ഇന്ത്യൻ രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെയും പിണറായി യുടെയും അവസ്ഥ എന്താണ്? അതിനു വ്യത്യസ്തമായ രീതിയിൽ നല്ല കിടിലൻ മറുപടി കിട്ടണമെങ്കിൽ നിങ്ങൾ വടകര എം പി. കെ മുരളീധരനോട് ചോദിക്കണം. എങ്ങനെയാണ് ഇത്രയധികം ട്രോള് ചെയ്ത പിണറായിയെ കൊല്ലാക്കൊല ചെയ്യാൻ സാധിക്കുന്നത് എന്ന് മുരളീധരൻ തന്നെ പറയണം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ മാർക്സിസ്റ്റ് പാർട്ടി എന്നത് തറവാട് ഭാഗം വയ്ക്കുമ്പോൾ അവസാനം വരുന്ന കിണ്ടിയുടെയും കോളാമ്പി യുടെയും അവസ്ഥയാണെന്നാണ് മുരളീധരൻ പറയുന്നത്. നവകേരള യാത്രയെ കൊന്നുകൊലവിളിച്ച് ഒരു പ്രസംഗം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് തൃശ്ശൂരിലെ ഈ പ്രസംഗം വരുന്നത്.
ഇത് ട്രോൾ മാത്രമല്ല വസ്തുനിഷ്ഠമായ പ്രസംഗം കൂടിയാണ്.10 സംസ്ഥാനങ്ങളിൽ ജയിക്കാൻ കഴിയാത്ത പാർട്ടിയാണ് ദേശീയ പാർട്ടി ആകാൻ പോകുന്നത് എന്നും മുരളീധരൻ ചോദിക്കുന്നുണ്ട്. ഇതൊക്കെ നമ്മൾ കേൾക്കേണ്ട പ്രസംഗമാണ്. ഇങ്ങനൊക്കെയാണ് പ്രസംഗി ക്കേണ്ടത്. പിന്നെ പിണറായി ഇത് കേട്ടോ ആവോ?കേട്ടിട്ടുണ്ടെങ്കിൽ അതോടെ തൃപ്തിയാകും. ഇതാ കേട്ടോളൂ.