Connect with us

Hi, what are you looking for?

India

പൗരത്വ ഭേദഗതി നിയമം നടപ്പാക്കും, ആര്‍ക്കും അത് തടയാനാവില്ല – ആഭ്യന്തരമന്ത്രി അമിത് ഷാ

കേന്ദ്രസര്‍ക്കാര്‍ പൗരത്വ (ഭേദഗതി) നിയമം നടപ്പാക്കുമെന്നും ആര്‍ക്കും അത് തടയാനാവില്ലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. മമത ബാനര്‍ജി സിഎഎയെ എതിര്‍ക്കുന്നു. നിയമത്തിനെതിരായ പ്രതിപക്ഷത്തിന്റെ നിലപാട് മൂലം ഇതുവരെ നിയമങ്ങള്‍ രൂപീകരിക്കാനായിട്ടില്ല. ഇത് നിലവില്‍ അനിശ്ചിതത്വത്തി ലാണെന്നും, പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ലോക്സഭാ പ്രചാരണത്തിന് തുടക്കം കുറിച്ച് കൊണ്ട് ചരിത്രപ്രസിദ്ധമായ എസ്പ്ലനേഡിലെ റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ പറഞ്ഞു.

രാഷ്ട്രീയ അക്രമം, പ്രീണനം, നുഴഞ്ഞുകയറ്റം, അഴിമതി, തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷമായ ആക്രമണമാണ് അമിത് ഷാ നടത്തിയത്.. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തിരഞ്ഞെടുക്കണമെന്ന് ജനങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. റാലിയിലെ ജനപങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇത് ജനങ്ങളുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നുവെന്നും 2026ല്‍ ബിജെപി സംസ്ഥാനത്ത് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നടത്തുന്ന പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ അടിത്തറ സൃഷ്ടിക്കുമെന്നും അമിത് ഷാ പറയുകയുണ്ടായി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ 18-ഉം പാര്‍ട്ടി സ്വന്ത മാക്കിയിരുന്നു.

അതേസമയം, പൗരത്വ ഭേദഗതി നിയമം (സി‌എ‌എ) അടുത്ത വർഷത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നടപ്പാക്കുമെന്ന് പശ്ചിമ ബംഗാൾ ബിജെപി പ്രസിഡന്റ് സുകാന്ത മജുംദർ പറഞ്ഞിരുന്നു. ഇന്ത്യൻ പൗരത്വം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ഭരണഘടന കേന്ദ്ര സർക്കാരിനാണു നൽകിയിരിക്കുന്നത് മജുംദർ പറഞ്ഞു.

‘തൃണമൂലിന് സിഎഎയെ എതിർക്കാം, എന്നാൽ ആ എതിർപ്പ് ഫലവത്താകില്ല. ടിഎംസി സിഎഎ നടപ്പാക്കുന്നതിനെ അനുകൂലിക്കില്ല, എന്നതുകൊണ്ട് അത് അസാധുവാണെന്ന് അർത്ഥമാക്കുന്നില്ല. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് സിഎഎ പ്രാബല്യത്തിൽ വരും’ മജുംദർ പറഞ്ഞു. ‘പൗരത്വം വാഗ്ദാനം ചെയ്യുന്നത് കേന്ദ്ര സർക്കാരിന്റെ പ്രത്യേകാവകാശമാണ്, ഭരണഘടന പ്രകാരം ഒരു പ്രത്യേക സംസ്ഥാനത്തിന്റെ ചുമതലയല്ല അത്. ആർക്കൊക്കെ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നോ ലഭിക്കേണ്ടെന്നോ ബംഗാൾ മുഖ്യമന്ത്രിയ്ക്ക് തീരുമാനിക്കാനാവില്ല.’മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് മജൂംദർ പറഞ്ഞു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ താമസിക്കുന്ന ബംഗ്ലാദേശി ഹിന്ദുക്കൾക്ക് പൗരത്വം നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് മജുംദർ പറഞ്ഞു. അത്തരത്തിലുള്ള എല്ലാവർക്കും താമസസൗകര്യം ഒരുക്കുമെന്നും മജൂംദർ പറഞ്ഞു. ബിജെപി പറയുന്നതെന്തും വിമർശിക്കുന്നത് ടിഎംസിയുടെ ഹോബിയാണ് – മജൂംദർ പറഞ്ഞു. 2019 ഡിസംബറിൽ പാർലമെന്റ് പാസാക്കിയ, സിഎഎ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലീം ഇതര ന്യൂനപക്ഷങ്ങൾക്ക് ഗുണം ചെയ്യും. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് അവരുടെ രാജ്യങ്ങളിലെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യൻ പൗരത്വം ലഭിക്കാൻ ഈ നിയമം സഹായിക്കും.നിയമപ്രകാരം, 2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിലെത്തിയ ഈ കമ്മ്യൂണിറ്റികളിൽ നിന്നുള്ള ആളുകളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല, പകരം അവർക്ക് ഇന്ത്യൻ പൗരത്വം നൽകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...