Connect with us

Hi, what are you looking for?

Kerala

ഇ പി ജയരാജനൊപ്പം സ്വപ്നാ സുരേഷ്, നെഞ്ചുപൊട്ടി പിണറായി, ഞെട്ടിയത് സി പി എം

കോണ്‍ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിനെ സി.പി.എമ്മിലേക്ക് ക്ഷണിച്ചെന്ന വാദം തള്ളി എൽ.ഡി.എഫ് കണ്‍വീനർ ഇ.പി ജയരാജൻ. ദീപ്തി മേരി വർഗീസിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കുറയ്ക്കാനില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. ക്ഷണിക്കാതെ തന്നെ കോണ്‍ഗ്രസുകാർ സി.പി.എമ്മിലേക്ക് വരുമെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ നടത്തുന്ന ദേശീയപാത യാത്രയിൽ സംസാരിവെ ഇ.പി ജയരാജൻ പറഞ്ഞു.

തന്റെ ഭാര്യയുടെ ഫോട്ടോ മാറ്റി സ്വപ്ന സുരേഷിനെവെച്ചതിൽ സംശയങ്ങളുണ്ട്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സംശയമെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു. ദീപ്തിയെ സംശയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കാര്യങ്ങൾ തെളിഞ്ഞുവരട്ടെയെന്നായിരുന്നു ഇ.പിയുടെ മറുപടി. ഏപ്രിൽ 26 ബി.ജെ.പിയെ തോൽപ്പിക്കാനുള്ള ദിവസമാണ്. ബി.ജെ.പിയെ നേരിടാൻ ഇടതുപക്ഷം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് ഇ.പി ജയരാജൻ ദല്ലാൾ നന്ദകുമാറിനൊപ്പം തന്നെ സമീപിച്ചിരുന്നുവെന്നായിരുന്നു ദീപ്തി മേരി വർഗീസിന്റെ ആരോപണം. ജയരാജനല്ല സീതാറാം യെച്ചൂരി വിളിച്ചാൽ പോലും അത് തള്ളിക്കളയാനുള്ള ഔചിത്യം തനിക്കുണ്ടെന്നും ദീപ്തി പറഞ്ഞു. സി.പി.എമ്മിലേക്ക് മാത്രമല്ല ബി.ജെ.പിയിലേക്ക് ഇ.പി ജയരാജൻ ആളെ നോക്കിയിരുന്നുവെന്നും ദീപ്തി ആരോപിച്ചിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് പത്മജക്ക് പുറമെ കൊച്ചിയിലെ ഒരു കെ.പി.സി.സി ജനറൽ സെക്രട്ടറിയേയും സി.പി.എമ്മിലേക്ക് ക്ഷണിക്കാൻ ഇ.പി ജയരാജനൊപ്പം സമീപിച്ചിരുന്നതായി ദല്ലാൾ നന്ദകുമാർ വെളിപ്പെടു ത്തിയിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ട് പ്രതികരിക്കവെ യാണ് കോർപ്പറേഷൻ കൗൺസിലർ കൂടിയായ ദീപ്തി മേരി വർഗീസിന്റെ പരാമർശം.

എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ ഒരു റിക്രൂട്ടിങ് ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് ദല്ലാല്‍ നന്ദകുമാറിനൊപ്പം തന്നേയും സമീപിച്ചിരുന്നുവെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും എ.ഐ.സി.സി അംഗവുമായ ദീപ്തി മേരി വര്‍ഗീസ് പറഞ്ഞത്. ജയരാജന്‍ അല്ല സീതാറാം യെച്ചൂരി വിളിച്ചാല്‍ പോലും തള്ളിക്കളയാനുള്ള ഔചിത്യം തനിക്കുണ്ട്. അവര്‍ സി.പി.എമ്മിലേക്ക് മാത്രമല്ല ബിജെപിയിലേക്കും ആളെ നോക്കിയിരുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്ത് പത്മജയ്ക്ക് പുറമെ കൊച്ചിയിലെ ഒരു കെ.പി.സി.സി ജനറല്‍ സെക്രട്ടറിയേയും സി.പി.എമ്മിലേക്ക് ക്ഷണിക്കാന്‍ ഇ.പി ജയരാജനൊപ്പം സമീപിച്ചിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ട് പ്രതികരിക്കുകയായിരുന്നു കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ ദീപ്തി മേരി വര്‍ഗീസ്.

മന്ത്രി പി.രാജീവിനെതിരേയും ദീപ്തി ആരോപണം ഉന്നയിച്ചു. എസ്.എഫ്.ഐ യുടെ ഇടിമുറിയെ കുറച്ച് നമ്മള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ പഴയ നേതാവായ പി.രാജീവിനെ ഓര്‍ക്കണം. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുന്ന കാലത്ത് മുതല്‍ രാജീവിനെ അറിയാം. പെണ്‍കുട്ടികള്‍ക്കെതിരേയടക്കം ഇന്ന് എസ്.എഫ്.ഐ യുടെ ആര്‍ഷോ ഉപയോഗിക്കുന്ന വാക്കുകളേക്കാള്‍ മോശം വാക്ക് ഉപയോഗിച്ച ആളായിരുന്നു പി.രാജീവെന്നും ദീപ്തി ആരോപിച്ചു.

ഇതിനെതിരെ പ്രതികരിക്കവെയാണ് ഇ പി ജയരാജൻ സ്വപ്നാ സുരേഷിന്റെ ഫോട്ടോയെക്കുറിച്ചും സൂചിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനൊപ്പം മന്ത്രി പുത്രന്‍റേത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ ഇ പി ജയരാജന്റെ മകന്റേതാണെന്ന് തരത്തിലും ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ അത് മോർഫ് ചെയ്തത് ആണെന്നായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചത്.

എന്നാൽ ഇതേതുടർന്ന് ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി ഇപി ജയരാജന്റെ മകനെതിരെ ബിജെപി ആരോപണം കടുപ്പിക്കുകയു ണ്ടായി. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയിൽ കവിഞ്ഞുള്ള കമ്മീഷൻ ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയതായാണ് വാർത്തകൾ വന്നത്. അതേസമയം നിലവാരമില്ലാത്ത കാര്യങ്ങളാണ് സ്വപ്‌ന പറയുന്നത് എന്നായിരുന്നു ഇ പി ജയരാജൻ അന്ന് ഈ വിഷയത്തിൽ പ്രതിയ്ക്കരിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...