Connect with us

Hi, what are you looking for?

Crime,

അരവിന്ദ് കെജ്രിവാൾ, അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രി

ന്യൂഡല്‍ഹി . അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാൾ. ഒന്‍പതു തവണ സമന്‍സ് തള്ളിയ കേജ്‌രിവാളിനെ വീട്ടിലെത്തി ഒരു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഇ.ഡി. അറസ്റ്റ് ചെയ്യുകയായിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് കേജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയ തോടെയാണ് ഇ.ഡി. പൊടുന്നനെ അറസ്റ്റ് നടപടികളിലേക്ക് കടക്കുന്നത്.

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ ഇ.ഡി. ജനുവരി 31ന് അറസ്റ്റ് ചെയ്യുമ്പോള്‍ അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാന്‍ സോറന്‍ വിസമ്മതിച്ചിരുന്നു. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച ശേഷമാണ് അറസ്റ്റ് മെമ്മോയില്‍ സോറന്‍ ഒപ്പുവെക്കുന്നത്. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം റാഞ്ചിയിലെ വസതിയില്‍ നിന്നു കൊണ്ടുപോ കുമ്പോള്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന് സോറന്‍ രാജിക്കത്ത് നല്‍കുകയായിരുന്നു. അറസ്റ്റിനു മുന്‍പ് സോറന്‍ മുന്‍മുഖ്യമന്ത്രിയാണെന്ന് ഉറപ്പുവരുത്തുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിമാരായിരുന്ന ലാലുപ്രസാദ് യാദവ്, അന്തരിച്ച ജെ.ജയലളിത, ചന്ദ്രബാബു നായിഡു, ഓം പ്രകാശ് ചൗത്താല തുടങ്ങിയവരും ഭരണ കസേരയിൽ നിന്നിറങ്ങി ജയിൽ ശിക്ഷ അനുഭവിച്ചവരുടെ കൂട്ടത്തിൽ ഉണ്ട്.

അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ് ബുക്കിൽ കുറിച്ചു. കേജ്‍രിവാളിന്റെ അറസ്റ്റിനു പിന്നാലെ ഫെയ്സ്ബുക്കിലൂടെ ആയിരുന്നു പിണറായിയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും, ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നതെന്നും പിണറായി ഫേസ് ബുക്കിലെ കുറിപ്പിൽ പറയുന്നു.

മദ്യനയ അഴിമതിക്കേസിൽ രാത്രിയോടെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. കേജ്‍രിവാളിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും ചോദ്യം ചെയ്യിലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡി ആവശ്യപ്പെടുമെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ ബി ജെ പി സ്വാഗതം ചെയ്തു. സത്യം ജയിച്ചെന്ന് ബി ജെ പി പറഞ്ഞിരിക്കുന്നത്. അതേ സമയം ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം നടക്കുകയാണ്. തലസ്ഥാനം കനത്ത സുരക്ഷയിലാണ്. മദ്യനയക്കേസിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തിരിക്കുന്നത്.

ബി ജെ പി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നാണ് ആം ആ​ദ്മി പാർട്ടി ആരോപിക്കുന്നത്. ഇന്ന് ഇ ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന കെജ്രിവാളിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ആപ്പ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ രം​ഗത്ത് വന്നിട്ടുണ്ട്. തെറ്റായ നടിപടിയാണ് കെജ്രിവാളിന്റെ അറസ്റ്റെന്നും ജാനാധിപത്യ വിരുദ്ധമാണെന്നും ആണ് പ്രിയങ്ക പറഞ്ഞത്.

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ​ഖാർ​ഗെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സി പി എം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എൻ സി പി നേതാവ് ശരത് പവാർ, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ് , സി പി ഐ, തൃണമൂൽ കോൺ​ഗ്രസ് , മുസ്ലീം ലി​ഗ് ഇന്ത്യ സംഖ്യം രൂക്ഷ വിമർശനമാണ് അറസ്റ്റിനെ പറ്റി നടത്തിയിട്ടുള്ളത്.എട്ട് ഇ ഡി ഉദ്യോ​ഗസ്ഥരടക്കം ഉള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിൽ വൈകിട്ടോടെ എത്തിയത്. വീടിന് പുറത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാൻ സേർച്ച് വാറന്റുണ്ടെന്ന് ഇ ഡി അറിയിച്ചു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...