Connect with us

Hi, what are you looking for?

India

കേരള തീരത്ത്’നിധി’പോലെ ക്രൂഡ് ഓയിൽ ശേഖരം! പര്യവേഷണ കരാറായി

ആർക്കും വലിയ താല്പര്യമില്ലതിരുന്ന ‘കൊല്ലം’ വാർത്തകളിൽ നിറയുകയാണ്. നമ്മുടെ രാജ്യത്തിൻറെ മാത്രമല്ല ലോകരാജ്യത്തിന്റെ ശ്രദ്ധപോലും കേരളത്തിലെ ഒരു കൊച്ചു പ്രദേശത്തേക്ക് തിരിയുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അക്ഷരാർത്ഥത്തിൽ ഒരു നിധി തന്നെയാണ് കൊല്ലത്തുള്ളത് എന്ന് നിസംശയം പറയാം. കൊല്ലം തീരത്ത് വാതക-ഇന്ധന സാധ്യതകൾ കണ്ടെത്താൻ ഇന്ധനപര്യവേഷണം. ഈ നീക്കം വിജയിച്ചാൽ കേരളത്തിന് അതൊരു വലിയ മുതൽക്കൂട്ടായി മാറും. 2024 പകുതിയോടെ പര്യവേഷണം ആരംഭിക്കും. കേരളത്തിലും ക്രൂഡ് ഓയിൽ ശേഖരം ഉണ്ടെന്നാണ് വിലയിരുത്തൽ.

കൊല്ലത്ത് ആഴക്കടലിൽ ക്രൂഡ് ഓയിൽ അടക്കമുള്ള ദ്രവ-വാതക-ഇന്ധന പര്യവേക്ഷണത്തിന് 1,252 കോടിയുടെ കരാർ ആണ് ഒപ്പുവെച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായ സ്വകാര്യ കമ്പനിയായ ഡോൾഫിൻ ഡ്രില്ലിങ് എഎസുമായിട്ടാണ് കരാർ. കൊല്ലം തീരത്ത് നിന്ന് 26 നോട്ടിക്കൽ മൈൽ (48 കിലോമീറ്റർ) അകലെയാണ് പര്യവേക്ഷണം. ഇതിനുള്ള കൂറ്റൻ കിണറുകൾ സ്ഥാപിക്കുന്നതിന് ഉൾപ്പടെയാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്. കൂറ്റൻ കിണറുകളുടെ രൂപകൽപന, എഞ്ചിനീയറിങ്, സംഭരണം, നിർമ്മാണം, ഗതാഗതം, കമ്മീഷൻ ചെയ്യൽ തുടങ്ങിയവയ്ക്ക് ഉൾപ്പടെയാണ് കരാർ.

കരാറെടുത്ത കമ്പനി കടലിൽ 5.5 കിലോമീറ്റർ വരെ ആഴത്തിൽ ഖനനം ചെയ്യാനുള്ള കൂറ്റൻ ഡ്രില്ലുകൾ, റിഗ്ഗുകൾ തുടങ്ങിയവ എത്തിക്കും. പര്യവേക്ഷണത്തിനായി നാവിക സേനയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു. പര്യവേക്ഷണം നടത്താൻ ലക്ഷ്യമിടുന്ന ആഴക്കടൽ മേഖലയിൽ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ നടന്ന പ്രാഥമിക സർവേയിൽ ക്രൂഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖലകൾ തിരിച്ചറിഞ്ഞതായാണ് വിവരം.

ആന്ധ്രയിലെ അമലാപുരം, കേരള-കൊങ്കൺ കടൽ മേഖലകളായി ആകെ 93.902 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ നാല് ബ്ലോക്കുകളിലായി ഇന്ധന പര്യവേക്ഷണത്തിനാണ് രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യയ്ക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം അനുമതി നൽകിയത്. അമലാപുരം മേഖലയിൽ 64.547 ചതുരശ്ര കിലോമീറ്ററും കേരള-കൊങ്കൺ മേഖലയിൽ 29.355 ചതുരശ്ര കിലോമീറ്ററിലും പ്രാരംഭ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു.

