Connect with us

Hi, what are you looking for?

India

സിഎഎ മതേതരത്വം തകർക്കില്ല, മതേതരത്വം തകരുമെന്നത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വ്യാജമായ വാദവും, കപടതയും – സുജയ പാര്‍വ്വതി

തിരുവനന്തപുരം . സിഎഎ നിയമം നടപ്പാക്കിയാല്‍ മതേതരത്വം തകരുമെന്ന സി പി എമ്മിന്റെയും കോൺഗ്രസിന്റെയും വാദം വ്യാജമെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാധ്യമപ്രവര്‍ത്തക സുജയ പാര്‍വ്വതി. ബിജെപി സര്‍ക്കാര്‍ സിഎഎ നടപ്പാക്കിയപ്പോള്‍ അതിനെതിരെ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ ശ്രമിക്കുന്നതെന്നും സുജയ പാര്‍വ്വതി ആരോപിക്കുന്നു.

സിഎഎ നിയമം പാസാക്കിയിട്ട് നാല് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞു. 2019ലാണ് സിഎഎ നിയമം പാസാക്കിയത്. ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ സിഎഎ ചട്ടം വിജ്ഞാപനം ചെയ്യുന്നുവെന്ന് മാത്രം. ഇതിൽ എന്താണ് തെറ്റ്? സുജയ പാര്‍വ്വതി ചോദിക്കുന്നു.

യാത്രാരേഖകളില്ലാതെ ഇവിടെ തുടരുകയും 2014ന് മുന്‍പ് ഇവിടെ എത്തുകയും ചെയ്ത ആളുകള്‍ക്ക് പൗരത്വം നല്‍കാനാണ് സംവിധാനം ലഘൂകരിച്ചതും പോര്‍ട്ടല്‍ സജ്ജമാക്കുകയും ചെയ്തത്. ഈ വാഗ്ദാനം ബിജെപി 2019ല്‍ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അവരുടെ പ്രകടനപത്രികയില്‍ ഉറപ്പുനല്‍കിയിരുന്നതാണ്. അതാണ് ഇപ്പോള്‍ സിഎഎ നിയമം വഴി നടപ്പാക്കാന്‍ പോകുന്നത്. ഇത് വഴി ഇവിടെ ഒരാള്‍ക്കും പൗരത്വം നഷ്ടപ്പെടാന്‍ പോകുന്നില്ല. ആരെയും ഇവിടെ നിന്നും പറഞ്ഞയക്കാനും പോകുന്നില്ല. ഇത് ആളുകളെ ഇതിന്റെ പേരില്‍ ഭിന്നിപ്പിച്ച് ഇളക്കിവിടാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്‌ട്രീയപ്രീണനത്തിന്റെ ഭാഗമാണ്.- സുജയ പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.

അവര്‍ക്ക് പൗരത്വം നല്‍കരുത്, അവര്‍ക്കിവിടെ പൗരത്വം നല്‍കരുത് എന്ന് സിപിഎമ്മും കോണ്‍ഗ്രസും വാദിക്കുന്നത് അസംബന്ധമാണ്. അവരെ സ്വീകരിക്കും. അവര്‍ താമസിക്കുന്ന പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ് ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്നാല്‍ അവര്‍ക്ക് പൗരത്വം നല‍്കും. അവര്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ ഇവിടുത്തെ മതേതരത്വം തകരുന്നു എന്ന് പറയുന്ന വാദം അർത്ഥമില്ലാത്തതും മനസ്സിലാക്കാൻ കഴിയാത്തതുമാണ്. ഇനിയുള്ള ദിവസങ്ങളിൽ സിഎഎ പ്രശ്നം ഉയര്‍ത്തി കേരളത്തില്‍ സിപിഎമ്മും സിപിഐയും കോണ്‍ഗ്രസും വിഭജനരാഷ്‌ട്രീയം ഉയര്‍ത്തി ന്യൂനപക്ഷങ്ങളെ ഇളക്കിവിടുന്നത് നമുക്ക് കാണാനാവും – സുജയ പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നു.

പീഢനമനുഭവിക്കുന്ന മുസ്ലിം ഇതര സമുദായക്കാര്‍ ഇന്ത്യയില്‍ വന്നാല്‍ അവര്‍ക്ക് പൗരത്വം നല്‍കേണ്ട എന്നാണോ പറയുന്നത്. അയല്‍ രാജ്യങ്ങളിലെ മുസ്ലിം ഇതര സമുദായക്കാര്‍ അഭയാര്‍ത്ഥികളായി ഇന്ത്യയില്‍ വന്നാല്‍ അവര്‍ക്ക് പൗരത്വം നല്‍കേണ്ട എന്നാണോ? അവര്‍ അനധികൃത കുടിയേറ്റക്കാരായി ഇന്ത്യയില്‍ തുടര്‍ന്നോട്ടെ എന്നാണോ? അത് ശരിയല്ല. സുജയ പാര്‍വ്വതി പറഞ്ഞു.

അമിത് ഷാ പറയുന്നത് മുസ്ലിം ഇതര സമുദായക്കാര്‍ ആയതുകൊണ്ട് മാത്രം അവര്‍ക്ക് പൗരത്വം നല്‍കരുത് എന്ന് വാദിക്കുന്നത് ശരിയല്ല എന്നാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ് ഗാനിസ്ഥാന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ പീഡനത്തിന് ഇരയാവുന്ന ഹിന്ദു, സിഖ്, ജെയിന്‍, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് അമിത് ഷാ പറഞ്ഞിട്ടുള്ളത്. അതും 2014ന് മുന്‍പ് ഇന്ത്യയില്‍ വന്ന മേല്‍ പറഞ്ഞ മുസ്ലീം ഇതര സമുദായക്കാര്‍ക്കാണ് സിഎഎ നിയമപ്രകാരം പൗരത്വം നല്‍കാന്‍ പോകുന്നത്. സുജയ പാര്‍വ്വതി പറഞ്ഞു.

മുസ്ലിം ഭരണരാജ്യങ്ങളായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പീഢനമില്ല. അവര്‍ക്ക് പൗരത്വം നല്‍കിയാല്‍ ഇവിടുത്തെ പൗരത്വം തകരും- എന്നിങ്ങനെയാണ് കോണ്‍ഗ്രസും സിപിഎമ്മും വാദിക്കുന്നത്. ഇവിടെ മുസ്ലിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥലമാക്കി ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇവിടെ ഹിന്ദു ഭൂരിപക്ഷരാഷ്‌ട്രമാക്കി മാറ്റുന്നു എന്നിങ്ങനെ കേരളത്തിലെ മുസ്ലിങ്ങളെ ഭയപ്പെടുത്തുന്ന വാദഗതിയാണ് തെറ്റായി ഉയർത്താൻ കോണ്‍ഗ്രസും സിപിഎമ്മും ലക്ഷ്യമിടുന്നത്. ഇതാണ് യഥാര്‍ത്ഥത്തില്‍ വിഭജനത്തിന്റെ രാഷ്‌ട്രീയം. അവരാണ് ജനത്തെ വിഭജിക്കാൻ ശ്രമിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ സമരം പ്രഖ്യാപിച്ച സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചുകൊണ്ട് സുജയ പാര്‍വ്വതി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...