Connect with us

Hi, what are you looking for?

Exclusive

കോൺഗ്രസിൽ നിന്ന് 12 എം എൽ എ മാർ BJPയിലേക്ക്, പിണറായിക്ക് അരികിലേക്ക് അറസ്റ്റ് , രാഹുലിനെ നാട് കടത്തണം – പി സി ജോർജ്

കോൺഗ്രസിൽ നിന്ന് 12 എം എൽ എ മാർ ബി ജെ പിയിലേക്കെന്ന് പി സി ജോർജ്‌. ദേശീയ പാർട്ടി എന്ന് പറയുന്ന കോൺഗ്രസ് എവിടെ? രാഹുലിനെ നാട് കടത്തണം. പുള്ളി ഇവിടെ നിന്ന് പോവണം. പിണറായിക്കടുത്തേക്ക് അറസ്റ്റ് വരുന്നുണ്ട് – പി സി ജോർജ്‌ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാറിനോട് പറഞ്ഞു.

സി പി എം എന്ന പ്രസ്ഥാനം ഇനി ഇല്ല. ഓരോ ദിവസവും തുടച്ചു നീക്കപ്പെടുകയാണ് സി പി എം. സി പി എം എന്ന സാധനം തുടച്ച് നീക്കപെട്ടു. അഞ്ച് സംസ്ഥാന തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നത് ഇതാണ്. ഇന്ത്യമുന്നണി ഒരു സാമ്പാറ് പോലെയാണ്. കഴിഞ്ഞ തവണ കോൺഗ്രസിന് മധ്യപ്രദേശിലും, രാജസ്ഥാനിലും കിട്ടിയ വോട്ടുകളുമായി തട്ടിച്ചു നോക്കുമ്പോൾ ദേശീയ പാർട്ടി എന്ന് പറയുന്ന കോൺഗ്രസ്സും ഇല്ലാതാവുകയാണ്. ഭാരതത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ രാഹുൽ ഗാന്ധിയെ നാട് കടത്തണം.

കോൺഗ്രസിൽ നിന്ന് 12 എം എൽ എ മാർ ബി ജെ പിയിലേക്കെത്തും. അതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസിന്റെ ദേശീയ നേതൃത്വവുമായി ബന്ധമുള്ള നേതാക്കളടക്കമാണിത് – പി സി ജോർജ്‌ പറയുന്നു. ഭാരതത്തിൽ കോൺഗ്രസ് രക്ഷപ്പെടണമെങ്കിൽ രാഹുൽ ഗാന്ധിയെ നാട് കടത്തണമെന്നാണ് പി സി ജോർജ് പറയുന്നത്. പിണറായിക്ക് അടുത്തേക്ക് അറസ്റ്റ് നടന്നടുക്കുന്നു.

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായത് ഇടതുപാർട്ടികള്‍ക്കാണ്. രാജസ്ഥാനിലെ രണ്ട് സിറ്റിങ് സീറ്റുകളിലും സി പി എം പൊട്ടി. തെലങ്കാനയിൽ മത്സരിച്ച എല്ലാ സീറ്റിലും പരാജയത്തിന്റെ കയ്പു നീരാണ് കുടിച്ചത്. മധ്യപ്രദേശില്‍ മത്സരിച്ച 4 സീറ്റിൽ രണ്ടിലും നോട്ടക്കും പിന്നിൽ പോയി. പി സി ജോർജ്‌ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...