Connect with us

Hi, what are you looking for?

Crime,

യൂസഫലി പിണറായിയുടെ ബിനാമിയോ ? സതീഷിന്റെ സ്ഥാപനത്തിൽ 4 കോടി നിക്ഷേപിച്ചത് പിണറായിയോ ?


കരുവന്നൂർ തട്ടിപ്പ് സി പി എമ്മിന്റെ അന്തക കവിത്തായി മാറിയിരിക്കു കയാണ്. കൂടുതൽ കഥകൾ പുറത്തു വരുമ്പോൾ വോട്ടു ചെയ്ത ജയിപ്പിച്ച മലയാളി മലർന്ന് കിടന്ന് തുപ്പിയ അവസ്ഥയുമായി. പി ആർ അരവിന്ദാക്ഷൻ തന്നെ സി പി എമ്മിന്റെ കാലനായി മാറുന്ന അവസ്ഥയായി മാറുന്ന സാഹചര്യം ആണിപ്പോൾ ഉള്ളത്. ഓരോ ദിവസവും കേസിലെ പ്രതി സതീഷ്‌കുമാറുമായി ബന്ധമുള്ള ഉന്നതരുടെ പേരുകളും പാർട്ടിക്ക് ഒന്നടങ്കം ഈ തട്ടിപ്പിൽ ബന്ധമുണ്ട് എന്നുള്ള വിവരങ്ങളും പുറത്തു വരികയാണ്.

ഇ പി ജയരാജനൊപ്പം മന്ത്രി കെ രാധാകൃഷ്ണന്റെ പേരുകൂടി അരവിന്ദാക്ഷൻ ഏറ്റവും ഒടുവിൽ പുറത്ത് വിട്ടിരിക്കുകയാണ്. കെ രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് പണവും സ്വർണ്ണവും സതീഷ്‌കുമാർ നൽകി സഹായിച്ചിരുന്നു എന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. സി പി എം കേന്ദ്രം ഒന്നാകെ കരുവന്നൂർ ബാങ്കിനെയും സതീഷ്കുമാറിനെയും കറവപ്പശുവിനെ പോലെയാക്കി മാറ്റുകയാണ് ചെയ്തത് എന്നത് പകൽ പോലെ വ്യക്തമാണ്. പാർട്ടി പത്രത്തിന് വരെ സതീഷ്കുമാറിന്റെ സ്വകാര്യ ധനകാര്യ സ്ഥാപനമായ ദേവി ഫിനാൻസിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്.

സതീഷ്‌കുമാർ ഈ പണമുണ്ടാക്കുന്നത് കരുവന്നൂരിലെ സാധാരണ ക്കാരന്റെ പണമെടുത്താണെന്നത് ആദ്യമേ തെളിഞ്ഞിരുന്നു. ഈ രക്തത്തിൽ സകല സി പി എം നേതാക്കൾക്കും പങ്കുണ്ടെന്ന വിവരമാണ് ഓരോ ദിവസവും പുറത്തു വരുന്നത്. പാർട്ടി പത്രത്തിന് ഫണ്ട് സതീഷ്കുമാറിന്റെ ധനകാര്യ സ്ഥാപനത്തിൽ നിന്നും യഥേഷ്ടം അനുവദിച്ചിട്ടുണ്ട്. മാത്രമല്ല മറ്റൊരു സംശയകരമായ കാര്യം സതീഷ്കുമാറിന്റെ ധനകാര്യ സ്ഥാപനത്തിലേക്ക് നാല് കോടി രൂപ ഒറ്റയടിക്ക് നിക്ഷേപിച്ചത് ആരാണ് എന്നതാണ്. ഒരു ജയരാജനിൽ നിന്നാണ് ഈ പണം നിക്ഷേപം ഉണ്ടായിരിക്കുന്നത്. ഈ ജയരാജൻ പിണറായിയുടെയും കുടുംബത്തിന്റെയും ബിനാമി ആണെന്നാണ് ഇ ഡി വിലയിരുത്തുന്നത്.

