Connect with us

Hi, what are you looking for?

India

വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകൾ കേരളത്തിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി 12 നു ഫ്ലാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം . വന്ദേഭാരത് അടക്കം മൂന്നു ട്രെയിനുകളുടെ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി 12 നു ഫ്ലാഗ് ഓഫ് ചെയ്യും. മംഗളൂരു വരെ നീട്ടിയ മംഗളൂരു – തിരുവനന്തപുരം – മംഗളൂരു സെൻട്രൽ വന്ദേഭാരത്, പുതിയതായി പ്രഖ്യാപിച്ച മൈസൂരു – ചെന്നൈ – മൈസൂരു വന്ദേഭാരത് എക്സ്പ്രസ് , തിരുപ്പതി – കൊല്ലം എക്സ്പ്രസ് ട്രെയിൻ എന്നിവയുടെ ഫ്ലാഗ് ഓഫ് ആണ് മോദി നിർവഹിക്കുക.

വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുക. മാർച്ച് 13 മുതൽ മംഗളൂരു – തിരുവനന്തപുരം സെൻട്രൽ-മംഗളൂരു ട്രെയിൻ റെഗുലർ സർവീസ് തുടങ്ങും. ജൂലൈ നാലുവരെ ദിവസവും സർവീസ് ഉണ്ടാവും. തുടർന്ന് ബുധൻ ഒഴികെ ആഴ്ചയിലെ ആറു ദിവസങ്ങളിലായിരിക്കും സർവീസ്.

തിരുപ്പതി– കൊല്ലം – തിരുപ്പതി എക്സ്പ്രസ് ആഴ്ചയിൽ രണ്ടു ദിവസമാണ് സർവീസ് നടത്തുന്നത്. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടുന്ന ട്രെയിൻ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽനിന്ന് കൊല്ലത്തേക്കും സർവീസ് നടത്തും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...