2020-ൽ കൊല്ലം തീരം കേന്ദ്രമാക്കി ഓയിൽ ഇന്ത്യ പ്രാഥമിക പര്യവേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്താണ് ഇപ്പോൾ വിശദമായ പര്യവേഷണം നടത്തുന്നത്. പര്യവേഷണത്തിനുള്ള ഡ്രില്ലറുകൾ, കൂറ്റൻ പൈപ്പുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ സൂക്ഷിക്കാൻ കൊല്ലം പോർട്ട് കേന്ദ്രീകരിച്ച് ഡ്രില്ലിങ് പൈപ്പുകൾ സംഭരിക്കും. ഇതിനുള്ള കൂറ്റൻ യാർഡ്, പ്ലാന്റ്, പര്യവേക്ഷണ കപ്പലിനും ചെറുകപ്പലുകൾക്കും ടഗ്ഗുകൾക്കും ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം, താത്കാലിക ഓഫീസ് മുറി തുടങ്ങിയ സംവിധാനങ്ങൾ കൊല്ലം പോർട്ടിൽ സ്ഥാപിക്കും.

പദ്ധതി വിജയിച്ചു കഴിഞ്ഞാൽ, സംസ്ഥാനത്തിന്റെ സാമൂഹിക-സാമ്പത്തിക പ്രൊഫൈലിനെ വളരെയധികം സ്വാധീനിക്കാനും വ്യാവസായിക വാണിജ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉത്തേജനം നൽകാനും കഴിയും. ഒരു ഷോക്ക് തരംഗത്തെ ഭൂമിയിലേക്ക് അയച്ചുകൊണ്ട് ഒരു ഭൂകമ്പ സർവേ കൊല്ലത്ത് നടത്തിയിരുന്നു. ഉപരിതലത്തിൽ നിന്ന് പിന്നോട്ട് കുതിക്കുന്ന ഭൂകമ്പ തരംഗങ്ങൾ എടുത്തായിരുന്നു അത്. ഇതിൽ നിന്നാണ് ചില സൂചനകൾ കിട്ടിയതും പര്യവേഷണത്തിലേക്ക് കാര്യങ്ങൾ കടക്കുന്നതും.

2009 ൽ കൊച്ചി തീരത്ത് പര്യവേക്ഷണം ആരംഭിച്ച ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലക്ഷ്യം നേടാനാകാതെ അത് ഉപേക്ഷിച്ചിരുന്നു. ഇതിനിടെയാണ് പുതിയ ശ്രമം കൊല്ലത്ത് നടക്കുന്നത്. പര്യവേക്ഷണത്തിന് നാവിക സേനയുടെ അനുമതി ലഭിച്ചിട്ടുണ്ട്. പര്യവേക്ഷണം നടത്താൻ ലക്ഷ്യമിടുന്ന മേഖലയിൽ 2020 ഡിസംബറിനും 2021 ജനുവരിക്കും ഇടയിൽ പ്രാഥമിക സർവേയിൽ ഇന്ധന സാന്നിധ്യത്തിന്റെ സൂചന ലഭിച്ചിരുന്നു. ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെ സാന്നിധ്യമുള്ള 18 മേഖലകൾ സർവേയിൽ തിരിച്ചറിഞ്ഞിരുന്നു എന്നാണ് വിവരം.

പര്യവേക്ഷണത്തിൽ മതിയായ നിലയിൽ ഇന്ധന സാന്നിധ്യം കണ്ടെത്താനായാൽ കൊല്ലം തുറമുഖത്തിനു വലിയ നേട്ടമാകും. ഖനനം ചെയ്യുന്ന ഇന്ധനം സംസ്‌കരണത്തിനായി കൊണ്ടുപോകുന്നതുകൊല്ലം തുറമുഖം വഴിയായിരിക്കും. ഇന്ധന- പ്രകൃതി വാതക കോർപറേഷൻ നേരത്തെ കൊച്ചിക്കു സമീപം ആഴക്കടലിൽ ഇന്ധന സാന്നിധ്യം കണ്ടെത്താൻ പര്യവേക്ഷണം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. വാണിജ്യാടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നതിനുള്ള ഇന്ധന ലഭ്യത ഇല്ലെന്നായിരുന്നു കണ്ടെത്തൽ. കൊല്ലത്ത് വാണിജ്യാടിസ്ഥാനത്തിൽ ഇന്ധന ലഭ്യത ഉണ്ടെന്ന് കണ്ടെത്തിയാൽ മാത്രമെ പദ്ധതി വിജയിക്കുകയുള്ളു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...