യൂസഫലിയും രവിപിള്ളയും വരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ ബിനാമികളാണെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. കമ്മ്യൂണിസം പറഞ്ഞു ഏറ്റവും അന്തസ്സായി തട്ടിപ്പ് നടത്തിയ സഖാവാണ് പിണറായി വിജയൻ എന്ന് പറയാൻ ആരും ധൈര്യം കാണിക്കാത്തത് പോലും ജീവനിൽ കൊതിയുള്ളതുകൊണ്ടാണ് എന്ന ആർക്കാണ് അറിയാത്തത്. ബിരിയാണിച്ചെമ്പിൽ നയതന്ത്ര ബാഗേജ് വഴിയും കടത്തുന്ന കള്ളപ്പണം വൈറ്റാക്കി ഇവിടെത്തിക്കുന്ന വൻ കൊള്ള സംഘത്തിന്റെ തലവനാണ് പിണറായി എന്ന് പറയേണ്ടി വരും. അല്ലെങ്കിൽ പിണറായിയും സംഘവും സ്വപ്ന സുരേഷിനെ ഉപയോഗിച്ച് എന്നതാണ് സത്യം. അതെ കളിയാണ് അരവിന്ദാക്ഷൻ മുതൽ മൊയ്തീനും അപ്പുറം ഇപ്പോൾ കെ രാധാകൃഷ്ണനിൽ വരെ പേര് എത്തി നിൽക്കുന്ന തട്ടിപ്പ് കേസിലും.

കള്ളപ്പണം വെളുപ്പിക്കാൻ ഒരു സഹകരണ ബാങ്കിനെ ഉപയോഗിച്ച് എന്നതാണ് ഇതിലൂടെ ഇ ഡി യും മനസിലാക്കുന്നത്. സുരേഷ്‌ഗോപി കരുവന്നൂരിൽ പദയാത്ര നടത്തിയപ്പോൾ പിണറായിക്ക് ഭ്രാന്തിളകിയതിന്റെ കാരണവും ഈ തട്ടിപ്പിന്റെ വാലറ്റത്ത് പിണറായി എന്ന പേരുള്ളതുകൊണ്ടു തന്നെയാണ്. ഇനി തട്ടിപ്പ് കേസിലേക്ക് വരുമ്പോൾ അരവിന്ദാക്ഷന്റെ മൊഴിയിലൂടെ പുറത്തു വരുന്നതും ഇത്തരം നിർണ്ണായക വിവരങ്ങളിലേക്കുള്ള തുമ്പുകളിലാണ്.

സിപിഎമ്മിൻറെ ഉന്നത നേതാക്കളെ ഇഡിയുടെ അന്വേഷണ പരിധിയിലേക്ക് എത്തിക്കുന്നതാണ് അരവിന്ദാക്ഷൻറെ മൊഴി. കേസിലെ മുഖ്യപ്രതിയും കൊള്ളപലിശക്കാരനുമായ പി. സതീഷ്കുമാറുമായി സിപിഎം നേതാക്കളുടെ ബന്ധമാണ് അരവിന്ദാക്ഷൻ ഇഡി ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്. ഇ.പി. ജയരാജനുമായി സതീഷ്കുമാറിന് അടുത്ത ബന്ധമെന്ന് അരവിന്ദാക്ഷൻറെ മൊഴിയിൽ പറയുന്നു.

2016 തിരുവനന്തപുരത്തും 2020ൽ കണ്ണൂരിലും സതീഷ്കുമാറിനൊപ്പം ജയരാജനെ കണ്ടിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി കൂടിയായിരുന്ന മന്ത്രി കെ. രാധാകൃഷ്ണനുമായും സതീഷ്കുമാറിന് അടുപ്പമുണ്ടെന്നും അരവിന്ദാക്ഷൻ മൊഴി നൽകി. രാധാകൃഷ്ണന്റെ സഹോദരിയുടെ മകളുടെ വിവാഹത്തിന് സതീഷ്‌കുമാർ സ്വർണം ഉൾപ്പെടെ നല്കി സഹായിച്ചെന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. സതീഷ്കുമാറിനെ അറിയാമെന്നായിരുന്നു ഇ.പി. ജയരാജൻറെ ഇത് സംബന്ധിച്ച പ്രതികരണം.

