Connect with us

Hi, what are you looking for?

Crime,

ലൈംഗിക ആഭിമുഖ്യം മാറ്റാനുള്ള ചികിത്സയെന്ന പേരിൽ അഭീഭയെ അതിക്രൂര പീഡനത്തിനിരയാക്കി, അഭീഭയും സുമയ്യയും ഹൈക്കോടതിയിൽ അഭയം തേടി

കൊച്ചി . ലൈംഗിക ആഭിമുഖ്യം മാറ്റാനുള്ള ചികിത്സയെന്ന പേരിൽ അതിക്രൂരമായ പീഡനത്തിനിരയാക്കിയെന്ന പരാതിയുമായി സ്വവർഗ പങ്കാളികളായ അഭീഭയും സുമയ്യയും കേരള ഹൈക്കോടതിയെ സമീപിച്ചു. രാജ്യത്തെ മാനസികാരോ ഗ്യനിയമത്തിന് വിരുദ്ധമായ ഇത്തരം ‘ലൈംഗികാഭിമുഖ്യം മാറ്റൽ’ ചികിത്സ നിരോധിക്കണമെന്നും അഭീഭയെ ചികിത്സയുടെ പേരിൽ മാനസികവും ശാരീരികവുമായി ഉപദ്രവിച്ച ആശുപത്രിക്കും ‍ഡോക്ടർക്കുമെതിരെ നടപടി വേണമെന്നുമാണ് ഹർജിയിൽ അഭീഭയും സുമയ്യയും ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബന്ധപ്പെട്ട കക്ഷികൾക്കു നോട്ടിസ് അയയ്ക്കാൻ നിർദേശിച്ചു. രണ്ടാഴ്ച യ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും. ലെസ്ബിയൻ പങ്കാളികളായ അഭീഭയുടെയും സുമയ്യയുടെയും പോരാട്ടം കേരളം ഏറെ ചർച്ച ചെയ്തിരുന്നതാണ്. മലപ്പുറം സ്വദേശികളായ ഇരുവരും പഠിക്കുന്ന കാലത്തു തന്നെ പ്രണയത്തിലാവുകയും പ്രായപൂർത്തി യായതോടെ ഒരുമിച്ചു ജീവിക്കാൻ തീരുമാനിക്കുകയുമാണ് ഉണ്ടായത്.

ഇവരുടെ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ ഇരുവരും താമസസ്ഥലത്തുനിന്ന് ഒളിച്ചോടി. അഭീഭയുടെ മാതാപിതാക്കൾ ഇതിനിടെ മകളെ കാണാനില്ലെന്നു പരാതി നൽകുകയും ഉണ്ടായി. തുടർന്നു കോടതിയിൽ ഹാജരായ ഇരുവരും ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അത് അഗീകരിക്കുകയുമായിരുന്നു.

എറണാകുളം ജില്ലയിലെ പുത്തൻകുരിശിൽ താമസിച്ച് ഒരു മൊബൈൽ കടയിൽ ജോലി ചെയ്യുന്നതിനിടയിലാണ് അഭീഭയെ ബന്ധുക്കൾ എത്തി ബലമായി കൂട്ടികൊണ്ടു പോകുന്നത്. തുടർന്നാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ അഭീഭക്ക് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത്. സ്വവർഗാനുരാഗം ഒരു രോഗമാണെന്നും ഇതു ചികിത്സിച്ചു മാറ്റാൻ കഴിയുന്നതാണെന്നും പറഞ്ഞു ഏതൊക്കെയോ മരുന്നുകൾ കുത്തി വച്ചെന്നും ശാരീരികോപദ്രവം ഏൽപ്പിച്ചെന്നും ആണ് സ്വവർഗ പങ്കാളികളായ അഭീഭയും സുമയ്യയും ഹർജിയിൽ‍ പറഞ്ഞിരിക്കുന്നത്.

ആരെയും കാണാനോ ബന്ധപ്പെടാനോ അനുവാദമില്ലാതെ തടവിലാക്കുകയാണ് ഉണ്ടായതെന്നും എന്തെങ്കിലും എതിർ‍പ്പുകൾ കാണിച്ചാൽ ഉടൻ മരുന്ന് കുത്തിവച്ച് വീണ്ടും മയക്കുകയായി രുന്നെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഇതിനിടെയാണ് അഭീഭയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുമയ്യ ഹൈക്കോടതിയെ സമീപിക്കുന്നത്. എന്നാൽ കോടതിയില്‍ ഹാജരാക്കിയപ്പോൾ തനിക്കു മാതാപിതാക്കൾക്കൊപ്പം പോകാനാണ് താൽപര്യമെന്നും സുമയ്യയ്ക്കൊപ്പം പോകാൻ താൽപര്യമില്ലെന്നും അഭീഭ അറിയിച്ചതിനെ തുടർന്ന് കോടതി കേസ് അവസാനിപ്പിക്കുകയാണ് ഉണ്ടാവുന്നത്. തുടർന്ന് മാതാപിതാക്കൾ‍ക്കൊപ്പം പോയ അഭീഭ വീണ്ടും ‘ചികിത്സ’യ്ക്ക് വിധേയമാക്കി.

സ്വബോധം വന്നപ്പോഴാണ് മാതാവിന്റെ ഫോണിൽനിന്നു സുമയ്യക്ക് രക്ഷപ്പെടുത്താന്‍ ആവശ്യപ്പെട്ടു സന്ദേശം അയക്കുന്നത്. പിന്നീട് പൊലീസിന്റെയും മറ്റും സഹായത്തോടെ അഭീഭയെ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവർക്കും പൊലീസ് സംരക്ഷണം നൽകാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഇരുവരും ഒരുമിച്ചാണ് ജീവിക്കുന്നത്. അന്ന് സുമയ്യയ്‌ക്കൊപ്പം പോകാൻ താൽപര്യമില്ലെന്നു പറഞ്ഞ സമയത്ത് മരുന്നിന്റെ സ്വാധീനത്തിലായിരുന്നു എന്നാണ് അഭീഭ പറഞ്ഞിരിക്കുന്നത്.

അഭീഭ നേരിടേണ്ടി വന്ന അശാസ്ത്രീയമായ ചികിത്സാ രീതിക്കെതിരെ ഇന്ത്യൻ സൈക്ക്യാട്രിക് സൊസൈറ്റിക്ക് ദമ്പതികൾ പരാതി നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തെ മാനസികാരോഗ്യ നിയമത്തിന് വിരുദ്ധമായ ഇത്തരം ‘ലൈംഗികാഭിമുഖ്യം മാറ്റൽ’ ചികിത്സ നിരോധിക്കണമെന്നും അഭീഭയെ ചികിത്സയുടെ പേരിൽ മാനസികവും ശാരീരികവുമായി ഉപദ്രവിച്ച ആശുപത്രിക്കും ‍ഡോക്ടർക്കുമെതിരെ നടപടി വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...