Connect with us

Hi, what are you looking for?

Crime,

എ ഡി ജി പി അജിത് കുമാർ പറഞ്ഞത് പച്ചകള്ളമോ? കാറിൽ 6 പേർ ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷി

ഓയൂരിൽ നിന്ന് അഭിഗേലിനെ തട്ടി കൊണ്ട് പോയ കേസിൽ പുതിയ വഴിത്തിവ്. തട്ടി കൊണ്ട് പോയ കേസിൽ 6 പേർ ഉണ്ടായിരുന്നു എന്ന വിവരങ്ങളാണ് ഏറ്റവുമൊടുവിൽ പുറത്ത് വരുന്നത്. കാറിൽ നാലു പേരുണ്ടായിരുന്നു എന്ന് സഹോദരൻ ജോനോതൻ ആദ്യം പറഞ്ഞി രുന്നത്. എന്നാൽ ഈ കേസിൽ പോലീസ് പലതും മറക്കുന്നു എന്ന വസ്തുതകളാണ് ഇതോടെ പുറത്ത് ആവുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ഡി സി സി പ്രസിഡന്റുമായ പ്രതീഷ് കുമാർ പറയുന്നതാണ് പുതിയ വഴിത്തിരിവിന് ഇടയാക്കിയിരിക്കുന്നത്. ആ കാറിൽ ആറ്‌ പേർ ഉണ്ടായിരുന്നു എന്നാണ് പ്രതീഷ് കുമാറിന്റെ വെളിപ്പെടുത്തൽ. താൻ അത് നേരിൽ കണ്ടിരുന്നു എന്നും താനും ഭാര്യയും മകളുമായി പോകുമ്പോഴാണ് ഇത് കണ്ടതെന്നും പ്രതീഷ് കുമാർ പറഞ്ഞിട്ടുണ്ട്. കേരളത്തെ സംബന്ധി ച്ചിടത്തോളം ഞെട്ടിക്കുന്ന സംഭവമാണിത്. രണ്ടു കാറുകൾക്കും പൈലറ്റായി രണ്ടു ബൈക്കുകൾ ഉണ്ടായിരുന്നു എന്നും പ്രതീഷ് പറഞ്ഞിട്ടുണ്ട്.

പ്രതീഷ് എന്ത് കൊണ്ട് ഇത് വരെ ഇക്കാര്യം പുറത്ത് പറഞ്ഞില്ല എന്ന ചോദ്യം ബാക്കിയാവുമ്പോൾ, പ്രതീഷ് ഒരു തീർത്ഥാടനത്തിന് പോകുന്നതിനിടെയാണ് ഇവരെ കണ്ടതെന്നത് പ്രതീഷ് പറയുന്നതിൽ വസ്തുതയോടു അടുക്കുന്നുണ്ട്. ഇതിൽ നിന്ന് രണ്ടു കാര്യങ്ങളിൽ പോലീസ് മറുപടി പറയേണ്ടതുണ്ട്. ഒന്ന് എ ഡി ജി പി അജിത് ക്മാർ പറഞ്ഞതൊക്കെ നുണയായിരുന്നു എന്നതാണ് ഒന്ന്. എന്തിനു വേണ്ടി എ ഡി ജി പി ഇത്തരം ഒരു പ്രസ്താവന മാധ്യങ്ങൾക്ക് മുന്നിൽ നടത്തി? അത് ആരെ രക്ഷിക്കാനായിരുന്നു?

കൊട്ടേഷൻ സംഘവുമായി ബന്ധമുള്ള കേസാണിതെന്നു നേരത്തെ ആരോപണം ഉയർന്നിരുന്നതാണ്. ഇത് മാധ്യങ്ങൾക്കുള്ള സംശയങ്ങളും വെളിപ്പെടുത്തിയിരിക്കെയാണ് പ്രതികൾ മൂന്നു പേർ മാത്രമേ ഉള്ളൂ എന്ന എ ഡി ജി പി യുടെ വെളിപ്പെടുത്തൽ ഉണ്ടാവുന്നത്. അപ്പോൾ തന്നെ നാലാമതൊരാളുടെ രേഖ ചിത്രം പോലീസ് പുറത്ത് വിട്ടതെന്തിനെന്ന ചോദ്യം ഉയർന്നിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറുകൾക്ക് ബൈക്കുകളുടെ അകമ്പടി ഉണ്ടായിരുന്നു എന്ന വിവരം മാധ്യമങ്ങൾ നേരത്തെ പുറത്ത് വിട്ടിരുന്നു എങ്കിലും ഈ ബൈക്കുകളിൽ ആരെന്നു പറയാൻ പോലീസ് തയ്യാറായില്ല. ഇക്കാര്യങ്ങളെല്ലാം പൊലീസ് പറഞ്ഞതൊക്കെ പച്ച വെള്ളം എന്ന് വ്യക്തമാക്കുന്നതാണ്.

ഇതിനെല്ലാം അപ്പുറം സാമ്പത്തിക ബുദ്ധിമുട്ടിലുള്ള ഒരു കുടുംബത്തി ന്റെ കാറുകൾ വാടകക്കെടുത്ത് തട്ടിക്കൊണ്ടു പോകൽ ഉൾപ്പടെ ഉള്ള നാടകങ്ങൾ നടത്തി ആ കാറുകളുടെ പേരിൽ ഒരു കുടുംബത്തെ തൂക്കിയെടുത്ത് ഉള്ളിലാക്കി ജയിലിൽ അടച്ചതെന്നു പോലും സംശയി ച്ചാൽ അതിശയപ്പെടേണ്ടതായില്ല.

ഇത് കേരളം മാണ് പിണറായിയാണ് ഭരിക്കുന്നത്. ഇതും ഇതിനപ്പുറവും ഇവിടെ നടക്കും. തട്ടി കൊണ്ട് പോയ യഥാർത്ഥ പ്രതികളായ ‘ഞമ്മടെ’ ആൾക്കാരെ രക്ഷിക്കാൻ പോലീസ് നടത്തിയ അസ്സൂത്രിത തിരക്കഥയാണോ നടന്നതെന്ന സംശയവും ബലപ്പെടുകയാണ്. എന്ത് പറഞ്ഞാലും പോലീസ് ഒരു കൊട്ടേഷൻ സംഘത്തെ രക്ഷിക്കാൻ ശ്രമിച്ചിരിക്കുന്നു എന്നതും, അവർ ഭരണ രംഗവുമായി അടുത്ത ബന്ധമുള്ളവരാണെന്ന വസ്തുതയും ഇവിടെ തള്ളിക്കളയാൻ ആവുന്നതല്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...