സിപിഎം നേതാക്കളുമായി സതീഷ്കുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളും അരവിന്ദാക്ഷൻ ഇഡിക്ക് നൽകിയ മൊഴിയിലുണ്ട്. 2016ലെ തിരഞ്ഞെടുപ്പ് സമയത്ത് എ.സി. മൊയ്തീൻ രണ്ട് ലക്ഷം കൈപ്പറ്റി. 2021ലും 2023ൽ തൃശൂരിൽ നടന്ന അഖിലേന്ത്യ കിസാൻ സഭയുടെ സമ്മേളനത്തിനിടയിലും എ.സി. മൊയ്തീന് സംഭാവന നൽകിയതായി സതീഷ്കുമാർ പറഞ്ഞ് അറിയാമെന്നും മൊഴിയുണ്ട്.

മുൻ എംപി പി.കെ. ബിജു 2020ൽ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയെന്നും അരവിന്ദാക്ഷൻ ഇഡിക്ക് നൽകിയ മൊഴിയിലുണ്ട്. സതീഷ്കുമാറിൻറെ സഹോദരൻറെ അക്കൗണ്ട് വഴിയാണ് പണം കൈമാറിയതെന്നാണ് മൊഴി. മുൻ ഡിഐജി എസ്. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ സതീഷ്കുമാറുമായുള്ള ബന്ധവും അരവിന്ദാക്ഷൻ ഇഡിയോട് വിശദീകരിച്ചിട്ടുണ്ട്. കേസിന്റെ രണ്ടാംഘട്ടത്തിൽ ഉന്നത സിപിഎം നേതാക്കളെ കേന്ദ്രീകരിച്ചാണ് ഇഡിയുടെ അന്വേഷണം.

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാറിന്റെ സ്വകാര്യ പണമിടപാടു സ്ഥാപനമായ ‘ദേവി ഫിനാൻസിയേഴ്സ്’ സിപിഎമ്മിന്റെ ഫണ്ടിങ് ഏജൻസിയെപ്പോലെ പ്രവർത്തിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പറയുന്നു. ഇവിടെനിന്നു സിപിഎമ്മിന്റെ നേതാക്കളും പാർട്ടി പത്രവും പലപ്പോഴും പണം പറ്റിയതിന്റെ രേഖകളും സാക്ഷി മൊഴികളും ഇ.ഡി കോടതിയിൽ നൽകി.

കേസിലെ പ്രതികളായ പി.സതീഷ്കുമാർ, സി.കെ.ജിൽസ് എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. 2015–16 ൽ 1.49 കോടി രൂപയുടെ പണമിടപാട് നടത്തിയിരുന്ന സതീഷ്കുമാർ 2016–17 ൽ പൊടുന്നനെ 5.58 കോടി രൂപയുടെ ബിസിനസ് നടത്തിയതിന്റെ കാരണം തേടി ഇ.ഡി. നടത്തിയ അന്വേഷണമാണു പി.ആർ.അരവിന്ദാക്ഷനെ കേസിൽ പ്രതിയാക്കാനുള്ള തെളിവുകളിലേക്ക് എത്തുന്നത്.

ഇ.പി.ജയരാജൻ മന്ത്രിയായിരുന്ന കാലത്തു 2 തവണ സതീഷ്കുമാറിനൊപ്പം അദ്ദേഹത്തെ നേരിൽ കാണാൻ പോയതായും തിരുവനന്തപുരത്തും കണ്ണൂരിലും ഇവർ കൂടിക്കാഴ്ച നടത്തിയതായും അരവിന്ദാക്ഷന്റെ മൊഴിയിലുണ്ട്. 2015 ഒക്ടോബർ 19, 2016 ജനുവരി 4 തീയതികളിൽ ദേവി ഫിനാൻസിയേഴ്സിൽ നിന്നു 18 ലക്ഷം രൂപ വീതം ദേശാഭിമാനി പത്രത്തിന്റെ അക്കൗണ്ടിലേക്കു നൽകിയതായി സതീഷ്കുമാർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സതീഷ്കുമാറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്തപ്പോൾ ഈ ഫണ്ട് കൈമാറ്റത്തിന്റെ രേഖകൾ ഹാജരാക്കിയതായും ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.

