Connect with us

Hi, what are you looking for?

Kerala

‘ഈ രാജ്യം പിണറായിയുടെ തന്തയുടെ വകയല്ല’ സുരേഷ് ഗോപി

നവകേരള സദസിനായി സർക്കാർ ധൂർത്തടിക്കുന്ന പണമുണ്ടെങ്കിൽ പാവങ്ങൾക്ക് പെൻഷൻ കൊടുക്കാമെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ജനകീയ സമരങ്ങൾ ശക്തിപ്രാപിക്കേണ്ട സമയം വളരെ അധികം അതിക്രമിച്ചിരിക്കുകയാണ്. സ്വന്തം ജീവിതം സ്തംഭിപ്പിച്ച് സർക്കാരിനെതിരെ സമരം നടത്താൻ ജനം തയ്യാറാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. നവകേരള സദസിനെതിരെ കണ്ണൂരിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നടപടിയെ സുരേഷ് ഗോപി പിന്തുണച്ചു. ജനങ്ങൾക്ക് വേണ്ടിയാണ് അവർ അത് ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നിർദ്ദേശിത രാജ്യസഭ അംഗങ്ങൾ എന്താണ് ചെയ്തതെന്ന് അന്വേഷിക്കൂ. തിരഞ്ഞെടുത്ത അംഗങ്ങൾ എന്താണ് ചെയ്തതെന്ന് വ്യക്തമല്ലാത്തൊരു രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തെ കുറിച്ച് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. വെറും വാചകവും തള്ളും മാത്രമാണ്. പിന്നെ രാക്ഷസ വാഹനത്തെ ചളിയിൽ നിന്നും തള്ളിക്കയറ്റുന്നതും അങ്ങനെ നല്ല തമാശകളൊക്കെയാണ് നടക്കുന്നത്. ആ വാഹനത്തെ കുറ്റം പറയുന്നില്ല. അതൊക്കെ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പക്ഷേ അതൊക്കെ അവർക്കുള്ള ചില സൂചനകളാണ്. ഈ പണമൊക്കെ എടുത്ത് ആളുകൾക്ക് പെൻഷൻ കൊടുത്താ മതിയായിരുന്നു.

അവരുടെ പ്രാർത്ഥനയെങ്കിലും ഉണ്ടായേനെ. പാർട്ടിയെ കനപ്പിക്കാനാണ് ദൂർത്ത് നടക്കുന്നത്. പ്രതിപക്ഷത്തിന് അവരുടെ പങ്കുവഹിക്കാൻ സാധിക്കാത്ത തരത്തിലാണ്. പ്രതിപക്ഷമാകണം ജനത്തിന്റെ ശബ്ദം. അത് ഏത് പാർട്ടിയായാലും ജനങ്ങൾ അവരെ അകമഴിഞ്ഞ് പിന്തുണക്കണമെന്ന് മാത്രമാണ് അപേക്ഷിക്കാനുള്ളത്. ബസ് വരുന്നതിനു മുൻപ് എന്തൊക്കെ ബഹളം ആയിരുന്നു നിങ്ങൾക്ക് വേണ്ടിയാണ് അവർ ആ വണ്ടിക്ക് മുന്നിൽ ചാടിയത്. നിങ്ങൾക്ക് വേണ്ടിയാണ് അവർ തല്ലുകൊണ്ട് ആശുപത്രിയിൽ കിടക്കുന്നത്. അത് യൂത്ത് കോൺഗ്രസുകാരായത് കൊണ്ട് അവരോട് ദൂരം കൽപ്പിക്കണമെന്ന് ആരും പറയില്ല, പറഞ്ഞാൽ തന്നെ അവരോട് മാത്രമേ എനിക്ക് ദൂരം കൽപ്പിക്കാൻ പറ്റുള്ളൂ.

ജനകീയ സമരങ്ങൾ ശക്തിപ്രാപിക്കേണ്ട സമയം വളരെ അധികം അതിക്രമിച്ചിരിക്കുന്നു. പെട്രോളിനും ഡീസലിനും വിലകൂട്ടിയെന്ന് പറഞ്ഞ് പ്രേക്ഷോഭം നടത്തിയവരാണ് ഇപ്പോൾ രണ്ട് രൂപ അടിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്. അതിൽ നിന്ന് പോലും അവർക്ക് പെൻഷൻ കൊടുക്കാൻ സാധിക്കുന്നില്ല. ജനങ്ങൾ മുന്നോട്ട് വരണം, പെട്രോളും ഡീസലും അടിക്കുമ്പോൾ ചുമത്തുന്ന രണ്ട് രൂപ ചുങ്കം തരാൻ തയ്യാറില്ലെന്ന് പറയണം. ഒരാഴ്ച പെട്രോൾ അടിക്കാതെ ഇരിക്കണം. സ്വന്തം ജീവിതം സ്തംഭിപ്പിച്ച് വേണം ഇതിനെതിരെ സമരം നടത്താൻ. ഈ മണ്ണ് നിങ്ങളുടെ അപ്പന്റെ വകയാണെന്ന് നിങ്ങൾ അടിയുറച്ച് വിശ്വസിക്കണം. ജോലിക്കാരെ മാത്രമാണ് നിങ്ങൾ അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കുന്നത്. ഈ മണ്ണും രാജ്യവും ഒരുത്തന്‍റെയും തന്തയുടെ വകയല്ലാ, നമ്മുടെ എല്ലാവരുടെയും വകയാണ്’, എന്നും സുരേഷ് ഗോപി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...