Connect with us

Hi, what are you looking for?

India

പദ്മജയുടെ രാഷ്ട്രീയ മാറ്റത്തിൽ തൃശ്ശൂരിൽ കോൺഗ്രസ് ഭയന്നോ?

പദ്മജ വേണുഗോപാലിന്റെ രാഷ്ട്രീയ മാറ്റം കോൺഗ്രസിൽ ചലനങ്ങൾ ഉണ്ടാക്കി. ഒരു ചുക്കും സംഭവിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും എന്തോ ചില ചുക്കുകൾ കോൺഗ്രസിനെ അലോസരപ്പെടുത്തുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത് ഒരു വിധത്തിലും പാർട്ടിയെ ബാധിക്കില്ലെന്ന് കോൺഗ്രസ് പറയുന്നതിനിടെ മുൻ കൂട്ടി തീരുമാനിച്ചിരുന്ന തൃശൂർ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ വരെ മാറ്റി. ടി എൻ പ്രതാപനെ മാറ്റി കെ മുരളീധരനെ രംഗത്തിറക്കിയിരിക്കുകയാണ് കോൺഗ്രസ്.

പദ്മജക്കൊപ്പമുള്ള കോൺഗ്രസ് നേതാക്കൾ അവരുടെ നിലപാടി നൊപ്പം മാറുമെന്ന സൂചനകൾ ഇതിനോടകം പുറത്ത് വന്നു കഴിഞ്ഞു. ഇത് തൃശൂർ ലോകസഭാ മണ്ഡലത്തിൽ കോൺഗ്രസിനെ ഭയപ്പെടു ത്തുന്നുമുണ്ട്. ഇതേ തുടർന്നാണ് തൃശ്ശൂരിലെ സ്ഥാനാർത്ഥിയെ തന്നെ മാറ്റാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർദേശിക്കുന്നത്. കെ മുരളീധരനെ കളത്തിലിറക്കുന്നതിലൂടെ കെ കരുണാകന്റെ കുടുംബ – രാഷ്ട്രീയ പാരമ്പര്യമായുള്ള വോട്ടുകൾ നഷ്ട്ടപെടാതിരിക്കാനാണ് കോൺഗ്രസ് ലക്‌ഷ്യം വെക്കുന്നത്.

തൃശ്ശൂരിലെ ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയാണ്. പദ്മജ വേണുഗോപാൽ ബി ജെ പിയിലേക്ക് കളം മാറ്റി ചവിട്ടിയതോടെ കോൺഗ്രസ് വോട്ടുകളിൽ പിളർപ്പ് ഉണ്ടാകുമെന്നു ഉറപ്പാണ്. മാത്രമല്ല, പദ്മജക്കൊപ്പമുള്ള 12 ഓളം കോൺഗ്രസ് നേതാക്കളെ ചേർത്ത് നിർത്താനുള്ള ശ്രമത്തിലുമാണവർ. ഈ സാഹചര്യത്തിലാണ് തൃശ്ശൂരിൽ സി​റ്റിം​ഗ് എം​പി​യാ​യ ടി.​എ​ൻ. പ്ര​താ​പ​നെ മ​ത്സ​ര​രം​ഗ​ത്ത് നിന്ന് കോൺഗ്രസ് മാറ്റുന്നത്. പ​ക​രം പ്ര​താ​പ​ന് നി​യ​മ​സ​ഭാ സീ​റ്റ് ന​ൽ​കാണാന് തീരുമാനം. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് മു​ര​ളീ​ധ​ര​ൻ തൃ​ശൂ​രി​ൽ​നി​ന്നു മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെക്കുന്നത്. തൃ​ശൂ​രി​ൽ ടി.​എ​ൻ. പ്ര​താ​പ​ൻ പ്ര​ച​ര​ണ​ങ്ങ​ൾ വരെ തുടങ്ങിയിരുന്നതാണ്. പ്ര​താ​പ​ത്തോ​ടെ പ്ര​താ​പ​ൻ എ​ന്ന ചു​വ​രെ​ഴു​ത്തു​ക​ൾ വ​രെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത മാറ്റം ഉണ്ടാവുന്നത്.

പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ ബി​ജെ​പി​യി​ലേ​ക്ക് പോ​യ സാഹചര്യത്തി ലാണ് തൃ​ശൂ​രി​ൽ മു​ര​ളീ​ധ​ര​നെ കോ​ണ്‍​ഗ്ര​സ് ക​ള​ത്തി​ലി​റ​ക്കു​ന്ന​ത്. ബി​ജെ​പി​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​രെ തൃ​ശൂ​രി​ലെ​ത്തി ബി​ജെ​പി സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി​ക്കാ​യി നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ​ പ്ര​താ​പ​നേക്കാൾ ശക്തനായ മു​ര​ളീ​ധ​ര​നെ ക​ള​ത്തി​ലി​റ​ക്കുകയാണ്. മു​ര​ളീ​ധ​ര​ന്‍റെ വ​ട​ക​ര​യി​ൽ ഷാ​ഫി പ​റ​ന്പി​ലോ ടി. ​സി​ദ്ദി​ഖോ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് വിവരം.