ഈ വർഷം കിസാൻ സഭയുടെ ദേശീയ സമ്മേളനം തൃശൂരിൽ നടന്നപ്പോൾ പി.സതീഷ്കുമാറിനെ വിളിച്ച് എ.സി.മൊയ്തീൻ പണം ആവശ്യപ്പെട്ടു. വലിയ തുക സതീഷ്കുമാർ നൽകിയിട്ടുണ്ടെന്നാണ് അരവിന്ദാക്ഷന്റെ മൊഴി. 2016 ൽ മൊയ്തീൻ ആവശ്യപ്പെട്ടതു പ്രകാരം 2 ലക്ഷം രൂപ സതീഷ് നൽകിയത് അരവിന്ദാക്ഷന്റെ സാന്നിധ്യത്തിലാണെന്നും മൊഴിയുണ്ട്. എംപിയായിരുന്ന പി.കെ.ബിജു ആവശ്യപ്പെട്ടതു പ്രകാരം സതീഷ്കുമാറിന്റെ സഹോദരൻ പി.ശ്രീജിത്തിന്റെ അക്കൗണ്ടിൽനിന്ന് 5 ലക്ഷം രൂപ നൽകി. 2015 ഏപ്രിലിലെ ഒരു ദിവസവും 2021 മാർച്ച് 31നും അരവിന്ദാക്ഷൻ നിർദേശിച്ച ചില അക്കൗണ്ടുകളിലേക്കു പി.സതീഷ്കുമാർ വൻ തുക നിക്ഷേപിച്ചതായി കേസിലെ മുഖ്യസാക്ഷിയും ഇടനിലക്കാരനുമായി കെ.എ.ജിജോർ കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു.

പാർട്ടിയുടെ നിർദേശപ്രകാരം പി.ആർ.അരവിന്ദാക്ഷനും പി.സതീഷ്കുമാറും ദുബായ് സന്ദർശിച്ച് എൻആർഐ ബിസിനസുകാരനായ ഒരു ജയരാജനിൽ നിന്ന് 77 ലക്ഷം രൂപ വാങ്ങി. അരവിന്ദാക്ഷന്റെ അക്കൗണ്ടിലേക്കു നിക്ഷേപിച്ച ഈ തുക ആർക്കു കൈമാറിയെന്ന് അറിയില്ലെന്നാണ് ഇ.ഡിക്കു ലഭിച്ച മൊഴി. ഇതേ എൻആർഐ വ്യവസായി 2 തവണയായി ദേവി ഫിനാൻസിയേഴ്സിൽ 4 കോടി രൂപ നിക്ഷേപിച്ചതായി സതീഷ്കുമാർ മൊഴി നൽകിയിരുന്നു. ചില പാർട്ടി നേതാക്കൾ നിർദേശിച്ചതു പ്രകാരം 4 കോടി രൂപ ദേവി ഫിനാൻസിയേഴ്സിൽ നിക്ഷേപിക്കുന്നതായി ഒരു കത്ത് സതീഷ്കുമാറിനു നൽകിയിരുന്നതായി ജയരാജൻ സമ്മതിച്ചു. എന്നാൽ, പണം നിക്ഷേപിച്ചില്ല. കരുവന്നൂർ ബാങ്കിൽനിന്നു കടത്തിയ 4 കോടി രൂപയാണ് ഇത്തരത്തിൽ ജയരാജൻ നൽകിയെന്ന പേരിൽ ദേവി ഫിനാൻസിയേഴ്സിൽ എത്തിയതെന്നാണ് ഇ.ഡിയുടെ നിഗമനം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...