Connect with us

Hi, what are you looking for?

Crime,

സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാൻ സി ബി ഐ

തിരുവനന്തപുരം . അതിക്രൂരമായ എസ് എഫ് ഐ ഗുണ്ടകളുടെ മർദ്ദനത്തെതുടർന്ന് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥ് മരിച്ചതിലെ സത്യം അറിയാൻ സി.ബി.ഐ വരുന്നു. സിദ്ധാർത്ഥിന്റെ പിതാവ് ടി. ജയപ്രകാശ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള മാതാവ് ഷീബയുടെ നിവേദനം കൈമാറി. തൊട്ടു പിറകെയായിരുന്നു തീരുമാനം.

അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ഉടൻ കേന്ദ്രത്തിനയയ്ക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. സി.ബി.ഐ വരുന്നതുവരെ പൊലീസ് അന്വേഷണം തുടരും. ഇന്നലെ അറസ്റ്റിലായ രണ്ടുപേർ അടക്കം പ്രതിചേർക്കപ്പെട്ട 20 വിദ്യാർത്ഥികളും റിമാൻഡിലാണ്.

കേന്ദ്ര ആഭ്യന്തര, പേഴ്സണൽ മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ചാൽ സി.ബി.ഐ കേസ് ഏറ്റെടുത്ത് എഫ്.ഐ.ആർ റീ – രജിസ്റ്റർ ചെയ്യും. എസ്.പി ആർ.രാംകുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം യൂണിറ്റാവും കേസന്വേഷിക്കുക എന്നാണു വിവരമെങ്കിലും കേരളത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

ദൃക്സാക്ഷികളായ വിദ്യാർത്ഥികളുടെ മൊഴി വീണ്ടും രേഖപ്പെടു ത്തിയും സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കോർത്തിണക്കിയും സിദ്ധാർത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയതാണോ എന്ന് കണ്ടെത്താ നാവും സി.ബി.ഐ ശ്രമിക്കുന്നത്. പെരിയ ഇരട്ടക്കൊല, വാളയാർ കേസ്, മലബാറിലെ ഏഴ് രാഷ്ട്രീയകൊലക്കേസുകൾ, കസ്റ്റഡിക്കൊ ലകൾ അടക്കം ഒരുഡസൻ കേസുകൾ നിലവിൽ സി.ബി.ഐ അന്വേഷണത്തിലുണ്ട്.

അതിക്രൂരമായി മർദ്ദനമേറ്റ് അവശനിലയിലായിരുന്ന സിദ്ധാർത്ഥിന് തൂങ്ങിമരിക്കാൻ തക്ക ആരോഗ്യശേഷിയുണ്ടായിരുന്നില്ല. തൂങ്ങി മരണം അസാദ്ധ്യമായ വിധത്തിൽ മർദ്ദനമേറ്റെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിലും വയറിലും ആന്തരികാവയവങ്ങളിലുമടക്കം ഗുരുതരപരിക്ക്. മൃതദേഹം അഴിച്ചിട്ടത് പ്രതികളും ചേർന്നായതിനാൽ തെളിവ് നശിപ്പിക്കപ്പെട്ടു എന്നാണു കണ്ടെത്തൽ.

മർദ്ദനത്തിനിടെ കഴുത്തുമുറുക്കിയപ്പോൾ മരിച്ചതാണെന്നും പിന്നീട് കെട്ടിത്തൂക്കിയതാണെന്നും ബലമായി ഉയരുന്ന സംശയം. മൃതദേഹ ത്തിന്റെ കാലുകൾ നിലത്തായിരുന്നെന്നും മടങ്ങിയിരുന്നെന്നും സൂചന. ശാസ്ത്രീയപരിശോധനയിലൂടെ ഇത് തെളിയിക്കണം. കഴുത്തുമുറുക്കിയതാണോ തൂങ്ങിമരിച്ചതാണോയെന്ന് കേന്ദ്രലാബി ലെ വിദഗ്ദ്ധർ കണ്ടെത്തേണ്ടത്.

സഹപാഠികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കാൻ പ്രതികളും അദ്ധ്യാപകരും ശ്രമിച്ചതിൽ ദുരൂഹത ഉണ്ട്. സിദ്ധാർത്ഥിന്റെ നിലവിളി ക്യാമ്പസിലാകെ കേട്ടിട്ടും ഡീനും വാർഡനും വി.സിയും അനങ്ങിയില്ല. മൃതദേഹം മോർച്ചറിയിലിരിക്കുമ്പോഴും അമ്മയോട് സഹപാഠി വിവരം പറയാത്തതും സംശയകരം. മരണശേഷം പെൺകുട്ടിയുടെ പരാതി കെട്ടിച്ചമച്ചതിലും ഗൂഢാലോചനയുമാണ്. സർക്കാരിന്റെ വിജ്ഞാപനം പേഴ്സണൽ മന്ത്രാലയം സി.ബി.ഐ ആസ്ഥാനത്തയക്ക് അയച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...