അതേസമയം, പദ്മജ വേണുഗോപാല്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കറില്‍ നിന്നാണ് പദ്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നത്. തുടര്‍ച്ചയായ അവഗണനയിൽ മനം നൊന്താണ് കോണ്‍ഗ്രസ് വിടുന്നതെന്ന് പദ്മജ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും, കോണ്‍ഗ്രസുകാര്‍ തന്നെ ബിജെപിയാക്കിഎന്നുമാണ് പദ്മജ പ്രതികരിച്ചിരുന്നത്.

‘കെ.മുരളീധരന്‍റെ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോൾ ചിരിയാണ് വരുന്നത്. ഉപാധികളൊന്നുമില്ലാതെയാണ് ബിജെപിയിലേക്ക് പോകുന്നതെന്നും പദ്മജ പറഞ്ഞിരുന്നു. അതേസമയം, പദ്മജക്ക് ഗവര്‍ണ്ണര്‍ പദവിയടക്കം ചര്‍ച്ചയിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതിനെ പറ്റിയും ആലോചിക്കുന്നുണ്ട്. ചാലക്കുടിയിൽ പദ്മജ മത്സരിക്കുകയാണെങ്കില്‍ ചാലക്കുടി സീറ്റ് ബിജെപിയെടുത്ത് എറണാകുളം സീറ്റ് ബിഡിജെഎസിന് നല്‍കുന്നതിനെ പറ്റിയും ആലോചിക്കുകയാണ്.

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പദ്മജ വേണുഗോപാലിൻ്റെ ബിജെപി പ്രവേശനം കോൺഗ്രസിന് കനത്ത ആഘാതം ഉണ്ടാക്കിയിരിക്കുന്ന. ലീഡറുടെ മകൾ വരെ ബിജെപിയിലെത്തുന്നു എന്നത് പാർട്ടിക്കുള്ള വിശ്വാസ്യതയെ ബാധിക്കുന്നുണ്ട്. പദ്മജക്ക് നൽകിയ സ്ഥാനമാനങ്ങൾ എണ്ണിപ്പറഞ്ഞ് ചതിച്ചെന്ന് പറഞ്ഞ് നേരിടാനാണ് കോൺഗ്രസ് നേതാക്കൾ ലക്ഷ്യമിടുന്നത്.

നരേന്ദ്രമോദി വലിയ നേതാവാണെന്നും അദ്ദേഹത്തിന്റെ കഴിവ് എന്നും തന്നെ ആക‍ര്‍ഷിച്ചിരുന്നുവെന്നും ബിജെപി അംഗത്വം സ്വീകരിച്ച ശേഷം പദ്മജ വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ‘ബിജെപിയിൽ ചേര്‍ന്നതിൽ വളരെ സന്തോഷം. ആദ്യമായാണ് പാർട്ടി മാറുന്നത്. ബിജെപി എന്ന പാർട്ടിയെ കുറിച്ച് കൂടുതൽ പഠിക്കണം. കോൺഗ്രസുമായി വര്‍ഷങ്ങളായി താൻ അകൽച്ചയിലായിരുന്നു’ – പദ്മജ ഡൽഹിയിൽ പറഞ്ഞു..

ഹൈക്കമാൻഡിന് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാ യില്ല. താൻ നൽകിയ പരാതികളെല്ലാം ചവിറ്റുകുട്ടയിലേക്ക് പോയി. തന്റെ പരാതിയിൽ പരാമ‍ര്‍ശിച്ചവരെല്ലാം വലിയ സ്ഥാനങ്ങളി ലെത്തി. സമാധാന പരമായി പ്രവർത്തിക്കണം എന്നാണ് എന്റെ ആഗ്രഹം. മറ്റ് ആവശ്യങ്ങൾ ഒന്നും ഇല്ല. സോണിയ ഗാന്ധിയോട് വലിയ ബഹുമാനമാണ്. പക്ഷേ ഇതുവരെ കാണാൻ പറ്റിയില്ല. കോൺഗ്രസ് പ്രവർത്തകരെ പറ്റി ആലോചിക്കുമ്പോൾ മാനസികമായ ബുദ്ധിമുട്ടുണ്ട്. പാർട്ടി പ്രവർത്തകരിൽ പലരും ഒപ്പമുണ്ട് – പദ്മജ പറയുകയുണ്ടായി.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ ത​ന്നെ ജ​ന​വി​ധി തേ​ടും. കെ. ​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ വീ​ണ്ടും മ​ത്സ​രി​ക്കും. കെ.​സി. വേ​ണു​ഗോ​പാ​ൽ ആ​ല​പ്പു​ഴ​യി​ൽ നി​ന്നും മ​ത്സ​രി​ക്കും. മ​റ്റു സീ​റ്റു​ക​ളി​ൽ സീ​റ്റിം​ഗ് എം​പി​മാ​ർ ത​ന്നെ ജ​ന​വി​ധി തേ​ടു​മെ​ന്നാ​ണ് വിവരം. കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ വ​ലി​യ സ​ർ​പ്രൈ​സു​ക​ൾ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും പ്ര​തീ​ക്ഷി​ക്കാ​ത്ത മാ​റ്റ​ങ്ങ​ൾ ലി​സ്റ്റി​ൽ ഉ​ണ്ടാ​കു​മെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞി​രു​ന്നതിന് പിറകെയാണ് ഈ വിവരങ്ങൾ പുറത്ത് വരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...