്ഥർ, അഭിഭാഷകർ, ശാസ്ത്രജ്ഞർ, കവികൾ, സംഗീതജ്ഞർ, പത്മശ്രീ, പത്മഭൂഷൺ സ്വീകർത്താക്കൾ എന്നിവരുൾപ്പെടെ യുള്ളവർക്ക് തപാൽ, വാട്‌സ്ആപ്പ് വഴിയും ക്ഷണങ്ങൾ അയച്ചിട്ടുണ്ടെന്ന് വിഎച്ച്പി അറിയിച്ചിട്ടുണ്ട്. ചടങ്ങിന് മുമ്പുള്ള ദിവസങ്ങളിൽ ക്ഷണിക്കപ്പെട്ടവരുമായി ഒരു ലിങ്ക് പങ്കിടും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഒരു ബാർ കോഡ് ജനറേറ്റുചെയ്യും. ഇതായിരിക്കും അവർക്കായുള്ള എൻട്രി പാസ്.

രാമക്ഷേത്രം യാഥാർത്ഥ്യമാക്കാൻ അക്ഷീണം പ്രവർത്തിച്ചവരും, വിവിധ മേഖലയിലുള്ള പ്രമുഖരും ക്ഷേത്ര നിർമ്മാണത്തിനായി സഹായിച്ചവരെയും പ്രത്യേകമായി ക്ഷണിക്കുമെന്ന് ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. വ്യവസായ പ്രമുഖരായ ഗൗതം അദാനി, മുകേഷ് അംബാനി, രത്തൻ ടാറ്റ, അഭിനേതാക്കളായ അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ, ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവരും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു. രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിൽ പിന്തുണച്ച മാദ്ധ്യമപ്രവർത്തകർക്കും ക്ഷണം നൽകിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് വൃത്തങ്ങൾ പറഞ്ഞു.

രജത് ശർമ, അർണബ് ഗോസ്വാമി, സുധീർ ചൗധരി, ശ്വേത സിംഗ്, ദൈനിക് ഭാസ്‌കർ എംഡി സുധീർ അഗർവാൾ, ജാഗരൺ പ്രകാശൻ സിഇഒ സഞ്ജയ് ഗുപ്ത, നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ മഹേന്ദ്ര മോഹൻ ഗുപ്ത, ഇന്ത്യ ടുഡേ എഡിറ്റർ-ഇൻ- മേധാവി അരൂൺ പുരി എന്നിവരെയും ക്ഷണിച്ചതായാണ് പുറത്ത് വന്നിട്ടുള്ള റിപ്പോർട്ട്. രാമക്ഷേത്രത്തിനായി പിന്തുണച്ച മാദ്ധ്യമപ്രവർത്തകരുടെ സാന്നിധ്യമുണ്ടെങ്കിൽ മാത്രമാകും പ്രാണപ്രതിഷ്ഠ പൂർണമാകൂവെന്ന് വിഎച്ച്പി അറിയിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...