Connect with us

Hi, what are you looking for?

India

പിണറായിക്ക് ഭ്രാന്തായോ? രാഷ്ട്രപതിക്കെതിരെ കേസെടുക്കണം, ഗവർണർക്ക് ചിരിയടക്കാൻ വയ്യ

നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച രാഷ്ട്രപതി ദ്രൗപതി മുർമ്മുവിൻ്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കേരളം. രാഷ്ട്രപതി സ്വീകരിച്ച നടപടികളുടെ നിയമസാധുത പരിശോധിക്കാനാണ് കേരളം തയാറെടുക്കുന്നത്. വിധി എന്തുതന്നെയായാലും പുതിയ ഭരണഘടനാ സംവാദത്തിന് വഴിതുറക്കുന്നതാണ് കേരളത്തിൻറെ അസാധാരണ നീക്കം.

സർവ്വകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുന്ന യൂണിവേഴ്സിറ്റി ബില്ലടക്കം സുപ്രധാന ബില്ലുകളാണ് രാഷ്ട്രപതി തടഞ്ഞു വച്ചിരിക്കുന്നത്. നിയമസഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിന് അയച്ച ബില്ലുകൾ ദീർഘനാളായി രാജഭവൻ തടഞ്ഞു വച്ചിരുന്നു. ഇതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ്2023 നവംബറിൽ ഏഴ് ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചത്.

സർവകലാശാലാ ട്രിബ്യൂണൽ നിയമനം സംബന്ധിച്ച രണ്ടുബില്ലുകൾ, ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന രണ്ടു ബില്ലുകൾ, വൈസ് ചാൻസലർ നിയമനത്തിനുള്ള തിരഞ്ഞെടുപ്പ് സമിതി സംബന്ധിച്ച ബിൽ, ലോകായുക്ത നിയമഭേദഗതി ബിൽ, സഹകരണ നിയമഭേദഗതി ബിൽ എന്നിവയാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഇതിൽ ലോകത്തെ നിയമഭേദഗതിക്ക് മാത്രമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. മറ്റ് ബില്ലുകൾ തടഞ്ഞു വയ്ക്കുകയും ചെയ്തു.

രാഷ്ട്രപതിയുടെ ഈ നടപടിക്കെതിരെയാണ് കേരളം അസാധാരണനീക്കത്തിന് തയ്യാറെടുക്കുന്നത്. രാജ്യത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് രാഷ്ട്രപതിക്കെതിരെ ഒരു സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒരു ഭരണഘടന സംവാദത്തിന് കൂടി വഴിയൊരുക്കുന്നതാണ് ഈ നീക്കം. ആദ്യമായി രാഷ്ട്രപതിയുടെ തീരുമാനങ്ങൾ സംബന്ധിച്ച് ഒരു ജുഡീഷ്യൽ അവലോകനം നടക്കും. വിധി എന്ത് തന്നെയായാലും അത് വരുംകാലങ്ങളിലെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതുമാകും.

സംസ്ഥാനത്തിന് നേരിട്ട് നിയമനിർമ്മാണത്തിന് ഭരണഘടന പരിമിതപ്പെടുത്തിയ വിഷയങ്ങളിൽ പോലും ഗവർണ്ണറുടെ കടന്നു കയറ്റം അംഗീകരിക്കാൻ ആകില്ലെന്ന് കേരളം വാദം ഉന്നയിക്കും. അതുകൊണ്ടുതന്നെ ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിത്ത് നടപടി ശരിയായില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ബില്ലുകളൊന്നും ഒരു കേന്ദ്ര നിയമനിർമ്മാണത്തിനും എതിരല്ല, രാഷ്ട്രപതിയുടെ മുൻകൂർ അനുമതി ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങളിൽ പെടുന്നതവയുമല്ല ബില്ലുകൾ എന്ന് നിയമപദേ ശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഗവർണർ തന്നെ ഒപ്പിട്ട ഓർഡിനൻസുകൾ നിയമസഭാ പാസാക്കി ബില്ലയ എത്തുമ്പോൾ രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കേണ്ടതില്ലെന്നും കേരളം വ്യക്തമാക്കുന്നു. രാഷ്ട്രപതി അനുമതി തടഞ്ഞുവച്ചതിൻ്റെ കാരണങ്ങൾ അറിയില്ലെന്ന് സംസ്ഥാനം ചൂണ്ടിക്കാട്ടും. സുപ്രീം കോടതിയിൽ പുതിയ ഹർജി സമർപ്പിക്കണോ അതോ നിലവിലുള്ള ഹർജിയുമായി കൂട്ടി ചേർക്കണമോ എന്ന കാര്യത്തിൽ സംസ്ഥാനം ഉടൻ തീരുമാനമെടുക്കും. ദ ഹിന്ദു ദിനപത്രത്തിൽ കെ.എസ്. സുധിയാണ് കേരളത്തിൻറെ നിർണായക നീക്കം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഭരണഘടന പ്രകാരം നിയമനിര്‍മാണത്തിന് സംസ്ഥാനത്തിന് അധികാരം നല്‍കുന്ന സ്റ്റേറ്റ് പട്ടികയുടെ പരിധിയില്‍ വരുന്ന ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയക്കാന്‍ പാടില്ലായിരു ന്നുവെന്ന് കേരളം സുപ്രീം കോടതിയില്‍ വാദിക്കും. രാഷ്ട്രപതിയുടെ മുന്‍കൂര്‍ അംഗീകാരം ആവശ്യമായ പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതല്ല നിലവില്‍ തടഞ്ഞുവെച്ചിരിക്കുന്ന ബില്ലുകളെന്നും സംസ്ഥാനം സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടും.

ബില്ലുകളില്‍ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചതിന്റെ കാരണം അറിയില്ലായിരുന്നുവെന്നും കോടതിയെ അറിയിക്കും. സഭ പാസ്സാക്കി 2023 നവംബറില്‍ അംഗീകാരത്തിനായി ഗവര്‍ണര്‍ കൈമാറിയ ഏഴ് ബില്ലുകളില്‍ കേരള സര്‍വകലാശാല നിയമങ്ങള്‍ (ഭേദഗതി) ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2022, സര്‍വകലാശാല നിയമ ഭേദഗതി ബില്‍ 2021 എന്നിവ അംഗീകാരം നല്‍കാതെ രാഷ്ട്രപതി ഭവന്‍ തടഞ്ഞുവെച്ചിരിക്കു കയാണ്. അതേസമയം, കേരള ലോകായുക്ത ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. മറ്റ് രണ്ട് സര്‍വകലാശാല നിയമ ഭേദഗതി ബില്ലുകളിലും രാഷ്ട്രപതി ഭവന്‍ തീരുമാനമെടുത്തിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...